ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨ മംഗളോദയം ദിവാനായിരുന്ന രാജഗോലാചാർയ്യർ ശരീരത്തിന്നു സുഖക്കേടായിട്ടു രണ്ടുമാസം അവുധി എടത്തു.കണ്ട്രോളറായിരുന്ന സ്വാമിനാഥയ്യരാണ് പകരം നോക്കിയിരുന്നത്.ഈ കൊല്ലത്തിൽ ലാണ്ട്റവന്യു ഡിപ്പാർട്ടുമേണ്ടിലും റജിസ്ട്രേഷൻ ഡിപ്പാർട്ടുമേണ്ടിലും മുൻ കൊല്ലത്തേക്കാൾ അഭിവൃദ്ധിയുണ്ടായി.ക്രമപ്രകാരമുള്ള സർവ്വേ ആരംഭിച്ചു.അഞ്ചൽ ഡിപ്പാർട്ടുമേണ്ടിൽ ലക്കോട്ടുകളുടേയും സ്റ്റാമ്പുകളുടേയും ആകൃതിയും നിറവും മാറ്റുകയും രണ്ടുപൈ കാർഡും മൂന്നുപൈ സ്റ്റാമ്പും നടപ്പുകയും ചെയ്തു.കൊച്ചി സ്റ്റാമ്പുനിയമം ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങി എന്നുള്ളതിന് അക്കൊല്ലത്തെ സ്റ്റാമ്പു ഡിപ്പാർട്ടുമേണ്ടിൽ നിന്നുള്ള വരവിൽ പിഴ മുതലായവകു 6000 ക. കുറവുവന്നതുകൊണ്ടറിയാവുന്നതാണ്.മരുന്നു കൊടുക്കുക മാത്രം ചെയ്തുവന്നിരുന്ന രണ്ടു ഡിസ്പെൻസരികൾ രോകികളെ കിടത്തിച്ചികത്സിക്കുന്ന ആസ്പത്രകളാക്കി.മുൻകൊല്ലത്തിൽ നീതിന്യായക്കോടതികളിൽനിന്ന് 2710 ഉറുപ്പിക മാത്രമെ ആദായമുണ്ടായിട്ടുള്ളു.ഇക്കൊല്ലത്തിൽ മുപ്പത്തിനാലായിരം ഉറുപ്പിക മിച്ചമുണ്ടായിട്ടുണ്ട്.

    1074

ഈ കൊല്ലത്തിൽ തിരുമനസ്സുകോണ്ടു മദിരാശിക്കും കണ്ണൂർക്കും എഴുന്നള്ളുകയുണ്ടായി.സാമാന്യമായിട്ടുള്ള ഒരു റവന്യു സർവ്വെ തുടങ്ങി.മരാമത്തിനെ സംബന്ധിച്ച് (p.w.d.) ഒരു നിയമം നടപ്പാക്കി.സർക്കാർ ചിലവിന്മേൽ ഷൊറണ്ണൂർ മുതൽ എറണാകുളം തീവണ്ടി നടപ്പാക്കാൻ അനുവാദം സമ്പാദിക്കുകയും കൊല്ലാവസാനത്തോടുകൂടി ആ പണി ആരംഭിക്കാനുള്ള ഏർപ്പാടുകൾ ചെയ്കയും ചെയ്തു.ബ്രിട്ടീഷു ഗവർൺമ്മേണ്ടുദ്യോഗസ്ഥനായ ആൾവാർ ചെട്ടിയെ മലവക കൺസർവേറ്റരായി വരുത്തി.മലവക ഒരു നടപടി നിയമവും ഏർപ്പെടുത്തി.കോർട്ടുഫീസ്സു സ്റ്റാമ്പ് മുതലായതു നടപ്പാക്കി.ഇക്കൊല്ലം മുതൽ നികുതി പിരിക്കുന്നതിൽ നിഷ്കഷ്ഠ കണ്ടുതുടങ്ങി. നൂറ്റുക്ക് തൊണ്ണൂറ്റൊൻമ്പതും തന്നാണ്ടിൽ പിരിവുണ്ടായിട്ടുണ്ട്.ഇക്കൊല്ലം ചെൺപ്പള്ളിക്കൂടങ്ങളുടെ പദ്ധതിക്കുവേണ്ടി 4500 ഉറുപ്പികയോളം ചിലവഴിച്ചു.തീവണ്ടിപ്പണി വകക്ക് 50 അര ലക്ഷം ഉറുപ്പിക ആകെ അടങ്ങലിട്ടു.മുദ്രപത്രം സംബന്ധിച്ച പല പരിഷ്കാരങ്ങളും വരുത്തി.കൊച്ചി ഫിനാൻഷ്യൽകോഡു നടപ്പാക്കി.മുതലെചുപ്പും വർദ്ധിച്ചു.

    1075

തിരുമനസ്സിലെ സഹോദരനായ എളയതമ്പുരാൻ തിരുമനസ്സുകൊണ്ട് ഈ തുലാം 22_നു ഇരിഞ്ഞാലെക്കുടെ നിന്നും നീപ്പെട്ടു.ഈ കൊല്ലത്തിൽ തിരുമനസ്സുകൊണ്ട് മൂന്നു മാസത്തോളം എഴുന്നള്ളിത്താമസിച്ചു.ഇടക്ക് അകഷയ ത്രിതിയക്ക് ഷൊർണ്ണൂർവരെ എഴുന്നള്ളുകയും ഉണ്ടായിട്ടുണ്ട്.മദിരാശി സേനയുടെ അധിപനായിരുന്ന സർജാജ്ജ് റൂൾസ്ലിസായ് വ് തിരുമനസ്സിലെ അതിഥിയായി കൊച്ചിരാജ്യം കാണുവാൻ വന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/57&oldid=164598" എന്ന താളിൽനിന്ന് ശേഖരിച്ചത്