ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഷഷ്ടിപൂർത്തിലക്കം ൨൩ കണയന്നൂർ,കൊടുങ്ങല്ലൂർ ഈ രണ്ടു താലൂക്കും കൊച്ചി ഏതാനും ഭാഗവും സർവ്വേ കഴിഞ്ഞു.പള്ളിപ്പുറം,വൈയ്പ് ഈ പ്രവൃത്തികളിലുണ്ടായിരുന്ന കടൽവയ്പു ഭൂമികൾ കുടികൾക്കു ലേലം വിളിച്ച് ചാർത്തിക്കൊടുത്തു.ജയിലിനെസ്സംബന്ധിച്ചു നിയമം ഉണ്ടാക്കി.മലയാം പട്ടാളം പരിഷ്ക്കരിച്ചു. മലങ്കാടു നിയമവും കറുപ്പിനെസ്സംബന്ധിച്ച നിയമവും ഉണ്ടാക്കി മദിരാശി ഗവമ്മേണ്ടിന്റെ അനുവാദത്തിന്നയച്ചു.തീവണ്ടി വഴിപ്പണി ആരംഭിച്ചു.ഈ വിഷയത്തിൽ ഈ കൊല്ലം 21 ലക്ഷം ഉറുപ്പിക ചിലവായിട്ടുണ്ട്.6 പുതിയ അഞ്ചലാപ്പീസ്സുകൾ സ്ഥാപിച്ചു.കണക്കുകൾ പരിഷ്ക്കാരം പൂർത്തിയായി.

    1076

ഊ കൊല്ലത്തിലാണ് വൈസ്റായി കർസൺ പ്രഭുവും ഭാർയ്യയും കൂടി നമ്മുടെ രാജ്യം കാണുവാൻ വന്നത്.ഇവരെ പോഞ്ഞിക്കരയിൽ ചെന്ന് എതിരേല്പാൻ തിരുമനസ്സുകൊണ്ടും എളയതമ്പുരാൻ തിരുമനസ്സുകൊണ്ടും കൂടി എഴുന്നള്ളിയിരുന്നു. ഇതിന്നുമുമ്പു ഒരു വൈസറായി ഇവിടെവരികയുണ്ടായിട്ടില്ല.കൊച്ചി എറണാകുളം കാഴ്ചപ്പോലെ ഒരു കാഴ്ച വേറെ ഒരു ദിക്കിലും

കണ്ടിട്ടില്ലെന്നു വൈസ്റായി അഭിപ്രായപ്പെടുകയുണ്ടായി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/58&oldid=164599" എന്ന താളിൽനിന്ന് ശേഖരിച്ചത്