ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൪ മംഗളോദയം തിരുമനസ്സിലെ അമ്മയായ വലിയമ്മതമ്പുരാൻ തിരുമനസ്സുകൊണ്ട് ഈ മാസം 14_നു തൃപ്പുണിത്തുറെനിന്നും തീപ്പെട്ടു. തിരുമനസ്സിലേക്ക് ഒരു കൊല്ലത്തേക്കു പള്ളിദ്ദീക്ഷ ആയി. ഈ കൊല്ലം ഏഴുമാസത്തിലധികം ദിവാൻ രാജഗോപാലാചാരിക്ക് അവുധിയായിരുന്നു.ലോക്ക് സായ് വാണ് പകരം നോക്കിയിരുന്നത്.സായ് വാണ് പകരം നോക്കിയിരുന്നത്.തോംസൻ സായ് വിന്റെ അധികാരത്തിൽ സർവ്വെ മുറക്കു നടന്നുകൊണ്ടിരുന്നു.ഇക്കൊല്ലം നൂറ്റുക്കു തൊണ്ണുറ്റമ്പതേമുക്കാലും നികുതിയിൽ പിരിവുണ്ടായിട്ടുണ്ട്.ഏഴുകൊല്ലത്തേക്ക് ഒരു പോല്ലീസ്സു ഡിപ്പാർട്ടുമെണ്ടു മേലുദ്യോഗസ്ഥനെ (എ.സുബ്ബറാവു) ബ്രിട്ടീഷിൽനിന്നും വരുത്തി.ഈ കൊല്ലത്തിൽ പുതുതായി എട്ടുനിയമങ്ങൾ നടപ്പാക്കി.ചാലക്കുടിവഴിക്ക് മലയിൽനിന്നു ട്രോം പണിക്കുവേണ്ടി വട്ടങ്ങൾ കൂട്ടിത്തുടങ്ങി.മലയിനിന്നുള്ള ആദായംനാലിരട്ടിച്ചു. തീവണ്ടിപ്പണിക്ക് തന്നാണ്ടിൽ 26 അര ലക്ഷം ഉറുപ്പിക മുടക്കി.പണി ​അവസാനിച്ചകൂട്ടത്തിലായി.ഈ കൊല്ലത്തിൽ ആകെ ചിലവു കഴിച്ച് മൂന്നു ലക്ഷം ഉറപ്പിക മിച്ചം കണ്ടു.

         1077

തിരുമനസ്സിലെ ചിറ്റമ്മയായ വലിയമ്മ തമ്പുരാൻ തിരുമനസ്സുകൊണ്ട് കുംഭം 3_നു തൃപ്പൂണിത്തുറ നിന്നും തീപ്പെട്ടു.അവിടത്തോടുകൂടി

33_ൽ തീപ്പെട്ട വലിയമ്മതമ്പുരാൻ തിരുമനസ്സിലെ മക്കൾ എല്ലാവരും കഴിഞ്ഞു.ഈ കൊല്ലത്തിൽ മുക്കാൽ ഭാഗവും ദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/59&oldid=164600" എന്ന താളിൽനിന്ന് ശേഖരിച്ചത്