ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഷഷ്ടിപൂർത്തിലക്കം ൨൫ വാനായിരുന്നത് ലോക്ക് സായ് വാണ്.അതിന്റെ ശേഷം പട്ടാഭിരാമറാവു ദിവാനായി.ഇക്കൊല്ലം ഒരു നിയമം മാത്രമേ നടപ്പാക്കിയു ള്ളുവെങ്കിലും മറ്റ പല ബീലുകളെപ്പറ്റിയും ആലോചന നടത്തിയിരുന്നു.കൊല്ലാവസാനത്തോടുകൂടി തീവണ്ടി നടപ്പായി.ഈ വകക്ക് ആകെ 63 അര ലക്ഷം ക.ചിലവായിട്ടുണ്ട്.മലവക ട്രാം പണി തുടങ്ങി.ഇക്കൊല്ലത്തിൽ സ്കുളുകളുടേയും പഠിക്കുന്ന കുട്ടികളുടേയും തുക വളരെ വർദ്ധിച്ചു.ഈ കൊല്ലത്തിലും ചിലവു കഴിച്ച് 2ലക്ഷം ക.കൂടുതലായിട്ടുണ്ട്.

   1078

മദിരാശി ഗവർണ്ണറായിരുന്ന ആംപ്തിൽ പ്രഭുവും ഭാർയ്യയും ഇക്കൊല്ലത്തിലാണ് ആദ്യം കൊച്ചിയിലേക്കു വന്നത് .തിരുമനസ്സിലെ ഡല്ലിയാത്ര ഇക്കൊല്ലത്തെ പ്രധാനസംഗതികളിൽ ഒന്നാണ്.തിരുമനസ്സുകൊണ്ടു തുലാമാസത്തിൽ ഇവിടെ നിന്ന് എഴുന്നള്ളത്തു പുറപ്പെട്ടു.പൂന,ബാമ്പെ,അലഹബാദ്,ശ്രീകാശി,കല്കട്ട മുതലായ പ്രധാനസ്ഥലങ്ങലിൽകൂടി സഞ്ചരിച്ച് ധനു ആദ്യും ഡല്ലിയിൽ എഴുന്നള്ളത്തെത്തി.ഡർബാർ കഴിഞ്ഞു രണ്ടാം ദിവസം തിരുമനസ്സിലേക്കു ജി.സി.എസ്സ്.ഐ. എന്ന സ്ഥാനം ലഭിച്ചു.പട്ടാഭിരാമറാവു

എഴുന്നള്ളത്തൊരുമിച്ചു ഡല്ലിയിലേക്കു പോയിരുന്നകാലം രണ്ടു മാസത്തേക്കു ചീഫ് കോടതി ജഡ്ജിയായിരുന്ന ടി.സി.കൃഷ്ണമേനോനാണ് പകരം നോക്കിയിരുന്നത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/60&oldid=164602" എന്ന താളിൽനിന്ന് ശേഖരിച്ചത്