ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

76

                                                             മംഗളോദയം
   എഴുന്നള്ളിയിരുന്നുകേട്ട്  കുടിയാനവന്മാരെസമാധാനപ്പെടുത്തി 1899-ൽ  ശീമയാത്രയെപ്പറ്റി ഒരു തീരുമാനമുണ്ടാക്കുവാൻ ഭാഷ്യമയ്യങ്കാർ വൈദികന്മാർ, ആഢ്യന്മാർ മുതലായ പല യോഗ്യരെയും  വരുത്തി തൃശ്ശിവപ്പേരൂർ വെച്ച് ഒരു സഭ കൂടുകയും അതിന്നുശേഷം അവിടുത്തെ പ്രജകളിൽ പലരും  ശീമക്കു പോയി വരികയുമുണ്ടായിട്ടുണ്ട്. ദോഷവിചാരത്തിൽ പുരുഷവിചാരം കൂടി വേണോ എന്നാലോചിക്കുവാനും ഒരു മഹായോഗം കൂടുകയുണ്ടായിട്ടുണ്ട് .85  തുലാം 9-മിനു തൃശിവപ്പേരൂർ കോലിലകത്തു വെച്ച് ജന്മികുടിയാൻ കാര്യസംബന്ധമായി ഉള്ള സങ്കടങ്ങളെ കേൾപ്പാൻ കൊച്ചി ജന്മിസഭാമെമ്പ്രന്മാരുടെ ഒരു ഢെപ്പ്യുട്ടേഷൻ സ്വീകരിക്കുകയും ഉണ്ടായി.
      മൂപ്പു കിട്ടിയതിനു ശേഷം ഒരിക്കൽ കീലത്തിനു ക്ഷാരം വെക്കുകയും ചിലപ്പോൾ തിരുമുടിക്കത്തുണ്ടാവുകയും  ഈയിടയിൽ തൃക്കയിന്മേൽ ഒരു വേദന ഉണ്ടാവുകയും ചെയ്തിട്ടുള്ളതല്ലാതെ പറയത്തക്ക ശീലായ്മ ഒന്നും ഉണ്ടായിട്ടില്ല. മൂപ്പു കിട്ടിയതിനു  ശേഷം എഴുന്നുള്ളിത്താമസം കുന്നിന്മേൽ ബങ്കളാവിൽ തന്നെയാണ് .
    അവിടുത്തെ ദിനചര്യം വളരെ കൃത്യമായിട്ടാണ് നടന്നുവരുന്നത് . സംസ്കൃതഗ്രന്ഥങ്ങൾ നോക്കുകയും പഠിപ്പിക്കുകയും എളയതമ്പുരാനായിരുന്ന കാലത്തെപ്പോലെ മൃഗങ്ങളെ വളർത്തുകയും ലാളിക്കുകയും ഇപ്പോഴും ചെയ്തുവരുന്നുണ്ട്. തിരുനാളുതോറും അവിടുത്തെ തിരുമുമ്പിൽ വെച്ച് സദസ്സും നടന്നുവരുന്നുണ്ട്. 
    ഈ വരുന്ന ധനുമാസം 11-നു - തിരുമനസ്സിലേക്കു അറുപതു തിരുവയസ്സു തികയുന്ന തിരുനാളാകുന്നു .1002-ൽ കർക്കിടകമാസത്തിൽ തീപ്പെട്ട വലിയ തമ്പുരാൻ തിരുമനസ്സിലെ ഷഷ്ഠിപൂർത്തി കഴിഞ്ഞതിപിന്നെ ഇങ്ങിനെ ഒരു മഹോത്സവം ഇതുവരെ ഉണ്ടായിട്ടില്ല. 
      തിരുമനസ്സുകൊണ്ടു ഇനിയും അനേകകാലം ആയുരാരോഗ്യസൗഖ്യത്തോടുകൂടി രാജ്യം വാണുകാണുവാൻ ശ്രീപൂർണ്ണരൂയീശൻ കടാക്ഷിക്കട്ടെ.
               
            
               ആകാരസദൃശപ്രജ്ഞഃപ്രജ്ഞയാസദൃശാഗമഃ
                ആഗമൈസ്സദൃശാരംഭസദൃശോഭയഃ
                                 
                                                         ശുഭം
     

തിരുമനസ്സിലെ കാലത്ത് കൊച്ചിശ്ശീമയിൽ

     വന്നിട്ടുള്ള    മഹാന്മാർ
1.മദിരാശി ഗവർണ്ണരായിരുന്ന സർ എ. ജ. ഹാവ്ലോക്ക്
2.മദിരാശി സൈന്യനായകനായിരുന്ന സർ. ജോർജ്ജ് വൂൾസി 

3.ഇന്ത്യാ വൈസറായി ആയിരുന്ന കഴ്സൻ പ്രഭുവും പത്നിയും 4.മദിരാശി ഗവർണ്ണരായിരുന്ന ആംപ്തിൽ പ്രഭുവും പത്നിയും 5.തിരുവിതാംകൂർ മഹാരാജാവു തിരുമനസ്സുകൊണ്ട് 6.കാശിമഹാരാജാവ് സർ. പ്രള നാരായണസിങ്ങ് ബഹൂദർ 7.മദിരാശി സൈന്യനായകനായിരുന്ന സർ ജോർജ്ജ് പ്രെട്ടിമാനും പത്നിയും 8.മദിരാശി ഗവർണ്ണർ ആയിരുന്ന സർ ആർതർ ലാലിയും പത്നിയും 9.മദിരാശി ഗവർണ്ണറായിരുന്ന വെൻലോക്ക് പ്രഭു 10.ഇന്ത്യയിലെ സേനാനായകനായിരുന്ന കിച്ചനർ പ്രഭു 11.കാശിയിലെ കുമാര രാജാവ് 12.മൈസൂർ മഹാരാജാവ് സർ കൃഷ്ണ്ണരാജവുദയാർ ബഹുദൂർ 13.ഇന്ത്യാ കൗൺസിൽ മെമ്പർ സർ കൃഷ്ണഗോവിന്ത ഗുപ്ത

        തിരുമനസ്സുകൊണ്ട് എഴുന്നള്ളികണ്ടിട്ടുള്ള സ്ഥലങ്ങൾ
തെക്കെ ഇന്ത്യ                        വടക്കെ ഇന്ത്യ

1.മദിരാശി 1.കല്ക്കത്ത

                                           2.കാശി 

2.കന്നൂർ 3.അലഹാബാദ് 3.തൃശ്ശിനാപ്പള്ളി 4.ഡൽഹി 4.തഞ്ചാവൂര് 5.ജയപുരം 5.കുംഭകോണം 6.അജമിയർ 6.ചിദംബരം 7.രല്ലം 7.പോണ്ടിച്ചേരി 8.അഹമ്മദബാദ് 8.മധുര 9.ഷോളാപുരം 9.രാമനാട് 10.ആഗ്രാ 10.രാമേശ്വരം 11.കൃഷ്ണമധുര 11.തിരുവനന്തപുരം 12.ബറോഡ 12.കത്താലം 13.ബൊമ്പായി 13.ആലപ്പുഴ 14.പൂനാ 14 കൊല്ലം 15.തുംഗഭദ്ര

                                             16.രാജമഹേന്ദ്രി
                                              17ബാലസൂർ  

കൊച്ചിശ്ശീമയിലുള്ള എല്ലാ പ്രദേശങ്ങളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/76&oldid=164604" എന്ന താളിൽനിന്ന് ശേഖരിച്ചത്