ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

80

സംഖ്യയുള്ള ബുദ്ധമതത്തിലെ പ്രധാനപ്പെട്ട സകല ഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളത് ഈ ഭാഷയിലാണ്. സംസ്കൃത ഭാഷയിൽ തന്നെ ബുദ്ധമതസിദ്ധാന്തങ്ങളെ വിവരിക്കുന്ന ഗ്രന്ഥങ്ങൾ വളരെ കുറവാണ്. വേറെവല്ല ഭാഷകളിലും ബുദ്ധമതക്കാരുടെ ഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവ അർവ്വാചീനകാലങ്ങളിൽ നിർമ്മിക്കപ്പെട്ടവയാകുന്നു.ബുദ്ധമുനിയുടെ കാലത്തും അതിനടുത്തകാലങ്ങളിലും എഴുതിയ മിക്ക ഗ്രന്ഥങ്ങളും - ഇന്ത്യയിലും ലങ്കാദ്വീപിലും ഉണ്ടാക്കപ്പെട്ട ഗ്രന്ഥങ്ങൾ പ്രത്യേകിച്ചും - പാലിയഭാഷമയങ്ങൾ തന്നെയാകുന്നു. ബുദ്ധമതതത്വങ്ങളെ ശരിയായി ഗ്രഹിക്കണമെന്ന് വിചാരിക്കുന്നവർക്ക് ഈഭാഷയുടെ ജ്ഞാനം ഒഴിച്ചുകൂടാത്തതാണ്. പാലിഭാഷ സംസ്കതത്തോട് വളരെഅടുപ്പമുളളതും സംസ്കൃതത്തെ അനുസരിച്ചിട്ടുള്ളതും ആയ ഒരു ഭാഷയാകുന്നു. സംസ്കൃതത്തിന്റെ താവഴിയിൽപ്പെട്ട പതിനെട്ടു പ്രാകൃതഭാഷകളിൽ മാഗധി എന്നോ ശ്രാവസ്തി എന്നോ പേരുള്ള ഒരു ജാതി പ്രാകൃതംതന്നെയാണ് ഈ ഭാഷ. നാടകങ്ങളിലും മറ്റും കാണുന്ന പ്രാകൃതത്തേക്കാൾ ഈ ഭാഷയിലെ ശബ്ദങ്ങൾക്കും വാക്യങ്ങൾക്കും സംസ്കൃതത്തോട് അധികം സംബന്ധമുള്ളതുകൊണ്ട് സാധാരണ പ്രാകൃതസ്ഥിതിയിൽ നിന്നു കുറെ ഉയർന്ന ഒരു പദവി ഇതിനും കൊടുക്കാവുന്നതാണ്. സംസ്കൃതത്തിൽ നിന്ന് ആകൃതിയിലും അർത്ഥത്തിലും ഒരു വ്യത്യാസവും ഇല്ലാത്തതായിത്തന്നെയും പല ശബ്ദങ്ങൾ പാലിയിൽ കാണുന്നുണ്ട്. പാപം , സുഖം,കല്ല്യാണം, പണ്ഡിതൻ, ബാലൻ,ഇന്ദ്രിയം ,ദാരു, സാരഥി, ഇത്യാദി ശബ്ദങ്ങൾ സംസ്കൃതത്തിലും പാലിയിലും ഒരു പോലെതന്നെയാകുന്നു.വേറെ ചില ശബ്ദങ്ങൾ സംസ്കൃതത്തിൽ നിന്നു പാലിയിലേയ്ക്കുവരുമ്പോൾ അല്പമായ വികാരത്തെ പ്രാപിക്കുന്നതായിട്ടും കാണുന്നുണ്ട് . എന്നാൽ ആ ശബ്ദങ്ങൾ തന്നെ പ്രാകൃതഭാഷയിലേക്ക് പകരുമ്പോൾ വരുന്ന അംഗവൈകല്യത്തേക്കാൾ ഈ വികാരം അല്പമാണു താനും. സംസ്കൃതത്തിലെ 'സ്ഥവിര'ന്റെ കടമുറിച്ച് 'ഥേര'നാക്കീട്ടാണ് പാലിഭാഷക്കാർ പെരുമാറുന്നത് . പ്രാകൃതക്കാരാണെങ്കിൽ ഇതിന്റെ ആദ്യാക്ഷരം തീരെ മാറ്റിക്കളയും 'കൃത്വാ' എന്ന പൂർവ്വികാപ്രക്രിയയെ 'കരിയ ' എന്നാക്കിയ പ്രാകൃതക്കാരുടെ ധൈര്യം പാലിയിലെ പണ്ഡിതന്മാർക്കില്ല . അവർ കകാരോപരിയുള്ളഋകാരത്തിനു ഭംഗം വരുത്തീട്ടെങ്കിലും 'കൃത്വാ ' എന്നതിന്റെ ഭംഗി വിടാതെ കാക്കുന്നുണ്ട്. 'സാർത്ഥ' സംബന്ധിച്ചിടത്തോളം പ്രാകൃതക്കാർക്കും പാലിക്കാർക്കും പ്രത്യേകിച്ചൊരു സ്വാർത്ഥവും ഇല്ല ,രണ്ടു കൂട്ടരും സത്ഥം എന്നുതന്നെയാണ് പറയുന്നത്. ഇങ്ങനെ നോക്കുന്നതായാൽ പാലിയിലുള്ള മിക്ക ശബ്ദങ്ങൾക്കും പ്രാകൃതശബ്ദങ്ങൾക്കെന്നപോലെ മൂലം സംസ്കൃതം തന്നെയാണെന്നു കാണാം .ചില ദിക്കിൽ അക്ഷരക്രമത്തിന് അല്പാല്പം വ്യത്യാസം വരുന്നതിനു കാരണം ഉച്ചാരണത്തിലുള്ള വൈകല്യം മാത്രമാകുന്നു .ധർമ്മ-ധർമ്മ,കർമ്മ-കർമ്മ ,പുത്ര-പുത്ത,ദർവ്വി-ദവ്വി,വർണ്ണ-വണ്ണ,മിത്ര-മിത്ത, ആത്മ -അത്ത ,രാഷ്ട്ര - രടു , ഷഷ്ഠ‌‌‌‌‌‌ -ഛട്ടോ, ഇത്യാദി ശബ്ദങ്ങളിൽ പൂർണ്ണോച്ചാരണമായ സംസ്കൃതശബ്ദങ്ങൾക്കു‌‌പാലിഭാഷാസംക്രമത്തിൽ അക്ഷരാവയവങ്ങളിൽ കുറച്ചെന്തെങ്കിലും ഒരു വൈകല്യം വരുന്നതല്ലാതെ ശബ്ദങ്ങൾ തന്നെ തിരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/80&oldid=164609" എന്ന താളിൽനിന്ന് ശേഖരിച്ചത്