ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

81

ച്ചറിയുവാൻ പാടില്ലാത്തവിധം ഭേദപ്പെടുകയോ അർത്ഥത്തിനു വല്ല വ്യത്യാസവും വരുകയോ ചെയ്യുന്നില്ല .
             മേൽക്കാണിച്ച ഉദാഹരണങ്ങൾ സംസ്കൃതത്തോട് ഏറ്റവും പൊരുത്തമുള്ള പാലിശബ്ദങ്ങളെപ്പറ്റിയാണ്. ഇതുപോലെ തന്നെ, സംസ്കൃതത്തോട് എത്രയോ അകന്ന ഒരു ചാർച്ച മാത്രമുള്ള ചില ശബ്ദങ്ങളുണ്ട് . പക്ഷെ, അവയുടെ മൂലം തന്നെ സംസ്കൃതമല്ലെന്നു തോന്നത്തക്കവിധം ആ വക ശബ്ദങ്ങളും വ്യത്യസപ്പടുന്നില്ല. ഉദാഹരണം:-
            
                       സംസകൃതം          പാലി
                       സമ്യക്                സമ്മാ
                        ഭ്രയഃ               ഭോയ്യ്യ
                       വൃഷ്ടിഃ                  വുട്ടോ      
                       അമുത്ര                ഹുരം                
                               
                                  ഇത്യാദി
             ഇപ്രകാരം, പാലിഭാഷയിലുള്ള ശബ്ദങ്ങൾക്കു സംസ്കൃത ശബ്ദങ്ങളോട് അടുത്തിട്ടില്ലെങ്കിൽ അകന്നിട്ടെങ്കിലും ആരാലും അപലപനിയമല്ലാത്തതായ ഒരു സംബന്ധം എവിടെയും ഉള്ളതായിക്കാണാം. സാധാരണ നാമപദങ്ങക്കുള്ളതുപോലെ ക്രിയാപദങ്ങൾക്കും ഈ സംബന്ധം ഉണ്ട്. ക്രിയാപദങ്ങളെല്ലാം പ്രാകൃതത്തിലെന്നപോലെ ഈ ഭാഷയിലും പരസ്മൈപദമായിട്ടാണ് പ്രയോഗിക്കുക പതിവ്; ആത്മനേ പദത്തിന്ന് ഈ ഭാഷയിൽ പ്രവേശംതന്നെ ലഭിച്ചിട്ടില്ല. ക്രിയാപദഘടിതങ്ങളായ പാലിവാക്യങ്ങക്ക് സംസ്കൃതവാക്യങ്ങളോട് എത്രമാത്രം യോജിപ്പുണ്ടെന്നു പരീക്ഷിച്ചു നോക്കുക-

"ധീരോ ബാലേ അവൈകഖതി" അപ്പമാദേന മഘവാ ദേവനാം സെടുതാം

                      [ഗതോ.'

അത്താണം ഉപമം കത്വാന ഹനേയ്യ

              [ന ഘാതയേ.'
  ഈ  പാലിവാക്യങ്ങൾക്കു ശരിയായ സംസ്കൃതം:_

ധീരോ ബാലാനവേക്ഷതേ' അപ്രമാടേന മഘവാ ദേവാനാം ശ്രേഷ്ഠ

            [താം ഗതഃ'

'ആത്മാനമുപമാം കൃത്വാന ഹന്യാന്ന

        [ഘാതയേൽ .'

എന്നാണ്.

   ഇത്രയും പ്രസ്താവിച്ചതിൽ നിന്ന്,പാലിഭാഷ സംസ്കൃതത്തിൽനിന്നു തീരേ വ്യതിരിക്തയായ ഒരു ഭാഷയല്ലെന്നും, പരിഷ്കൃതസമുദായക്കാരുടെ വ്യവഹാരത്തിൽനിന്നും ഭ്രാശിക്കയാൽ ഇതിന്ന് വലുതായ ഉച്ചാരണദോഷം സംഭവിച്ചുവെന്നേയുള്ളു എന്നും സിദ്ധമായി. ബുദ്ധമുനിയുടെ അവതാരകാലത്ത്, മഗധം മുതലായ ദിക്കുകളിൽ ഇതു നാട്ടുഭാഷയായി ഉപയോഗിച്ചിരുന്നു. പണ്ഡിതന്മാർ ഗ്രന്ഥനിർമാണത്തിന്നും മറ്റും ഇതിനെ അംഗികരിച്ചിരുന്നതുമില്ല. പണ്ഡിതസമാജക്കാരുടെ അനാദരത്തിന്നു പാത്രമായ ഈ ഭാഷയെ ബുദ്ധമുനിയും അദ്ദേഹത്തിന്റെ അനുഗാമികളും എടുത്തു പെരുമാറുവാൻ പുറപ്പെട്ടത് ഈ ഭാഷയുടെ സൗഷ്ഠവം വിചാരിച്ചിട്ടല്ല. ബുദ്ധമുനിയുടെ സിദ്ധാന്തപ്രകാരമുള്ള നവീനമതത്തിലെ തത്വങ്ങളെ ബഹുജനങ്ങൾക്കറിയിക്കുവാനുതകുന്നതായ ഒരു ഭാഷവേണമെന്നേ അവർക്കാഗ്രഹമുണ്ടായിരുന്നുള്ളു.ബുദ്ധമുനിയാൽ ആദരിക്കപ്പെട്ടതോടുകൂടി പാലിഭഷയ്ക്കു ശക്തിവർദ്ധിക്കയും, അതിൽ അനേകം ഗ്രന്ഥങ്ങൾ ഉണ്ടായിത്തീരുകയും ചെയ്തു.

ബുദ്ധമതക്കാരുടെ ഗ്രന്ഥങ്ങൾ മിക്ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/81&oldid=164610" എന്ന താളിൽനിന്ന് ശേഖരിച്ചത്