ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

82 തും ഈ ഭാഷയിലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് ആദ്യംപറഞ്ഞുവല്ലോ. മനുഷ്യജീവിതത്തിന്റെ പരമമായ ഉൽക്കഷം, മനുഷ്യജന്മം സിദ്ധിച്ചാൽ ചെയ്തിരിക്കേണ്ടതായ കടപ്പാടുകൾ അതുകളുടെ വിധികൾ,വർണ്ണസംസ്കാരങ്ങൾ,ആശ്രമധർമ്മങ്ങൾ മുതലായ സാധാരണ മതസിദ്ധാന്തങ്ങളെ എത്രയും ഭംഗിയായും സ്വാഭാവികതയോടുകൂടെയും വിവരിക്കുന്നതായ പലഗ്രന്ഥങ്ങളും ഈ ഭാഷയിലുണ്ട്.ബുദ്ധമതപ്രകാരം ജഗത്തിന്റെ ഉൽപത്തി,അതിനു കാരണമായ പരമാണു സംയോഗം,വിലയം,മുതലായ ദാർശനികവിഷയങ്ങളെയും അവയവദാനം, വൈഭാഷികവാദം, പരമാണുവാദം മുതലായ പ്രത്യേക സിദ്ധാന്തങ്ങളെയും ശാസ്ത്രീയമായ രീതിയിൽ പൂർവ്വപക്ഷസിദ്ധാന്താദിക്രമത്തോടുകൂടി വിവരിക്കുന്നവയായും അനേകം ഗ്രന്ഥങ്ങൾ ഇതിലുണ്ട്. ബൗദ്ധദാർശനികന്മാരുടെ ഇടയിൽ അഭിപ്രായഭേദങ്ങൾ ഉത്ഭവിച്ചപ്പോൾ അവയെ പ്രതിപാദിക്കുന്നവയായും ഒട്ടധികം ഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിനുപുറമെ ചരിത്രം,സാഹിത്യം മുതലായ വിഷയങ്ങളിലും പല പണ്ഡിതന്മാരുടെ വകയായി പല ഗ്രന്ഥങ്ങൾ പാലിഭാഷയിൽ ഉണ്ടായിട്ടുണ്ട്. പരിഷ്കൃത രീതിയിൽ ജീവചരിത്രം എഴുതുന്നതിന്റെ മാതൃകയായി അംഗീകരിക്കുവാൻ അർഹതയുള്ളവയായി തന്നെ പല കഥാഗ്രന്ഥങ്ങളും ഈ ഭാഷയിലുണ്ട്. ബുദ്ധമുനിയുടെ ജീവചരിത്രത്തെ അതിഭംഗിയായും അതിവിസ്തൃതമായും വിവരിക്കുന്ന ഗ്രന്ഥങ്ങളും അപൂർവ്വമല്ല. 'ധർമ്മപദം' എന്നുപേരായ പാലിഭാഷ ഗ്രന്ഥത്തെ, ഹിന്ദുക്കൾ മഹാഭാരതത്തെയെന്നപോലെ ബുദ്ധന്മാർ പ്രശംസിച്ചു വരുന്നു. ആ വിശിഷ്ടഗ്രന്ഥത്തിൽ, ബുദ്ധമതത്തിന്റെ സാമാന്യ സിദ്ധാന്തങ്ങളെ വളരെ വിശദമായി പ്രതിപാദിച്ചിട്ടുള്ളതിനു പുറമെ ഗൃഹസ്ഥന്മാർ, ഭിക്ഷുക്കൾ മുതലായ ആശ്രമികളുടെ പ്രത്യേക ധർമ്മങ്ങളെയും വിവരിച്ചട്ടുണ്ട്. എല്ലാറ്റിലും ഉപരിയായിട്ട് അതിൽനിന്ന് പറിപ്പാനുള്ളത് ബുദ്ധമുനി ഓരോ അവസരങ്ങളിലായി തന്റെ ശിഷ്യന്മാർക്കും ഭക്തന്മാർക്കം കൊടുത്തട്ടുള്ള ഉപദേശങ്ങളാണ്. സത്യം,സ്നേഹം,ദയ,അഹിംസ മുതലായ വിശിഷ്ട ഗുണങ്ങളുടെ ആവശ്യകതയെക്കുറച്ച് യുക്തിയുക്തമായും ഉദാഹരണസഹിതമായും ഇടയ്ക്കിടയ്ക്ക് ചില ചെറിയ കഥകളെ ഘടിപ്പിച്ചും ബുദ്ധമുനി തന്റെ ശിഷ്യന്മാർക്കു കൊടുത്തിട്ടുള്ള നിത്യോപദേശങ്ങളെ ഹിന്ദുക്കൾ വൈദികസൂക്തങ്ങളെ എന്നപോലെ ബുദ്ധമതക്കാർ ബഹുമാനിക്കുന്നുണ്ട്. ആ വക നിത്യോപദേശങ്ങളുടെ ഹൃദയംഗമതയെപ്പറ്റിയൊരു സ്വരൂപജ്ഞാനമെങ്കിലും ഉണ്ടാകുവാൻ വേണ്ടി ഒന്നു,രണ്ടു നീതി ശ്ലോകങ്ങളെ പാലിയിൽ നിന്നും ശുദ്ധസംസ്കൃതത്തിലാക്കി താഴെ കാണിക്കുന്നു-

    			'നതം  സജലദാ  വാതാ 
                                               നചാപി  ഹരിചന്ദനം

നൈവ ഹരാന മണയോ ന ചന്ദ്രകിരണാം കരാഃ ശമയന്തീഹ ജന്തുനാം. പരിദാഹം സമുദ്ധതം യം സംശമയതി ശ്രേഷ്ഠം ശീലമത്യന്തശീതളം'.

ശീലമഹാത്മ്യത്തെപ്പറ്റിയ ഈ ഉപദേശം പോലെ തന്നെ രമണീയമായി ശമത്തേക്കുറിച്ചുള്ള ഒരുപദേശം ഇങ്ങിനെയാണ്-










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/82&oldid=164611" എന്ന താളിൽനിന്ന് ശേഖരിച്ചത്