ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86

ചൂടിനെസംബന്ധിച്ച == ചില ശാസ്ത്പതത്വങ്ങൾ ==

പ്രാണധാരണത്തിന് ഒരുവിധത്തിലും ഒഴിവാക്കാൻ വയ്യാത്ത വായു, വെള്ളം മുതലായവയുടെ കൂട്ടത്തിൽ ഒട്ടും അപ്രധാനമല്ലാത്തതാണ് ചൂട് എന്നറിയാത്തവർ ചുര്ക്കമാണ്. എന്നാൽ ചൂടിന്റെ അധിഷ്ഠാനവസ്തുക്കൾ എന്തെല്ലാമാണ് അത് എങ്ങിനെ നമുക്കു കിട്ടുന്നു എന്നു മുതലായ സംഗതികളെ ശാസ്ത്രീയരീതിയിൽ അറിഞ്ഞിട്ടുള്ളവർ വളരെ ചുരുക്കമാണ്. നാം നിത്യമായി ഉപയോഗപ്പെടുത്തുന്ന സാധനങ്ങളെപ്പറ്റിയ അറിവിൽ നിന്നാണ് നമ്മുടെ ശാസ്ത്രജ്ഞാനം അഭിവൃദ്ധിയെപ്രാപിക്കേണ്ടത്.

       ചൂടിനെക്കുറിച്ചുള്ള ഈ വിവരണത്തിൽ ഒന്നാമതായി ചിന്തിക്കേണ്ട സംഗതി ചൂട് എന്നതെന്താണ് എന്നാകുന്നുവല്ലോ . ചൂട് എന്നത് ഒരു ശക്തിയാണെന്ന് ശാസ്ത്രജ്ഞന്മാരുടെ സിദ്ധാന്തം ലോകത്തിൽ സകല വിദ്യകളും നടക്കുന്നത് ശക്തികൊണ്ടാകുന്നു. ശബ്ദം, ഗതി,വിദ്യുതി,ചൂട് ഇത്യാദി വിവിധരൂപത്തിൽ ശക്തി നമുക്കനുഭവപ്പെടുന്നുണ്ട് എന്നാൽ ശക്തി ഏതേതു രൂപത്തിലൊക്കെയാണൊ നമുക്കനുഭവപ്പെടുന്നത് ആ വക എല്ലാ രൂപങ്ങളിലും വെച്ച് മുഖ്യമായതു ചൂടാകുന്നു എന്തുകൊണ്ടെന്നാൽ ചൂട് മറ്റുള്ളവയെക്കാൾ അതിരിക്തവും അധികം ഉപയുക്തവും ആകക്കൊണ്ടുതന്നെ എന്നുമാത്രമല്ല മറ്റു ശക്തികളെ ചൂടിന്റെ  രൂപത്തിൽ  പരിണമിപ്പിക്കുവാനും നമുക്കു കഴിയും ഈ സംഗതിയും ചൂടിന്റെ പ്രാധാന്യത്തിനു കാരണമാണ് 
     ചൂട് നമുക്ക് കിട്ടുന്നത് സൂര്യങ്കൽ നിന്നും ഭൂമിയിൽ നിന്നും ആകുന്നു. ഈ മൂന്നിലും വെച്ച് അധികം പ്രധാനമായത് സൂര്യനാണ് സൂര്യങ്കൽ നിന്നു പ്രതിദിനം ലഭിക്കുന്ന ചൂടിന്നു സുമാർ ഒരു കോടി എഴുപതു ലക്ഷം കൊല്ലംകൊണ്ടുകൂടി ഹ്രാസം ഭവിക്കുന്നതല്ല. ഇതുകൊണ്ടാണ് സൂര്യനെ തേജസ്സുകളുടെ അധിഷ്ഠാനമെന്നു വിദ്വാന്മാർ പറയുന്നത്. സൂര്യൻ,ഭൂമി,രസായനശക്തി എന്നിങ്ങനെ ചൂടിന്റെ അധിഷ്ഠാനവസ്തുക്കളായ മൂന്നിൽനിന്നും നമുക്കു ചൂടു കിട്ടുന്ന പ്രകാരത്തെ ഓരോന്നായി പര്യാലോചിക്കാം. 

സൂര്യഗോളത്തിന്റെ ചുറ്റുപാടും ഏറ്റവും വലുതായ അനേകം ഉപഗ്രങ്ങൾ [Nabulac] സ്ഥിതിചെയ്യുന്നുണ്ട്. ഭൂമി, കുജൻ, മുതലായ ഗ്രഹങ്ങളെപ്പോലെ അവയും സൂര്യനെ പ്രദക്ഷണം ചെയ്യുന്നു.ചിലപ്പോൾ അവ അവയുടെ ഭ്രമണരേഖയിൽ നിന്നു തെറ്റി സൂര്യമണ്ഢലത്തിൽ മറിഞ്ഞുവീഴുന്നു. അപ്പോൾ അതേവരെയും അവയ്ക്കുണ്ടായിരുന്ന ഗതിശക്തിക്കു തടസ്ഥം വരികയും, ആഗതിശക്തി താപശക്തിയായിപ്പരിണമിക്കയും ചെയ്യും. ഒരിരുമ്പുകട്ടിയാൽ മറ്റൊന്നുകൊണ്ടു മേടുമ്പോൾ അതിൽ ചൂടുണ്ടാകുവാനുള്ള കാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/86&oldid=164615" എന്ന താളിൽനിന്ന് ശേഖരിച്ചത്