ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ചൂടിനെ സംബന്ധിച്ച ചില ശാസ്ത്രതത്വങ്ങൾ

രണവും അവ അന്യേന്യം കൂട്ടിമുട്ടി അവയുടെ ഗതിശക്തി തടസ്ഥപ്പെടുന്നതാകുന്നു. ഉപഗ്രഹങ്ങൾ സൂര്യമണ്ഡലത്തോടു കൂട്ടിമുട്ടുമ്പോൾ ചൂടുണ്ടാവുന്നതും ഇതുപോലെതന്നെ. ഇപ്രകാരം മിനുട്ടിനു മിനുട്ടിനു ലക്ഷോപലക്ഷം ഉപഗ്രഹങ്ങൾ സൂര്യമണ്ഡലത്താൽ ആകർഷിക്കപ്പെട്ട് സൂര്യഗോളത്തിൽ പതിക്കുന്നുണ്ടെങ്കെൽ,അതിങ്കൽ എത്ര വളരെ ചൂട് ക്ഷണം തോറും ഉത്ഭവിക്കുന്നുണ്ടായിരിക്കണം? എന്നുമാത്രമല്ല; സൂര്യമണഡലത്തിന്റെ പണിപ്പാട് അനേകം രാസായനികവസ്തുക്കളെക്കൊണ്ടാണ്. രാസായനികപദാർത്ഥങ്ങൾക്ക് അതിമാത്രമായ ചൂടുതട്ടിയാൽ അവയുടെ സ്വതേയുള്ള രൂപം മാറി മറ്റോരുരൂപം ഉണ്ടാവുകയും, അപ്പോൾ അതുകളിൽ നിന്നു ചൂടു ഉത്ഭവിക്കുകയുംചെയ്യും. സൂര്യഗോളത്തിലുള്ള ചില വസ്തുക്കൾ ആവിമയങ്ങളും വേറെ ചിലതു തരളങ്ങളുമാകുന്നു. സൂര്യഗോളം അത്യുഷ്ണവും, അതിന്റെ നാലുപാടുമുള്ളപദാർത്ഥങ്ങൾ സൂര്യഗോളത്തെ അപേക്ഷിച്ചു ശീതവും ആകയാൽ സൂര്യഗോളത്തിൽനിന്നു എല്ലായ്പ്പോഴും ചൂട് ഉത്ഭവിച്ചുകൊണ്ടിരിക്കും. ഈ വിദ്യ രസശാസ്ത്രപ്രകാരമുള്ള പരിവർത്തനനിയമം [Theory of Exchanges] കൊണ്ടുവരുന്നതാണ്. ചൂടുവെള്ളം നിറച്ചിട്ടുള്ള ഒരു കുടത്തോടു തൊട്ട് തണുത്തവെള്ളെം നിറച്ച ഒരു കുടം അഭിമുഖമായി വെച്ചാൽ തണുത്ത വെള്ളം നിറച്ച കുടത്തിലെ ജലം ഉഷ്ണമായും ചൂടുവെള്ളം തണുപ്പായും പരിണമിക്കുന്നതു നമുക്കു നിത്യാനുഭവമുള്ള സംഗതിയാണല്ലോ, ഊ മാറ്റം സംഭവിക്കുന്നതിനുള്ള കാരണത്തെയാണ് പരിവർത്തനനിയമമെന്ന് പറയുന്നത്. ഈ നിയമം വിചാരിച്ചുനോക്കുമ്പോൾ നാലുപുറവും നിറച്ചു നാനാവിധ പദാർത്ഥങ്ങൾ ഇടതിങ്ങിയ സൂര്യഗോളത്തിൽ നിന്നു സദാപി ചൂടുപുറപ്പെടുന്നതിൽ ആശ്ചര്യമില്ലല്ലൊ. ഇങ്ങനെ എന്നും എടവിടാതെ ചൂടു ചിലവുചെയ്യുന്നതുകൊണ്ടു സൂര്യഗോളം അല്പാല്പമായി തണുക്കുവാൻ ഭാവിക്കുന്നു എങ്കിലും അപ്പോഴയ്ക്കു പിന്നേയും അതിനു ചൂടു ലഭിക്കുന്നു. സൂര്യമണ്ഡലത്തിൽനിന്നു ദിനന്തോറും പുറത്തു പോകുന്ന അത്യധികമായ ചൂടിന്റെ എത്രയും ചുരുങ്ങിയ ഒരംശം മാത്രമേ ഭൂമിയിൽ സംക്രമിക്കുന്നുള്ളു. എന്തുകൊണ്ടെന്നാൽ, സൂര്യനും ഭൂമിയും തമ്മിൽ സുമാർ 2,30,82,500 യോജന അകലത്താണു സ്ഥിതിചെയ്യുന്നത്. പുറമേ സൂര്യന്റെ ചൂടു ഭൂമിയിലേക്കു മാത്രമല്ലാ, അതുപോലെ നാലുപുറത്തുമുള്ള നാനാവസ്തുക്കളിലേയ്ക്കും പോയിക്കൊണ്ടുമിരിക്കുന്നു. ഇങ്ങിനെപലവസ്തുക്കളിലേയ്ക്കും പകരുന്നതുകൊണ്ടു സൂര്യനും ഭൂമിക്കും തമ്മിലുള്ള ദൂരം കൊണ്ടും അത്യല്പമായ ചൂടു മാത്രമേ ഭൂമിക്കു കിട്ടുകയുള്ളൂ എങ്കിലും അതു ഭൂമിയിലുള്ള സകല വസ്തുക്കളുടേയും ജീവധാരണത്തിന്നുപയോഗപ്പെടുന്നു. ഭൂമിയിലുള്ള വൃക്ഷലതാദികളായ ഉത്ഭിജവസ്തുക്കളുടെ വളർച്ചയ്ക്കു സൂര്യ തേജസ്സ് ഉപയോഗമുള്ളതാകുന്നു. അവ സൂര്യങ്കൽ നിന്നും തേജസ്സിനെ ആകർഷിക്കുകയും, പ്രകാരാന്തരേണ അതിനെ പുറത്തു പ്രകാശിപ്പിക്കയും ചെയ്യുന്നു.മനുഷ്യരും മൃഗങ്ങളും ഉത്ഭിജഭക്ഷണക്കാരായതുകൊണ്ട് സസ്യാദികളിലേയ്ക്കു പകരുന്ന തേജസ്സിന്റെ ഒരംശം അവക്കും അനുഭവപ്പെടുന്നുണ്ട്. ഉത്ഭിജങ്ങളെപ്പോലെ മറ്റുള്ളജീവജാലങ്ങളും സൂര്യങ്കൽ നിന്നു തേജസ്സിനെ ആകർഷിക്കുന്നുണ്ട്. ഭൂമിയിലേയ്ക്കും അതിന്റെ ഒരംശം പ്രതിഫലിക്കുന്നു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/87&oldid=164616" എന്ന താളിൽനിന്ന് ശേഖരിച്ചത്