ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രു വാക്ക് ചിലർ ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനു നോവലിനെപ്പോലെ പ്രചാരമില്ല. നോവൽ എന്നു പറഞ്ഞാൽ ഇന്നവിധം ഗ്രന്ഥത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അറിയാത്തവർ ഇംഗീഷുഭാഷ അറിഞ്ഞുകൂടാത്ത സഹൃദയന്മാരുടെ ഇടയിൽ പോലും ആരുമില്ലെന്നു ധൈര്യത്തോടെ പറയാം. അതുകൊണ്ട് ഇവിടെ നോവൽ എന്ന വാക്കുതന്നെ ഉപയോഗിക്കുന്നതിന് വൈയാകരണന്മാരോട് ക്ഷമായാചന ചെയ്യേണ്ട ഒരു ബാദ്ധ്യത എനിക്കുണ്ടാകയില്ലെന്നു വിശ്വസിക്കുന്നു. നോവൽ എന്ന പദംപോലെതന്നെ ആ പദംകൊണ്ട് അറിയപ്പെടുന്ന ഗ്രന്ഥങ്ങളും നമ്മൾക്ക് ഇംഗീഷുഭാഷയുടെ സഹായത്താൽ ലഭിച്ചിട്ടുള്ളതാകുന്നു. ഇംഗീഷുഭാഷയിലാകട്ടെ, ഇന്നുള്ള നോവൽ എന്നത് സാഹിത്യസമുച്ചയത്തിൽ ക്രമേണ വളർന്നുവന്ന ഒരു പ്രത്യേക പ്രസ്ഥാനമാണ്. ആംഗ്ലേയപണ്ഢിതന്മാർ അനേക ശതവർഷത്തിനുമുമ്പുനട്ടുനനച്ചുവളർത്തി വലിയ വൃക്ഷമാക്കിയതിനുശേഷം അതിന്മേൽ കാണുന്ന പുഷ്പങ്ങളെ നാം പറിച്ചെടുത്തു, സ്വഭാഷാസൂത്രത്തിൽ കോർത്തു നമ്മുടെ സാഹിത്യവനിതയ്ക്കു മാലയായി അർപ്പിക്കയാണ് ചെയ്തിട്ടുള്ളത് . ആ പുഷ്പ്പങ്ങളുടെ സൗരഭ്യാദ ഗുണങ്ങളെ കണ്ടറികയും ആസ്വദിക്കുകയും ചെയ്തിരുന്ന മലയാളികൾ വലരെ ഉണ്ടായിരുന്നുവെങ്കിലും അവയെ പറിക്കാമെന്നും മാലയായി കോർക്കാമെന്നും നമ്മുടെ സാഹിത്യവനിതയ്ക്കു അലങ്കാരമാക്കി തീർക്കാമെന്നും കണ്ടുപിടിച്ചു. അങ്ങിനെചെയ്തുവെന്നുള്ള മാന്യതയ്ക്കും തന്നിമിത്തം കേരളീയരുടെ കൃതജ്ഞതയ്ക്കും ഒന്നാമതു അർഹനായിത്തീർന്നത് 'കുന്ദലതാ'കർത്താവായ ടി. എം. അപ്പുനെടുങ്ങാടി അവർകളാണെന്നുള്ളത് ഒരിക്കലും വിസ്മരിക്കാൻ പാടില്ലാത്ത പരമാർത്ഥമാകുന്നു. 'കുന്ദലത'യുടെ ജനനത്തിനുശേഷം കേരളഭാഷയിൽ വളരെ നോവലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇംഗ്ലീഷുഭാഷയിൽ പലതരത്തിലും പല ഉദ്ദേശത്തിലും ദിനംപ്രതിയെന്നപോലെ ഉണ്ടായിക്കൊണ്ടരിക്കുന്ന അനേകായിരം നോവലുകളുടെ ഒരോതരത്തിലുള്ള മാതൃകയായിട്ടുള്ളവയൊക്കെ ഓരോന്നെങ്കിലും നമ്മുടെഭാഷയിൽ ഉണ്ടായിട്ടുണ്ടെന്നു വിചാരിക്കുന്നത് അബദ്ധമാകുന്നു. ഇംഗ്ലീഷുഭാഷയിൽ ആദ്യമായി ഉണ്ടായിരുന്ന നോവലുകളുടെ ഉദ്ദേശങ്ങൾ എന്തുതന്നെ ആയിരുന്നാലും ഈ പരിഷ്കൃതകാലത്ത് ഇംഗ്ലീഷിൽ എന്നല്ല, ഫഞ്ചു മുതലായ മറ്റു യൂറോപ്യൻഭാഷകളിലും ഉണ്ടാകുന്ന നോവലുകൾ പലവിധ ഉദ്ദേശങ്ങളോടുകൂടി എഴുതപ്പെടുന്നവയാകുന്നു.

എല്ലാതരം നോവലുകളെക്കൊണ്ടും പ്രത്യക്ഷത്തിലുള്ള ഉദ്ദേശം വിനോദമാകുന്നു. കഥയുടെ രസത്തിനായിട്ടല്ലെങ്കിൽ നോവലുകൾ വായിക്കുന്നവർ വളരെ വളരെ ദുർല്ലഭമായിരിക്കും. ശരീരത്തിനു ഗുണമുള്ള ഔഷധങ്ങളടങ്ങിയതാണെങ്കിലും കയ്പ്പുരസമുള്ള ഗുളികകൾ രോഗിയുടെ വായിക്കു രുചികരമായിരിക്കത്തക്കവണ്ണം വൈദ്യം പഞ്ചസാരയിൽ പൊതിഞ്ഞു കൊടുക്കുമ്പോലെ ആത്മീയമായും സാമുദായികമായും ഉള്ള കുറവുകളെ ചൂണ്ടിക്കാണിച്ചും, അവയ്ക്കുള്ള നിവാരണമാർഗ്ഗങ്ങൾ ഉപദേശിച്ചു കൊണ്ടുള്ളതത്വങ്ങൾ രസകരങ്ങളായ കഥകളിൽ കൂട്ടിക്കലർത്തിയാണ് വിദ്വാന്മാരും വിദൂഷികളും നോവലുകൾ എഴുതി പരസ്യം ചെയ്യുന്നത്. ചിലർ പ്രാചീനാചാരങ്ങളെ നോവൽരൂപേണ പ്രത്യക്ഷ്യപ്പെടുത്തു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_Book-5_1912.pdf/90&oldid=164619" എന്ന താളിൽനിന്ന് ശേഖരിച്ചത്