ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

ദാസിയെപ്പോലെ ആരാലും ആദരിക്കപ്പെടാത്ത നിലയിൽ മനോരമ കാണപ്പെട്ടപ്പോൾ ഒന്നും ഗോപിനാഥനു യാതൊരു പരിഭ്രമവും വികാരഭേദവും ഉണ്ടായിരുന്നില്ല. എന്നാൽ വിവാഹാനന്തരം വിലപിടിച്ച പീതാംബരം ധരിച്ചു രംഗപ്രവേശം ചെയ്തു മൂടുപടം നീക്കിയപ്പോ, നിസ്സീമമായ സൌന്ദയ്യാതിരേകം ഉണ്ടെന്നുള്ള ജ്ഞാനത്തിനിന്നുത്ഭവിച്ച ധീരതയോടും അഭിമാനത്തോടും കൂടി അവൾ കാഴ്ചക്കാരുടെ നേരെ അവളുടെ കോമളമുഖം തിരിച്ചു തന്റെ കംബുകണ്ഠത്തെ അല്പം ഒന്നു ചരിച്ചു വിജയാവേശത്തോടുകൂടി ഗോപിനാഥന്റെ നേർക്കു അനിവാര്യത്തോടുകൂടിയ ഒരു കടക്കണ്ണ് എറിഞ്ഞപ്പോൾ തിരമാലകൾപോലെ ഹസ്താടനഘോഷം തുടരെത്തുടരെ കാണികളിൽനിന്നു പുറപ്പെടുകയും ഉത്സാഹം അപരിനിതമായിത്തീരുകയും ചെയ്തു. പെട്ടന്നു ഗോപിനാഥൻ ഉറച്ച ഗംഭീരസ്വരത്തിൽ ഗിരിബാലാ എന്നു ഗർജ്ജിച്ചുംകൊണ്ട് ഒരു ഭ്രാന്തനെപ്പോലെ രംഗത്തിലേയ്ക്കു ഓടിക്കയറുവാൻ തുടങ്ങി. അവനെ പിചിച്ചു പുറത്താക്കൂ എന്നു കാണികളെല്ലാം ഒരേ ശബ്ദത്തിൽ വിളിച്ചുപറഞ്ഞു. അവനെ പിടിച്ചു നീക്കുന്നതിനു പോല്ലീസ്സുകാർ എത്തി. ഗോപിന്ഥൻ അവർക്കു വഴിപ്പെടാതെ ഞാൻ അവളെ കൊല്ലാതിരിക്കയില്ല എന്നു ശബ്ദിച്ചും കൊണ്ടു തിക്കിത്തിരക്കി. ഇതിന്നിടയ്ക്കു രംഗത്തിലെ തിരശ്ശീലകളെല്ലാം വീണു. നാടകം അവസാനിച്ചു.

പുത്തേഴത്തു രാമമേനോൻ ബി.എ, ബി. എൽ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/303&oldid=164742" എന്ന താളിൽനിന്ന് ശേഖരിച്ചത്