ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൧] വർത്തമാനപത്രങ്ങൾ ൭

പത്രാധപന്മാർക്കു പലപ്പോഴും തങ്ങളുടെ പ്രസംഗം അന്നന്നത്തെ ഗവ
മ്മേണ്ടിന്നു വിരോധമായി എഴുതി പ്രസിദ്ധംചെയ്യേണ്ടിവന്നിട്ടുണ്ട്. അ
തിന്നവർക്ക് ബന്ധനം, പിഴ മുതലായ പല ശിക്ഷകൾ അനുഭവിക്കേണ്ടി
യും വന്നിട്ടുണ്ട്. ഈവക ശിക്ഷകളെല്ലാം അനുഭവിച്ചിട്ടും പത്രാധിപ
ന്മാർ അവരവർക്കുള്ള അഭിപ്രായം യാതൊരു ഭയവും കൂടാതെ പ്രസിദ്ധം
ചെയ്തു കൊണ്ടുതന്നെ പോന്നത് ഇംഗ്ലീഷുകാരുടെ ധൈര്യത്തിന്റേയും
ഉത്സാഹശക്തിയുടേയും നല്ലൊരുദാഹരണമാകുന്നു.

              ഏകദേശം ഇക്കാലത്തുതന്നെയാണു പത്രാധിപന്മാരല്ലാത്ത ചില
രും ലേഖനങ്ങൾവഴിയായി തങ്ങളുടെ അഭിപ്രായങ്ങളെ പത്രങ്ങളിൽ
പ്രസിദ്ധംചെയ്യുവാൻ തുടങ്ങിയത്. ഈ സമ്പ്രദായവും മറ്റുള്ളവയെ
പ്പോലെ ക്രമേണ വർദ്ധിച്ചുവന്നു. ഇപ്പോൾ യോഗ്യന്മാർക്കാർക്കെങ്കിലും
ജനങ്ങൾക്കു പരക്കെ അറിയത്തക്ക വല്ല കാര്യവും പറയുവാനുണ്ടെങ്കിൽ
അതു പത്രങ്ങളിൽ ലേഖനരൂപേണ പ്രസിദ്ധീകരിക്കുന്നത് ഒരവസ്ഥയാ
യിത്തീർന്നിരിക്കുന്നു.
വർത്തമാനങ്ങൾ, പത്രാധിപക്കുറിപ്പുകൾ, ലേഖനങ്ങൾ ഇതുകൾ
ക്കു പുറമെ പത്രങ്ങളിൽ കാണുന്ന കാര്യങ്ങളിൽ വെച്ചു പ്രധാനമായത്
കച്ചവടക്കാർ മുതലായവരുടെ ഓരോ പരസ്യങ്ങളാകുന്നു. ഇത് ആദ്യ
കാലംമുതൽക്കുതന്നെ നടന്നുവന്ന ഒരു സമ്പ്രദായമാണ്. പരിന്തി
രീസ്സുരാജ്യത്താണ് ആദ്യം തുടങ്ങിയത്. അവിടെനിന്നു ശേഷമുള്ള രാ
ജ്യങ്ങളിലെക്കും കടന്നു. നാട്ടിലെ കച്ചവടം വർദ്ധക്കുന്നതോടുകൂടി ഈ
സമ്പ്രദായവും വർദ്ധിച്ചുകൊണ്ടിരിക്കും. ഇത് എത്രത്തോളം വർദ്ധിക്കു
മെന്നുള്ളതിന് ഒരതൃത്തിയുമില്ല. ഇപ്പോൾത്തന്നെ വർത്തമാനക്കടലാ
സ്സുകളുടെ പകുതിയിലധികം ഈവക പരസ്യങ്ങൾക്കായിട്ടാണു തിരിച്ചു
വെച്ചിരിക്കുന്നത്. പത്രങ്ങളുടെ ഉടമസ്ഥന്മാർക്കുള്ള ലാഭത്തിൽ മുക്കാ
ലംശവും ഇതിൽനിന്നുണ്ടാകുന്നതുമാകുന്നു.

വർത്തമാനപത്രങ്ങൾ ഉത്ഭവിച്ചതും, ക്രമേണ വർദ്ധിച്ച്ഇപ്പോഴത്തെ
നിലയിലായതും മേൽപ്പറഞ്ഞപ്രകാരത്തിലാകുന്നു. ഇപ്പോൾ അവ എ
ത്രത്തോളം പരിഷ്ക്കരിച്ചിരിക്കുന്നുവെന്നും, അവക്കു രാജ്യത്ത് എത്രത്തോ
ളം ശക്തിയുണ്ടെന്നും മനസ്സിലാക്കേണമെങ്കിൽ പ്രധാനമായ ഒരു പത്ര
ത്തിന്റെ കഥയൊന്നാലോചിച്ചുനോക്കിയാൽ മതി. ഉദാഹരണമായി
"ലണ്ടൻടൈംസ്" എന്ന പത്രരാജനെ എടുക്കുക. ഇക്കാലത്ത് ഇംഗ്ല
ണ്ടിൽ, എന്നുവെക്കേണ്ട ഈ ഭൂമിയിലെങ്ങും നോക്കിയാൽ ഇതുപോലെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/10&oldid=165286" എന്ന താളിൽനിന്ന് ശേഖരിച്ചത്