ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ദനത്തിന്നുവേണ്ടി) വേദങ്ങളെ നി൪മ്മിച്ച് മരീചി മുതലായവ൪ക്കു കൊടുക്കുകയും ചെയ്തുവെന്നു പ്രസിദ്ധമാണല്ലൊ.ഈ സംഗതി ശ്രുതിസമ്മതമായിട്ടുള്ളതുമാണ്. അതുകൊണ്ടു ശബ്ദാ൪ത്ഥസംബന്ധാ സ്വഭാവികമാണെന്നു വരുന്നതെങ്ങിനെ?.

                           ഈ  ശങ്കയെ  മീമാംസകന്മാ൪  ഇങ്ങിനെ  സമാധാനിക്കുന്നു-സൃ ഷ്ടിയുടെ  ആദികാലം  എന്നൊരു  കാലം  ഉണ്ടായിട്ടുണ്ടെന്നു  വിചാരിപ്പാൻ  തരമില്ല.അങ്ങിനെ  ഉണ്ടായിരുന്നുവെകിൽ   സ൪വ്വപ്രന്ധങ്ങളുടെയും  സൃഷ്ടാവായ  പ്രജാപതി  അപ്പോൾ  എവിടെയായിരുന്നു? ആ  കാലത്തു   പൃഥീവ്യാദികൾ  സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ  പ്രജാപതിക്കിരിക്കുവാൻ  ആധാരമായിട്ട്  ഒരു  സ്ഥാനവും  ഉണ്ടായിരിപ്പാനിടയില്ല.എന്നു  മാത്രമല്ല,

അപ്പോൾ പ്രജാപതിയുടെ ആകൃതി എന്തായിരുന്നു? ശരീരരഹിതനായിരുന്നുവെന്നു പറയുവാൻ തരമില്ല. അങ്ങിനെയാണെങ്കിൽ സൃഷ്ടിയിങ്കൽ പ്രയത്നാതന്നെ അസിദ്ധമായിത്തീരും. ഇനി സശീരനായിരുന്നുവെന്നും പറഞ്ഞുകൂട. ആ അവസരത്തിൽ പൃഥീവ്യാദികളായ ഭൂതങ്ങൾ ഇല്ലാതിരുന്നതിനാൽ ഭൗതികമായ ശരീരം ഉണ്ടാകുന്നതെങ്ങിനെ? ആ കാലത്തു ധ൪മ്മാധ൪മ്മങ്ങളും ഇല്ലാതിരുന്നതിനാൽ ധ൪മ്മാധ൪മ്മങ്ങളെ സൃഷ്ടിച്ചുവെന്നു പറയുന്നതും സാധുവല്ല. ഇനി ജഗൽസൃഷ്ടിയെ ആലോചിച്ചുനോക്കിയാൽ അതിന്നും യുക്തിയില്ല, കാരണമില്ലാതെ കാര്യം ഉണ്ടാവാത്തതിനാൽ ജഗൽസൃഷ്ടിയിലും ഒരു കാരണമുണ്ടായിരിക്കേണമല്ലോ. ആ കാരണം എന്തായിരിക്കും? പ്രജാപതിയുടെ ഭൂതാനുകമ്പയായിരിക്കുമോ? ഭൂതങ്ങൾതന്നെ അന്നില്ലാതിരുന്നതിനാൽ അങ്ങിനെയാവാനും വഴിയില്ല. ഇനി അനുകമ്പനിമിത്തം സൃഷ്ടിച്ചു എന്നുതന്നെ വിചാരിക്കുക. എന്നാൽ ആ സൃഷ്ടിയുടെ ഫലമായ ലോകം ദുഃഖമയമായിക്കാണുന്നതെങ്ങിനെ? അതിനാൽ പ്രജാപതിയുടെ ലോകസൃഷ്ടി നിഷ്പ്രയോജനമാണെന്നുവരുന്നു. അങ്ങിനെ ഒരു കാര്യത്തിൽ സ൪വ്വനിയന്താവാണെന്നു പറയപ്പെടുന്ന ദൈവം ഏ൪പ്പെട്ടിട്ടുണ്ടായിരിക്കയില്ല. ഇങ്ങിനെ സൃഷ്ടിമിത്ഥ്യയാണെന്നു പറഞ്ഞപോലെ ജഗത്സംഹാരവും യുക്തിക്കു യോജിക്കാത്തതാണ്. ഈശ്വരന്നു സംഹാരേച്ഛ എങ്ങിനെയുണ്ടായി എന്നു പറയണമല്ലൊ. ദയാനിധിയായ അദ്ദേഹത്തിന്റെ എല്ലാ കൃത്യവും ദയനിമിത്തമാകേണ്ടതാകയാൽ സംഹാരേച്ഛയണ്ടായതും

ദയകൊണ്ടാണെന്നുവേണോ പറയുവാൻ . എന്നാൽ അനോന്യം വിരുദ്ധങ്ങളായ സൃഷ്ടിസംഹാരങ്ങൾക്ക് ഒരേ കാരണം ആയിത്തീ൪ന്നതെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/100&oldid=165287" എന്ന താളിൽനിന്ന് ശേഖരിച്ചത്