ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്ങിനെ? അതിനാൽ പ്രജാപതിയുടെ ലോകസൃഷ്ടി നിഷ്പ്രയോജനമാണെന്നുവരുന്നു. അങ്ങിനെ ഒരു കാര്യത്തിൽ സ൪വ്വനിയന്താവാണെന്നു പറയപ്പെടുന്ന ദൈവം ഏ൪പ്പെട്ടിട്ടുണ്ടായിരിക്കയില്ല. ഇങ്ങിനെ സൃഷ്ടിമിത്ഥ്യയാണെന്നു പറഞ്ഞപോലെ ജഗത്സംഹാരവും യുക്തിക്കു യോജിക്കാത്തതാണ്. ഈശ്വരന്നു സംഹാരേച്ഛ എങ്ങിനെയുണ്ടായി എന്നു പറയണമല്ലൊ. ദയാനിധിയായ അദ്ദേഹത്തിന്റെ എല്ലാ കൃത്യവും ദയനിമിത്തമാകേണ്ടതാകയാൽ സംഹാരേച്ഛയണ്ടായതും ദയകൊണ്ടാണെന്നുവേണോ പറയുവാൻ . എന്നാൽ അനോന്യം വിരുദ്ധങ്ങളായ സൃഷ്ടിസംഹാരങ്ങൾക്ക് ഒരേ കാരണം ആയിത്തീ൪ന്നതെങ്ങിനെ? പിന്നെ, ഈശ്വരൻ ചെയ്തതായ സംഹാരകൃത്യത്തെ അറിഞ്ഞുപറവാനായി ഒരാൾ സംഹാരസമയത്തിൽ നിന്നിട്ടുണ്ടായിരിക്കുന്നതെങ്ങിനെ? ഇതെല്ലാം വേദദ്വാരാ അറിയുന്നുവെന്നു പറയാമോ? എന്നാൽ ഈശ്വരനാണു വേദത്തിന്റെ സൃഷ്ടാവെന്നു പറയാമോ? എന്നാൽ ഈശ്വരനാണു വേദത്തിന്റെ സൃഷ്ടാവെന്നു വരണ്ടേ? അങ്ങിനെയല്ല, വേദം നിത്യമാണെന്നു പറഞ്ഞുകഴഞ്ഞുവല്ലോ.എന്നാൽ സൃഷ്ടിയുടെ മുമ്പുതന്നെ ഉള്ള വേദങ്ങളിൽ സൃഷ്ടിയെപ്പറ്റിയും മാറ്റം പ്രസ്താവിച്ചിട്ടുള്ളതിന്ന് എന്താണു സമാധാനം എന്നാണെങ്കിൽ ആവക വാക്യങ്ങളുടെ താൽപര്യം വേറെയാണ്. ഇനി, ശ്രുതീതിഹാസപ്രസിദ്ധങ്ങളായ സൃഷ്ടിസംഹാരങ്ങൾ അസിദ്ധമാണെന്നു പറഞ്ഞാൽ സാധുവാകുമോ എന്നാണാലോചിക്കേണ്ടത്. പ്രമാണമൂലമായ പ്രസിദ്ധിക്കേ സാധുത്വം കല്പിക്കാൻ തരമുള്ളു. ഈ പ്രസിദ്ധി അങ്ങിനെയല്ല. സ്തുതിപരങ്ങളായ ചില അത്ഥവാദവാക്യങ്ങളിൽ നിന്നു ജനങ്ങൾക്കുണ്ടായിട്ടുള്ള ഭ്രമം നിമിത്തമാണ് സൃഷ്ടിസംഹാരങ്ങൾ ഉണ്ടെന്നു പറയുന്നത്.ശബ്ദങ്ങളുടെ പൌ൪വ്വാപ൪യ്യത്തെ ആലോചിക്കാതിരുന്നാൽ ഈ ദോഷം സുലഭമായിട്ടു കാണാവുന്നതുമാണ്. ഭാരതാദിഗ്രന്ഥങ്ങളിലും, വേദങ്ങളിലെന്നപോലെ ജനങ്ങളെ ധ൪മ്മത്തിൽ പ്രവ൪ത്തിപ്പിപ്പാനും അധ൪മ്മത്തിൽ നിന്നു നിവ൪ത്തിപ്പാനും ആയിട്ടാണ് സൃഷ്ടി മുതലായവയെ ഉപഖ്യാനം ചെയ്തിട്ടുള്ളത്. അതിനാൽ അവയിൽനിന്നും ഈ ഭ്രമം ഉണ്ടാവുന്നതാണ്. ഈ സംഗതിയെ വാ൪ത്തികക്കാരൻ സ്പഷ്ടമായിപ്പറഞ്ഞിട്ടുമുണ്ട്:-

               "സ്തുതിവാക്യകൃതശ്ചൈവ  ജനാനാം   മതിവിഭ്രമഃ
                പൌ൪വ്വാപാ൪യ്യാപരാമൃഷ്ടഃ  ശബ്ദോന്യം  കുരുതേ  മതിം
            ഉപാഖ്യാനാദിമാത്രേണ   വൃത്തിവ്വേ൪ദവദേവ  നഃ
        ധ൪മ്മാദൌ   ഭാരതാദിനാം   ഭ്രാന്തിസേതഭ്യാപ്യതോ  ഭവേൽ .  
      ആഖ്യാനാനുപയോഗിത്വാൽ  തേഷു  സ൪വ്വേഷു   വിദ്യതേ  
     സ്തുതുതിനിന്ദാശ്രയഃ  കശ്ചിദ്വേദസ്തച്ചോദിതോപി   വാ"    

ഇത്രയും പറഞ്ഞതുകൊണ്ട് സൃഷ്ടിസംഹാരങ്ങൾ ഉണ്ടെന്നുള്ളതിലേക്കു പ്രമാണമില്ലെന്നു സിദ്ധിക്കുന്നു.ഈശ്വരനുണ്ടെന്നു പറയുന്നതും മിത്ഥ്യയാണെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലൊ. ഇനിയും ചില സംഗതികൾ പറയേണ്ടതായിട്ടുണ്ട്.ഓരോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/101&oldid=165288" എന്ന താളിൽനിന്ന് ശേഖരിച്ചത്