ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്നീടും നിലനിൽനിൽക്കുന്നുണ്ടെന്ന് വേദപ്രമാണ്യത്തിന്നുവേണ്ടി സ്വീകരിക്കാതെ കഴികയില്ല. വെള്ളം ചൂടുപിടിപ്പിച്ച അഗ്നി കെട്ടുപോയാലും ആ അഗ്നിജന്യമായ ചൂടുവെള്ളത്തിൽ പിന്നേയും കുറെനേരം നിൽക്കുന്നതുപോലെ യാഗജന്യമായ ഒരു ശക്തി ആത്മാവിങ്കൽ അനുവ൪ത്തിച്ചു നിൽക്കുന്നുണ്ടെന്നും, ആ ശക്തിയിൽ നിന്നാണു ഫലം സിദ്ധിക്കുന്നതെന്നും സ്വീകരിച്ചാൽ മതി. അതിനാൽ , ഈശ്വരസദ്ഭാവത്തിന്നു പ്രമാണമില്ലെന്നല്ല, പ്രയോജനവും ഇല്ലെന്നു സിദ്ധിക്കുന്നു. ഈശ്വരനെ സംബന്ധിച്ച് മീമാംസകന്മാരുടെ മതം ചുരുക്കത്തിൽ പ്രദിപാദിച്ചുകഴിഞ്ഞു. ഇനി , മീമാംസകൻമാ൪ക്ക് ഈശ്വരസത്തായെ സ്വീകരിക്കുന്നതായാൽ വല്ല ദോഷവും വരാനുണ്ടോ എന്നും നിരാകരിക്കുന്നതായാൽ വല്ല ഗുണവും സിദ്ധിപ്പാനുണ്ടോ എന്നും പയ്യാലോചിച്ചു നോക്കാം.

                ലൌകികകാര്യങ്ങളിലെന്നപോലെ    പാരലൌകികങ്ങളായ

കാര്യങ്ങളിലും എല്ലാവരാലും ആദരിക്കപ്പെടുന്നതായിട്ട് ഒന്നുതന്നേയും ഇല്ല. ഒരു കാലത്ത് ഒരു കാര്യത്തെ ജനങ്ങൾ സവിശേഷം ആദരിക്കുന്നുണ്ടെങ്കിൽ മറ്റുകാര്യങ്ങളെ അത്രതന്നെ ആദരിച്ചുവെന്നുവരുന്നതല്ല. ഓരോ കാലങ്ങളിൽ ലോകത്തിൽ ഉത്തമമായി കരുതപ്പെടുന്ന കാര്യങ്ങളെ അഭിവ൪ദ്ധിപ്പിപ്പാനും അവ സ൪വ്വൊൽ കൃഷ്ടങ്ങളാണെന്നു ഘോഷിക്കുവാനും ആളുകൾ ധാരാളമുണ്ടായിരിക്കും. ആ കാര്യം പരലോകസംബന്ധിയാണെന്നു വന്നാൽ പ്രത്യേകിച്ചും ജനങ്ങൾ അതിൽ ശ്രദ്ധിക്കുന്നതാണ്. അങ്ങിനെ ഉൽക്കൃഷ്ടങ്ങളായി ഗണിക്കുന്ന കാര്യങ്ങളെ അംഗീകരിക്കാതെ അവയിൽനിന്നു വിലകിനിൽക്കുന്നവരെ മറ്റുള്ളവ൪ കലശൽകൂട്ടുന്നതും ലോകസ്വഭാവമാണ്. എല്ലാ ജനങ്ങളുടെ ദൃഷ്ടിയിലും നന്നായിത്തോന്നുന്ന കാര്യങ്ങളിൽ ജനങ്ങൾ നിസ്സംശയമായി പ്രവ൪ത്തിപ്പാനായിട്ടാണു യോഗ്യന്മാ൪ പരിശ്രമിക്കുക. ഈ തത്വം തന്നെയാണു മീമാംസകന്മാരുടെ കാര്യത്തിലും ഉദാഹരിപ്പാനുള്ളത്. ക൪മ്മാനുഷ്ഠാനം മാത്രമാണ് എല്ലാ നിഃശ്രേയസങ്ങൾക്കും സാധകമായിട്ടുള്ളതെന്ന് ഒരു കാലത്ത് ആര്യന്മാരുടെ ഇടയിൽ ബലമായ വിശ്വാസം ഉണ്ടായിരുന്നു. അന്നു സുഖാ൪ത്ഥികളായ എല്ലാവരും യജ്ഞക൪മ്മത്തിൽ സവിശേഷമായി ശ്രദ്ധിക്കകയും ചെയ്തിരുന്നു. ആ കാലത്തു ജനങ്ങൾ യാഗാദിക൪മ്മങ്ങളിൽ നിസ്സംശയമായും നി൪വ്വിഘ്നമായും ഏ൪പ്പെടേണമെന്നുള്ള ഉദ്ദേശകത്തോടുകൂടി ആവക അഭിപ്രായക്കാരുടെ

തലവനായിരുന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/103&oldid=165290" എന്ന താളിൽനിന്ന് ശേഖരിച്ചത്