ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജൈമിനിമഹ൪ഷി നി൪മ്മിച്ചതാണ് മീമാംസാദ൪ശനം. അപ്പോൾ താനെടുത്ത ഉപായം , അല്ലെങ്കിൽ കാര്യം സ൪വ്വോൽ കൃഷ്ടമാണെന്നു വരുത്തുവാനായി അദ്ദേഹത്തിന്നു മറ്റു കാര്യങ്ങളെ തിരസ്കരിക്കേണ്ടതായി വന്നു. അങ്ങിനെ വരാതെ കഴിയുന്നതുമല്ല. അല്ലെങ്കിൽ ജനങ്ങൾ ക൪മ്മവിധികളിൽ നിസ്സംശയമായി പ്രവ൪ത്തിക്കുന്നതല്ല. അങ്ങിനെ പ്രവ൪ത്തിക്കുന്നതായാൽ ത്തന്നെ ഇടയ്ക്കു പിന്തിരിക്കാനും മതി. അങ്ങിനെ വന്നാൽ ശ്രേയോഭംഗം നേരിടുന്നതുമാണ്. അതിനാൽ ഈശ്വരസദ്ഭാവത്തെ നിരാകരിച്ചിട്ടുള്ളതിൽ ജൈമിനി തെറ്റുകാരനല്ല. ഈകാര്യത്തെ ഒരു വിദ്വ തുറന്നു പറഞ്ഞിട്ടുണ്ട്

                  ഭഗവദനഭ്യുപഗമനം 
            ദൈവതചിഹ്നാദിനിനിഹ്നവശ്ചൈഷറം         
         ക൪മ്മശ്രദ്ധാവ൪ദ്ധക-
        തൽപ്രധാന്യപ്രദ൪ശനായൈവ.

ഇപ്പോഴുള്ളവ൪ക്ക് ഈശ്വരനെ നിരാകരിച്ചുപറയുന്നവരോടു വെറുപ്പ് തോന്നുന്നപോലെ ജൈമിനിയുടെ കാലത്തുള്ളവ൪ക്കു തോന്നിയിരുന്നില്ല. അങ്ങിനെ തോന്നിയിരുന്നുവെങ്കിൽ മഹാൻമാരായ പലരും ജൈമിനിതന്ത്രത്തെ ആദരിക്കുവാനിടയില്ല. ഈശ്വരോപാസനം ശ്രേയസാധനമായിരിക്കുന്നതുപോലെ തന്നെ ക൪മ്മവിധിയും ശ്രേയോഃഹേതുവാണ് അതിനാൽ ഈശ്വരനില്ലെന്നുവന്നാലും അഭിഷ്ടാ സിദ്ധിക്കുമെങ്കിൽ പിന്നെ ഈശ്വരനെ സ്വീകരിച്ചിട്ടു പ്രയോജനമെന്താണ്? ഈശ്വരനെത്തന്നെ സേവിച്ചു ശീലിച്ചിരിക്കുന്ന ഒരാൾക്ക് മറ്റൊരാൾ ഈശ്വരനെ തിരസ്കരിക്കുന്നതായാൽ ഖേദം സംഭവിക്കുന്നുണ്ടെങ്കിൽ അതു യുക്തമാണ്. എന്നാൽ ജൻമനാതന്നെ ക൪മ്മവിധികളെ മാത്രം ആശ്രയിക്കുന്നവരാണെങ്കിൽ അതിൽ അത്രതന്നെ ഖേദത്തിന്നവകാശമില്ല. എന്നാൽ ഈശ്വരോപാസത്തിന്റേയും ക൪മ്മവിധികളുടെയും തത്വം യഥാ൪ഥമായിദ്ധരിച്ചിട്ടുള്ളവ൪ രണ്ടിന്നും വിരോധംകൂടാത്തവിധത്തിൽ ക൪മ്മങ്ങളെ അനുഷ്ഠിക്കയും തദ്ദ്വാരാ ഈശ്വരനെ സേവിക്കയും ചെയ്യുന്നതാണ്

കെ. വി. എം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/104&oldid=165291" എന്ന താളിൽനിന്ന് ശേഖരിച്ചത്