ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആംഗ്ലേയ കാളിദാസ൯

ലോകത്തിൽ മനുഷ്യന്നു ജ്ഞാനം സമ്പാദിപ്പിക്കാനുള്ള മാ൪ഗ്ഗങ്ങൾ പലതും ഉണ്ട് . എന്നാൽ പ്രകൃതിയിൽനിന്നു കണ്ടറിയുക ; സുഖദു;ഖങ്ങൾ തിരിച്ചറിയുക ,ജ്ഞാനികളോടു നേരിട്ടള്ള സഹവാസത്തിൽ നിന്നു ധരിക്കുക , അവരുടെ ഗ്രന്ഥങ്ങളിൽ നിന്നു ഗ്രഹിക്കുക എന്നീ നാലുവിധമാണ് .ഏറ്റവും പ്രധാനമായി കണ്ടുവരുന്നത് . ഇവയിൽ ആദ്യത്തെ മൂന്നും ജ്ഞാനമാ൪ഗ്ഗത്തെ തെളിയിച്ചുകൊടുക്കുന്നതിന്നു മാറവയെക്കാളധികം ഉപകരിക്കുന്നതുകൊണ്ട് അവയ്ക്കു പ്രാധ്ന്യം അധികമുണ്ട് . എങ്കിലും വിശേഷഗുണമുള്ള കാര്യങ്ങളെല്ലാം ദു൪ലഭമാണന്നുള്ള ന്യായത്തെ ആലോചിക്കുംമ്പോൾ നാലാമത്തേതാണ് അധികം ജനങ്ങൾക്ക് ഉപയോഗകരമായിതീ൪ന്നിട്ടുള്ളത് . ഇതേമാ൪ഗമായിത്തന്നെ നമ്മുടെ ഭാരത വ൪ഷത്തിൽ വാല്മീകി രാമായണത്താലും വ്യാസമഹ൪ഷി ഭാരത ഭാഗവരത മുതലായവയാലും അറിവുകൊടുക്കുന്നതുപോലെ , യവനരാജ്യം എന്നുവിളിക്കപ്പെടുന്ന ഗ്രീസിൽ 'ഹോമ൪' എന്നമഹാ൯ 'ഇലിയഡ് 'ഒഡ്ഡീസി, എന്നീ ഗ്രന്ഥങ്ങളാലും റോമ൯സാമ്രാജ്യം എന്നു പറയപ്പെടുന്ന ഇറ്റലിയാരാജ്യത്തിൽ വജ്ജിൽ ,ഡാ൯ഡ്ര, എന്നമഹാന്മാ൪ അവരുടെ കൃതികളാലും ,ഇപ്രകാരം ഓരോ രാജ്യത്തിൽ ഓരോ തങ്ങളുടെ ഗ്രന്ഥരത്നങ്ങളാലും ജനങ്ങൾക്കു അറിവുണ്ടാക്കിക്കൊടുക്കുന്നു. ഇവരുടെ കൃതികൾക്കെല്ലാം അന്യാദൃശമായ മഹത്വമുണ്ടെന്നു സ൪വ്വസമ്മതമാണ് . എങ്കിലും ഏറ്റവും ജ്ഞാനികളായ കുറേ ജനങ്ങൾ മാത്രമേ ആവക ഗ്രന്ഥങ്ങളുടെ സാരത്തെ മനസ്സിലാക്കാ൯ ശ്രമിക്കുന്നുള്ളൂ . എന്നാൽ സാധാരണജനങ്ങൾക്കുകൂടി ജ്ഞാനം സമ്പാദിക്കുവാനുപകരിക്കുന്ന മാ൪ഗ്ഗങ്ങളും ഇല്ലായ്കയില്ല. ആവക ജനങ്ങൾക്ക് അനുഭവരൂപമായി ജ്ഞാനമുണ്ടാക്കികൊടുക്കുന്നതിനുള്ള ഉപായങ്ങളാകുന്നു ദൃശ്യകാവ്യങ്ങളായ നാടകങ്ങൾ , ലോകത്തിൽ എല്ലാരാജ്യങ്ങളിലും പ്രാചീനകാലം മുതൽത്തന്നെ നാടകങ്ങളുടെ പ്രാധാന്യം സമ്മതിക്കപ്പെട്ടിട്ടുണ്ട്. നാടകങ്ങളെഴുതി ജ്ഞാനോദയകാരണമായിതീ൪ന്ന് തങ്ങളുടെ രാജ്യത്തിൽ കീ൪ത്തിസമ്പാദിച്ചവ൪ ലോകത്തിൽ എല്ലാ രാജ്യത്തിലുമുണ്ടെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/105&oldid=165292" എന്ന താളിൽനിന്ന് ശേഖരിച്ചത്