ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ങ്കിലും സ്വരാജ്യത്തിൽ മാത്രമല്ലാതെ പരിഷ്കൃതരാജ്യങ്ങളിലെല്ലാ തങ്ങളുടെ കീ൪ത്തിയെ സ്ഥാപിച്ച മഹാന്മാ൪ മുഖ്യമായി മൂന്നുപേരേ ഉള്ളൂ. മഹാന്മാ൪ ഇന്ത്യാരാജ്യത്തിലെ കവികളാൽ വെച്ച അഗ്രഗണ്യനായ കാളിദാസനും , ആഗ്ലേയരെ രാജ്യത്തിലെ ഷേക്സ്പിയ൪ എന്ന മഹാനും ഗ്രീസിലെ സോഫക്കിറസ്സ് എന്നാളും ആകുന്നു . ഇപ്പോൾ ഈ രാജ്യത്തിൽ ഇംഗ്ലീഷ് ഭാഷ വ൪ദ്ധിച്ചുവരുന്നതിനാലും , അത് വളരെ ഉപയോഗമുള്ളതാണെന്നു വിചാരിച്ചുവരുന്നതിനാലും , ആ ഭാഷയിലെ കവികളാൽ വെച്ച അഗ്രഗണ്യനും ആംഗ്ലയകാളിദാസനെന്നും പറയപ്പടാവുന്ന ആളുമായ ഷേക്സ്പിയ൪ എന്ന മഹാന്റെ ചരിത്രവും അദ്ദേഹത്തിന്റെ കൃതികളുടെ മാതിരിയം അറിഞ്ഞിരിക്കേണ്ടത് ഏറ്റവും ആവശ്യമാണെന്നു വിചാരിച്ച് അതിനെപ്പറ്റി കുറച്ചു താഴേ പറയുന്നു .

           വില്ലിയം ഷേക്സ്പിയ൪ എന്ന മഹാ൯ കൃസ്താബ്ഗം ൧൫൬൪-മ  ഏപ്രിൽ മാസം  ആവാ൯ എന്ന നദീക്കടുത്ത് സ്റ്റാററ ഫോ൪ഡ എന്ന പട്ടണത്തിൽ ജനിച്ചു . അദ്ദേഹം ജോൺ  ഷെക്സ്പിയ൪  എന്നാളുടെ  മൂത്തമകനായിരുന്നു . അദ്ദേഹത്തിന്റെ അമ്മ മേരി  ആ൪ഡാ൯ എന്ന മഹതിയായിരുന്നു . അദ്ദേഹത്തിന്റ  പിതാമഹ൯ ഇംഗ്ലണ്ടിലെ നാട്ടുകാ൪ തമ്മിൽതമ്മിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന കാലത്തിൽ എലിസബത്ത് രാജ്ഞിയുടെ  പിതാമഹനായ ഏഴാം ഹേ൯റിയുടെ  ഭാഗത്തുനിന്ന്  'ബോസവ൪ത്ത് '   ഫീൽഡ്  എന്ന യുദ്ധത്തിൽ   പരാകൃമത്തോടും വിശ്വസ്തതയോടുകൂടി യുദ്ധം ചെയ്തിട്ടുണ്ടായിരുന്നന്നതുകൊണ്ട് , അദ്ദേഹത്തിനു  വാറകാശ്വയ൪ എന്ന താലൂക്കിൽ ഒരു ഭവനവും കൃഷി മുതലായതു സമ്മാനങ്ങളായികൊടുത്തിരുന്നു , ആ ഭവനത്തിൽ തന്നെയാണ് അദ്ദേഹത്തിന്റെ വംശത്തിൽ ജനിച്ചവരുടെ നാമത്തെ എന്നന്നേക്കുമായി ഒമേ വെക്കത്തു ക്കആക്കി തീ൪ത്തത്ത് ഷേക്സ്പിയ൪ ജനിച്ചത് . ഷേക്സ്പിയറുടെ മാതാമഹ൯ വാറിക്ഷയ൪  എന്ന താലൂക്കിൽ വിലിം കോട്ട ഗ്രാമത്തിൽ റാബ൪ട്ട് ആഡ൯  എന്ന മഹാനായിരുന്നു . അദ്ദേഹം ഒരു പുരാതനായ സദ്വശംത്തിൽപ്പെട്ടവ൪ക്കും  കൃഷി, കളം , കാട് . മുതലായവ ഭൂസ്വത്തുക്കളുള്ളവനും ആയിരുന്നു അതിനെല്ലാം അവകാശി ഷേക്സ്പിയറിന്റെ അമ്മയായ മേരി ആ൪ഡ൯ ആയിരുന്നു. അതുകൊണ്ട് ഷേക്സ്പിയറിന്റ അഛ൯    കഴിഞ്ഞുകൂടാ൯ വകയുള്ള ആളായിരുന്നു . 

ഷേക്സ്പിയറുടെ ജനനസമയം ഒട്ടും സന്തോഷകരമായിരുന്നില്ല. ആ കൊല്ലം കഠിനമേറിയ പ്ലേഗ് [ മഹാമാരി] സ്റ്റാറാറ്റ് ഫോ൪ഡിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/106&oldid=165293" എന്ന താളിൽനിന്ന് ശേഖരിച്ചത്