ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശവ൪ഷചെയ്യുകയായിരുന്നു , എന്നാൽ ഈ ഘോരരോഗാ നമ്മുടെ കവിക്കു യാതൊരു ദോഷവും ചെയ്തില്ല . ഈ കാലങ്ങളിൽ ഷേക്സ്പിയറുടെ അഛ൯ രോഗോപദ്രവത്താൽ വലഞ്ഞുപോയ സാധുക്കളെ യഥാശക്തി സഹായിക്കുന്നതിൽ ധനത്തെ വിനിയോഗിച്ച് തന്റെ മനോവിശാലതയെ പ്രത്യക്ഷമാക്കിയിരിക്കുന്നു . കവികളുടെ ആലോചനാശക്തിയെ പോഷിപ്പിക്കാ൯ വനം , മല , നദി , സമുദ്രം , ആകാശം , പച്ചനിറത്തിലുള്ള സസ്യങ്ങൾ മുതലായ പ്രകൃതിവിലാസം മുഖ്യ സാധനമാണെന്നുസ൪വ്വസമ്മതമാണല്ലോ , ഈ സാധനങ്ങളെല്ലാം ഷേക്സ്പിയ൪ക്കു സുലഭമായി ഉണ്ടായിരുന്നു . പത്തു വയസ്സാകുന്നതുവരെ ഷേക്സ്പിയ൪ തന്റെ അമ്മയുടെ പിത്രാജ്ജിതസ്വത്തായ ആഷാബീഡ് എന്ന സ്ഥലത്തിലെ പുൽ നിറഞ്ഞ മൈതാനങ്ങളിലും , സസ്യ വ൪ഗങ്ങളുടെ നിഴലിലും കളിച്ചു രസിച്ചുനടന്നതു തന്റെ നാടകങ്ങളിൽ വനവൃക്ഷാദികളെപ്പറ്റി വളരെ മനോഹരമായി വിവരിച്ചിരിക്കുന്നതിൽ നിന്ന് തെളിയുന്നു .

എന്നാൽ ലോകത്തിൽ സുഖദു;ഖാദികൾഅസ്ഥിരമാണല്ലോ . ഷേക്സ്പിയ൪ക്കു ൧൧ വയസ്സുപൂ൪ണ്ണമാകുന്നതിനുമുമ്പ് തന്റെ കുടുംബത്തിന്റെ ശൂക്രശേ അവസാനിച്ചു. ദിവസന്തോറും കഷ്ടനഷ്ടങ്ങൾ അധികമായിത്തുടങ്ങി. അതിനാൽ ൧൫൭൮-ൽ ജോൺ ഷേക്സ്പിയ൪ക്ക് , തന്റെ സ്വന്തംനികുതികൂടി കൊടുപ്പാ൯ കഴിവില്ലാതെയായി. എന്നാൽ ആ കാലം ആലോചിച്ചു പ്രവ൪ത്തിക്കുന്നതാകയാൽ അദ്ദേഹത്തിനു നികുതികൊടുക്കുന്നതിൽ നിന്ന് ഒഴിവുകിട്ടി. ഈ പതിനൊന്നു കൊല്ലമായി നമ്മുടെ കവിസ്റ്റ് റാറ്റാ ഫോ൪ഡറിലെ ധ൪മ്മപാഠശാലയിൽ പ്രാഥമിക വിദ്യാഭ്യാസം ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ പഠിപ്പ് എങ്ങനെ അവസാനിച്ചുവെന്നോ യാതൊരറിവും ഇല്ല. എന്നാൽ ഇംഗ്ലണ്ടിൽ സാധാരണയായി പഠിപ്പെല്ലാം കഴിഞ്ഞതിനുശേഷമേ വിവാഹം ചെയ്യുകയുള്ളൂ എന്ന പതിവായിരുന്നതിനാലും, ഷേക്സ്പിയ൪ തന്റെ പതിനെട്ടാമത്തെ വയസ്സിൽ ആ൯ഹാററവേ എന്ന മഹതിയെ കല്ല്യാണം കഴിച്ചുവെന്നറിയുന്നതിനാലും അദ്ദേഹത്തിന്റെ വിദ്യാഭ്യാസം അത്ര ചെറുപ്പത്തിൽത്തന്നെ അവസാനിച്ചിരിക്കുമെന്നു ഗ്രഹിക്കാവുന്നതാണ്. ആ൯ഹാററവേ , റിച്ചാ൪ഡ്ഹാററവേ എന്ന മഹാന്റെ മകളായിരുന്നു. അവൾക്കു തന്റെ ഭ൪ത്താവിനേക്കാൾ ൮ വയസ്സ് അധികം പ്രായം ചെന്നിരുന്നു . ഷേക്സ്പിയ൪ക്കു ൨൧ വയസ്സാകുമ്പോഴ്ക്ക് ഹെംനട്ട് എന്ന മകനും , ജ്യൂഡിറ്റ് , സുസേന എന്നു രണ്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/107&oldid=165294" എന്ന താളിൽനിന്ന് ശേഖരിച്ചത്