ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പെൺകുട്ടികളും ജനിച്ചു .

                        കുടുംബത്തിന്റെ പരവശാവസ്ഥനിമിത്തവും  സന്താനങ്ങളുടെ വ൪ദ്ധനയാലും  ജീവിതസമ്പാദനാ൪ത്ഥമായി ഈ മഹാ൯ ലണ്ട൯ പട്ടണത്തിലേക്കു പോകുവാ൯ തീ൪ച്ചപ്പെടുത്തി .  ആ കാലത്തും   ഇപ്പോഴത്തെപ്പോലെത്തന്നെ  ലണ്ട൯ പട്ടണം  നാട്ടു പുറവാസികൾക്ക്  ഒരു ധന നിക്ഷേപസ്ഥലമായിരുന്നു .  ആ സമയത്തു തന്റെ ചാ൪ച്ചക്കാരനും, നാട്ടുക്കാരനും, കീ൪ത്തിപ്പെട്ട പ്രഹസനനാടകത്തിന്റെ ക൪ത്താവും ആയ ടോമസ്സ് ഗ്രീ൯ എന്ന മഹാ൯  മാറ കേമന്മാരായ അഭിനയക്കാരോടുകൂടി  ലണ്ട൯ പട്ടണത്തിൽ  താമസിക്കുകയായിരുന്നു. ഈ മഹാന്മാ൪ ൧൫൨൪-ൽ സ്റ്റ്റാറ്റ്   ഫോ൪ഡിൽ  ഒരു  അഭിനയം നടത്തിയിരുന്നു. അപ്പോൾ ഷേക്സ്പിയ൪  അവരോടുകൂടി
എടപഴകിയിരുന്നതിനാൽ  അദ്ദേഹത്തിന്റെ നാടകരചനയിലുള്ള  സാമത്ഥത്തേയും  അഭിനയിക്കുന്നതിലുള്ള അഭിരുചിയേയും  ആ മഹാത്മാ൪ നല്ലവണ്ണം മനസ്സിലാക്കീട്ടുണ്ടായിരിക്കണം. കാരണം , അദ്ദേഹത്തിന്ന് അവിടെച്ചെന്നമാത്രത്തിൽ  രാജ്യം മുഴുവ൯  പുകൾ പൊങ്ങിയിരിക്കുന്ന  ഈ മഹാത്മാരുടെ ഇടയിൽ  സ്വാഗതം  ലഭിച്ചു . 

കാലകൃമേണ ഈ ബാലസൂര്യ൯ ചന്ദ്ര൯, നക്ഷത്രങ്ങൾ. ഇവയുടെ ഇടയിൽ ചെന്നു തന്റെ ശോഭാശയത്തെ പ്രദ൪ശിപ്പിക്കുകയും , എലിസബത്തിന്റെ രാജവാഴ്ച്ചയെ പ്രകാശിപ്പിക്കുകയും ചെയ്തു.

                     അദ്ദേഹം ലണ്ട൯ പട്ടണത്തിലേക്കു പോയത് ൧൫൮൬-ൽ ആയിരുന്നു.  ആദ്യം അവിടെ പോയ ഉടനെ ബ്ലാക്ക് ഫ്റയ൪ഡ് നാടക കമ്പനിയിൽ കഥയെ യോജിപ്പിച്ച് നന്നാക്കുന്നവനായിട്ടും ഒരു നടനായിട്ടും ഏ൪പ്പെട്ടു. ൧൫൮൯-ൽ അതിൽ ഒരു ഓഹരിമേടിക്കുകയും , അതു മുതൽക്ക് അദ്ദേഹത്തിന്റെ  കീ൪ത്തിയും     ഭാഗ്യവുംവ൪ദ്ധിച്ചുവരികയും ചെയ്തു.   അദ്ദേഹത്തിന്റെ നാടകത്തിന്റെ മാഹാത്മ്യത്തെ എല്ലാവരും  ഗ്രഹിക്കുകയും അതിൽ രസിക്കുകയും ചെയ്തുത്തുടങ്ങി. അടുത്തകൊല്ലത്തിൽ  നസ്പ൯സ൪ എന്ന ഒരു കീ൪ത്തിപ്പെട്ട ഇംഗ്ലീഷ് കവി തന്റെ ഒരു കൃതിയിൽ അദ്ദേഹത്തെ സ്തുതിച്ചു ബഹുമാനിച്ചു.  

നന്ദിക്കുകയും , അദ്ദേഹം വളരെ ബുദ്ധിമാന൧൫നു൨- ൽ ലണ്ട൯ പട്ടണത്തിൽ കഠിനമായ പ്ലേഗുദീനം പരന്നുതുടങ്ങി. അതുകൊണ്ട് അവിടെ കുറേ കാലത്തേക്കു കളി നി൪ത്തിവെക്കേണ്ടിവന്നു. ഈ അവസരത്തിൽ അദ്ദേഹത്തിനു കുറേ ഒഴിവുകിട്ടി . ഈ സമയത്താണു ഷേക്സ്പിയറുടെ ആദ്യത്തെ കാവ്യം എഴുതിയത് , അത് പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹം തന്നെയ്യിരുന്നു. അതിനെ അച്ച










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/108&oldid=165295" എന്ന താളിൽനിന്ന് ശേഖരിച്ചത്