ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮ മംഗളോദയം [പുസ്തകം ൨

ഒരു പത്രം കാണുമോ എന്നു സംശയമാണ്. ഈപത്രത്തെ ആദരിക്കാ
തെ ഒരു രാജാവാകട്ടേ ഗവമ്മേണ്ടാകട്ടെ ഈ ഭൂമിയില്ല. ഭൂമിയുടെ
ഏതു മുക്കിലെങ്കിലും പറയത്തക്ക വല്ല കാര്യവും നടന്നാൽ അത് ഈ
പത്രത്തിന്റെ പംക്തികളിൽ കാണാതിരിക്കയില്ല. വർത്തമാനമെന്നു
വേണ്ട ഈ പത്രത്തിൽ കാണാതെ യാതൊരു വിഷയവും ഇല്ലെന്നു പറ
യാം. ഇതു ദിവസേന പ്രസിദ്ധീകരിക്കുന്ന ഒരു പത്രമെന്നു പറഞ്ഞാൽ
പോര. ഒരു ദിവസം ഇത് എട്ടോ പത്തോ തവണ അച്ചടിച്ചു പ്രസി
ദ്ധപ്പെടുത്തിവരുന്നു. ഒരു ദിവസം ഇതിന്റെ ലക്ഷത്തിൽപ്പുറം കോപ്പി
കൾ വിറ്റഴിയുന്നുണ്ട്. ഇതിനുവേണ്ടിയ എല്ലാ ഏർപ്പാടുകളും വേറെ
ത്തന്നെ ഉണ്ട്. ലണ്ടൻപട്ടണത്തിലെ ഒരു മുഖ്യമായ ഭാഗം മുഴുവൻ
ഈ പത്രത്തിന്റെ ആപ്പീസാകുന്നു. ഇതച്ചടിക്കുന്ന കടലാസ്സൊഴികെ
സകലമാനവും ഈ ആപ്പിസിൽ വച്ചുണ്ടാക്കുന്നതാകുന്നു. ഒരു മണി
ക്കൂറിൽ ൩൬൦൦൦ കോപ്പി അച്ചടിച്ചുതീർക്കാവുന്ന യന്ത്രങ്ങളും അവയി
ലെക്കു വേണ്ടിയ എപ്പേർപ്പെട്ട ഉപകരണങ്ങളും ഉണ്ടാക്കുവാൻ ഈ പ
ത്രത്തിന്റെ ഉടമസ്ഥന്മാർക്കു അന്യസഹായം വേണ്ട. അച്ചുനിരത്തുന്ന
തു മുതൽ വർത്തമാനക്കടലാസ്സു മടക്കിപ്പശയൊട്ടിച്ചു മുദ്രപതിക്കുന്നതുവര
ക്കുള്ള സകലപണിയും യന്ത്രങ്ങളാണത്രേ കഴിച്ചുവരുന്നത്. ഇതിൽ
ഏർപ്പെട്ട പ്രവൃത്തിക്കാരെ സഹസ്രംകൊണ്ടേ എണ്ണുവാൻ തരമുള്ളൂ.
ഒരു ദിവസം ആ ആപ്പീസിൽ നടക്കുന്ന പണിയും അതുപോലെതന്നെ.
ഭൂമിയുടെ സകലദിക്കിൽ നിന്നും ഈ ആപ്പീസിലെക്കു കമ്പിത്തപാൽ
വേറെയുണ്ട്. ഒരു ദിക്കിൽ നടന്ന കാര്യം അന്നന്നുതന്നെ ഈ ആപ്പീ
സ്സിൽ അറിവുകിട്ടും. ഒരുകുറി ഝർമെനിരാജ്യത്തുവ്ച്ച് ആ രാജ്യത്തെ
ഗവർമ്മേണ്ടും മറ്റൊരു ഗവർമ്മേണ്ടും തമ്മിൽ അതിരഹ്യമായി ഒരു സ
ന്ധിക്കരാറു ചെയ്കയുണ്ടായി. ഈ കരാറു ഝർമെനിയിലെ തലസ്ഥാന
മായ ബർലിൻപട്ടണത്തിൽവെച്ചൊപ്പിട്ട നിമിഷത്തിൽത്തന്നെ അതി
ന്റെ വിവരം ലണ്ടൻടൊസിൽ പ്രസിദ്ധപ്പടുത്തിക്കഴിഞ്ഞു.ഇതി
ന്ന് ഈ പത്രത്തിന്റെ ഉടമസ്ഥന്മാർക്ക് ൧൨൦൦൦ ഉറുപ്പിക ചിലവായിട്ടു
ണ്ടത്രേ. ലണ്ടനിൽ പാർളിമെണ്ടുസഭ കൂടുന്ന കാലത്ത് ആ സഭയിൽ
യോഗ്യന്മാർ ചെയ്ത എല്ലാപ്രസംഗങ്ങളും അപ്പപ്പോൾ ഈ ടൈംസിൽ
അച്ചടിച്ചുകഴിയും. അതിന്നുവേണ്ടി പാർളിമെണ്ടിൽനിന്ന് അതിന്റെ
ആപ്പീസിലെക്കു ശബ്ദഗ്രാഹിയന്ത്രം വെച്ചിരിക്കുന്നു. സഭയിൽ നടക്കു
ന്ന എല്ലാപ്രസംഗങ്ങളും ഈ പത്രത്തിന്റെ ആപ്പീസിൽ ഇരിക്കുന്നവർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/11&oldid=165297" എന്ന താളിൽനിന്ന് ശേഖരിച്ചത്