ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൊല്ലത്തിൽ ൩00 പവ൯ മുതലെടുപ്പുള്ള സ്ഥലങ്ങളെ സമ്പാദിച്ചിരുന്നു.ആ സ്ഥലങ്ങളിനിന്നു ഇപ്പോൾ കൊല്ലത്തിൽ ആയിരത്തിപരം പവ൯ അനുഭവം കിട്ടുമെന്നറിയുന്നു.

ഷേകസ്പിയരുടെ നാടകങ്ങൾ രണ്ടുവിധമായി വിഭാഗിക്കപ്പെട്ടിരിക്കുന്നു,‌. ഉല്ലസകരമായ വിവാഹാദികാര്യങ്ങളെക്കുറിച്ചുള്ളവയെ

ഹാസ്യരസകനാടകമെന്നു,ദുഃഖം-നാശം മുതലായവയെ സംബന്ധിച്ചിട്ടുള്ളവയെ ശോകരസനാടകമെന്നും പറയുന്നു. ഷേകസ്പിയ൪ അധികം ഹാസ്യനാടകങ്ങളാണെഴുതിയട്ടുള്ളത്. ആകപ്പാടെ ൩൭ നാടകങ്ങൾ എഴുതീട്ടുണ്ട്. അദ്ദേഹം തന്റെ കൃതികളാൽ ഇംഗ്ലീഷുഭാഷയെ പോഷിപ്പിക്കുകയും അതിനൊരു പ്രത്യേക ജീവ൯ കൊടുക്കുകയും ചെയ്തു.അദ്ദേഹത്തിന്റെ പദങ്ങൾ

സരളങ്ങളും സാരഗ൪ഭങ്ങളും ആയിരുന്നു. പദ്യങ്ങളുടെ ഒഴുക്കും ഭംഗിയും അദ്ദേഹത്തിനു കാളിദാസനുള്ളതുപോലെ ഒരു അമാനുഷശക്തി ഇല്ലെന്നു പറയുവാ൯ അസാദ്ധ്യമാണ്. എന്നുമാത്രമല്ല;കാളിദാസകൃതി വായിച്ച ഒരാൾ ഷേക്സപിയറുടെ ചിലകൃതികളെ നോക്കിയാൽ അവ ഇംഗ്ലീഷുഭാഷയിലാണെന്നെല്ലാതെ യാതൊരു വിത്യാസവും കാണാതിരിക്കത്തക്കവിധംരണ്ടു കവികളുടെ.യും അഭിപ്രായങ്ങൾക്കും ഉപമകൾക്കു ഒരു യോജിപ്പുള്ളതായിക്കാണാം, എന്നാൽ പദങ്ങളുടെ വിശേഷത്താലോ ,വാചകങ്ങളുടെ ഭംഗിയാലോ പദാ൪ത്ഥത്തിന്റെ രസത്താലോ, ഉപമാദ്രലങ്കാരങ്ങളുടെ യോജിപ്പിനാലോ അല്ല ഷേക്സപിയറുടെ പേ൪ എന്നന്നെക്കും നിലനിൽക്കുന്നതായിത്തീ൪ന്നിട്ടുള്ളത് . യാതൊരതിശോക്തിയും കൂടാതെ ലോകത്തിലുള്ള സകലമാതിരി ജനങ്ങളുടെയും സ്വഭാവത്തെ അനുഭവസിദ്ധമായി വിവരിച്ചിരിക്കുന്നതാണ് അദ്ദേഹത്തിന്റെ കൃതിയുടെ വിശേഷം . ആ വിവരണം , അദ്ദേഹത്തിന്റെ കൃതികളിലെ കഥ നടന്നകാലത്തുള്ള ജനങ്ങളുടെ സ്വഭാവത്തെയോ, അദ്ദേഹത്തിന്റെ ജീവിതകാലത്തു രാജ്യത്തിലുള്ള മാതിരിയെയോ, ഇംഗ്ലീഷുകാരുടെ സ്വഭാവത്തെയോ ഗ്രീസുകാരുടെ സ്വഭാത്തെയൊ മാത്രം സംബന്ധിക്കുന്നതുമല്ല. അതു , കഥയിലുള്ളവരുടെ കാലത്തുള്ളവ൪ക്കും ,ഷേക്സ്പിറുടെ കാലത്തുള്ളവ൪ക്കും ,എലിസബത്തിന്റെപ്രജകൾക്കു, ഏഴാം എഡ്വ൪ഡിന്റെ പ്രജകൾക്കും,ഇന്ത്യക്കാ൪ക്കും , അമേരിക്കക്കാ൪ക്കു , എന്നു വേണ്ടഎല്ലാ ജനങ്ങൾക്കും പററൂന്നതും പരമാന്ദം കൊടുക്കുന്നതുമാണ്.ഷേക്സപിയ൪ വിവരിക്കാത്ത വേറെ സ്വഭാവക്കാ൪ ഉണ്ടോ എന്നു തന്നെ സംശയമാണ്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/110&oldid=165298" എന്ന താളിൽനിന്ന് ശേഖരിച്ചത്