ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വീകരിച്ചാദരിച്ചും സുഖമായി കാലം കഴിച്ചുകൂട്ടി. അദ്ദേഹം തന്റെ ഭുമിയെ കൃഷിചെയ്തു. 'അദ്ദേഹം നട്ടുവള൪ത്തതായി കീ൪ത്തിപ്പെട്ട' അമാറത്തിമരത്തെ നട്ടു. ഏകദേശം ഈകാലത്തുതന്നെ , അദ്ദേഹം തന്റെ ചെറുപ്പത്തിൽഎഴുതിയതായി വിചാരിച്ചുവരുന്ന അനേകം ഗാഥകളെ പ്രസിദ്ധപ്പെടുത്തി. ചിലപ്പോൾ ലണ്ടനിലേക്കു പോക പതിവായിരുന്നു . അദ്ദേഹത്തിന്റെ സ്നേഹിത൯മാ൪ അദ്ദേഹത്തെ ഒരിക്കലും മറന്നിട്ടില്ലായിരുന്നു.സതൊപ്ട൯ പ്രഭുഅദ്ദേഹത്തെ പ്രത്യേകമായ ചങ്ങാതി എന്നെഴുതിയതിനേയും, ഏലിസബത്ത് രാജ്ഞി ചെയ്ത ബഹുമാനത്തെയും പിന്നീട് ഒന്നാംജെയിംസുരാജാവ് മാസ്റ്റ്൪ ഷേക്സ്പിയ൪ എന്നു ബഹുമാനിച്ചെഴുതിയ എഴുത്തിനെയും, അദ്ദേഹത്തിന്റെ കാലത്തുണ്ടായിരുന്ന അഭിനയക്കാരും കവികളും എന്നുവേണ്ട സ്വന്തം ശത്രുക്കൾകുടിഅദ്ദേഹത്തെ ബഹുമാനിച്ചതിനേയും നോക്കിയാൽത്തന്നെ അദ്ദേഹത്തിന്റെ മഹിമ വെളിപ്പെടുന്നതാകുന്നു.

           ഇത്ര ഭാഗ്യവാനും കീ൪ത്തിപ്പെട്ടവനുമായ ഈ മഹാ൯ ൧൬൧൬-ൽ തന്റെ പിറന്നാളായ ഏപ്രിൽമാസം പ൧​-ാ​​​​​​​ംനു പരലോകത്തെ പ്രാപിച്ചു. അപ്പോൾ അദ്ദേഹത്തിനു​ ൫വ വയസ്സേ പ്രായമായിരുന്നുള്ളു . സ്റ്ററാറ്റ് ഫോ൪ഡിലെ 

വലിയ പള്ളിയിൽ ശവം മറചെയ്യുകയും , അദ്ദേഹത്തിന്റെ ഒരു സ്മാരകം ഏ൪പ്പടുത്തുകയും ചെയ്തു. ൧രെ൧- ൽ അദ്ദേഹത്തിന്റെ ഓ൪മ്മക്കായി ലണ്ടനിലും വെസ്റ്റ് മിനിസ്റ്റ൪ ആബ്ലിഎന്ന പള്ളിയിൽ ഒരു സ്മാരകം കെട്ടപ്പെട്ടു........................അദ്ദേഹത്തിന്റെ ഭാ൪യ്യ വൃ സംവത്സരംകൂടി ജീവിച്ചിരുന്നു . കേ. പി. വി.

                ഒരു ചണ്ഢാലസ്ത്രീ
     ൧-മനുജരിലൊരുതാണജാതിചണ്ഡാ-

ലനുബത1 നല്ലൊരു കന്യയാൾ പിറന്നു

    അനുപമസുഷമാവിശേഷമോലും

തനുവൊടുപെണ്ണുവള൪ന്നു വന്നു മന്ദം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/112&oldid=165300" എന്ന താളിൽനിന്ന് ശേഖരിച്ചത്