ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കൂടാതെ പ്രവ൪ത്തിയുണ്ടാവാൻ പാടില്ലയൊ എന്നു നമുക്ക്തന്നെ തോന്നാമണ്ട് വാക്കുകുറഞ്ഞ് വ്യപാരം നിറഞ്ഞുമിരിക്കുന്നതാണ് ഉത്തമൻമാരുടെ ലക്ഷണം മനോരാജ്യക്കാരും വായ്പക്കാരും വെറുതെ കളയുന്നകാലവും ശക്തിയും വേണ്ടകാര്യയ്യത്തിൽ ഉപയോഗിച്ചാൽഅസാദ്ധ്യമായി വല്ലതുമുണ്ടൊ എന്നു സംശയമാണ് ഇത്രയും പറഞ്ഞതുകൊണ്ടു പ്രസംഗം അനാവശ്യമാണെന്നൊ അന൪ത്ഥകമാണന്നൊ വിചാരിച്ച് പോകരുത് അത് പ്രവൃ൪ത്തിയുടെ പൂ൪വരൂപമായിരിക്കേണമെന്നെ ഉള്ള ദക്ഷിണാത്യന്മാ൪ ആരംഭശൂരന്മരാണെന്നുള്ള ലോകാപവാദം ദക്ഷിണദേശക്കാരുടെ തറവാട്ടുമുതലാണെങ്കിലും ദക്ഷിണതലത്തിന്റെ ആധിക്യത്തെ അനുസരിച്ച് വേണം പങ്ക് വെക്കാൻ എന്ന് തോന്നുന്നു കേരളിയരുടെ ഇടയിൽ ഉൽപന്നവിനഷ്ടങ്ങളായിരിക്കുന്ന ഉദ്യമങ്ങളുടെ പട്ടികയൊന്നു പരിശോദിച്ചാ മേൽ പറഞ്ഞ സംഗതി പരസ്യമായ ഒരു വാസ്തവമാണന്നു ബോദ്ദ്യപെടും ലജ്ജാവഹമായ ആ പട്ടികയെ പക൪ത്തീട്ടാവശ്യമുണ്ടന്നു തോന്നുന്നില്ല നമ്പുതിരിമാരോട് രണ്ട് വാക്ക് പറയുകയാണ് ഇ ലേഖനത്തിന്റെ ഉദ്ദേശം

             വളരെക്കാലമായി  ലോകയാത്രാവിമുഖന്മാരായിരുന്ന  നമ്പൂതിരിമാ൪  യോഗക്ഷേമസഭയെ ആരംഭിച്ചതു സമയോചിതമായിട്ടുണ്ടെന്നു സമ്മതിക്കാതെ കഴികയില്ല  എന്നാൽ വ൪ത്തമാന പത്രങ്ങളുടെ പ്രശംസാപത്രവും വാങ്ങി പണ്ടത്തെ പാട്ടിലുറക്കം പിടിച്ചാൽ  എന്തൊരാ കഷ്ടമാണ് ഉണ്ടാവുക എന്ന് ആലോചിക്കാതിരുന്നാൽ  ഗതാനുഗതികന്യയത്തിൽ  കലാശിക്കാതിരിക്കയില്ല  സഭയുടെ  ആരംഭംമുതൽ  ഇതുവരെ അതിനു ക്രമത്തിൽ  പുഷ്ടിയാണന്ന് പറയാൻ നിവൃത്തിയില്ല  ആരംഭകാലത്തിൽ ഉണ്ടയിരുന്ന വള൪ച്ചയും പരപ്പുദ അതിന്പ്പോളുണ്ടൊ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു മംഗളോദയത്തിന്റെ ആദികാലത്തുള്ള ലക്കങ്ങളിൽ മാസന്തോറും മൂന്നോ നാലോ ഉപസഭകളുടെ വിവരം നിയമേന കണ്ടുവന്നിരുന്നു എന്നാൽ  ഇപ്പോൾ  ഉപസഭകളുടെ ശബ്ദം തന്നെ ഇല്ലാതായിരിക്കുന്നു ഇനിയും സബകൾ ക്കൂടി നിശ്ചയം  പസ്സാക്കണമെന്നഭിപ്രായപ്പെടുന്നില്ല  എങ്കിലും ഉത്സാഹതാതിന്റെ  നിലയെ ഗണിപ്പാൻ ഉപസഭകളുടെ  ചുരുക്കവും സഹായിക്കുന്നുണ്ടെന്നു മാത്രമേ പറയുന്നു  

ഒരോ സഭകളിൽവെച്ചു പാസ്സാക്കീട്ടുള്ള കാര്യങ്ങളിലേതെല്ലാം മാണു നടപ്പിൽവന്നിട്ടുള്ളതെന്നു നോക്കുന്നതായാലും ഇച്ചാഭംഗത്തിന്നിടയാകു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/116&oldid=165304" എന്ന താളിൽനിന്ന് ശേഖരിച്ചത്