ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൨ മംഗളോഗയം (പുസ്തകം)

ന്നാൽ ഋഗ്വേദികളായ നമ്പൂതിരിമാർക്കു മാത്രമെ ഈ യോഗക്കൂറുമത്സരം കൊണ്ടു ഗുണമുണ്ടാകയുള്ളു എന്നു വെക്കണ്ട. തിരുവനന്തപുരത്തു മുറ ജപംചാർത്തിവരാറുള്ള യജുർവ്വേദിതളേയും സാമവേദികളേയുംകൂടി അതാതു യോഗത്തിൽ ചേർത്തു കൂറുമത്സരത്തിന്നു പിടിച്ചുകൂട്ടാവുന്നതാണ്.

   വൈദികന്മാരെ നേതാക്കന്മാരാക്കിവെച്ചുകൊണ്ടും ഒരുവക കൂറുമ

ത്സരം നമ്പൂതിരിമാരുടെ ഇടയിൽ നടപ്പുണ്ടല്ലൊ. അതിനേയും പ്രബ ലപ്പെടുത്തേണ്ടതാണ്. അനുഷ്ഠാനവിഷയങ്ങളിൽ അറിവുവർദ്ധിപ്പിപ്പാൻ ഇതായിരിക്കും യോഗമത്സരത്തേക്കാൾ അധികംനല്ലത്. ഏതുവൈ ദികന്റെ കീഴിലാണ് ശ്രൌതസ്മാർത്താദികർമ്മവിധികളിൽ ശാസ്ത്രീയമായ പരിചയമുള്ള ശിഷ്യരധികമുള്ളത്? പരീക്ഷകളുംമത്സരവും ജയോപജയ ങ്ങളും ഈ വിഷയത്തിൽ കാണേണ്ടതാണ്. ഓരോരുത്തരുടെ ഗ്രഹങ്ങ ളിലുള്ള പഴയഗ്രന്ഥങ്ങളെ അഴിച്ചുനോക്കിത്തുടങ്ങുന്നതായാൽ പൂർവ്വന്മാർ ഈ വിഷയത്തിൽ പരിശ്രമിച്ചിട്ടുള്ളതിന്റെ ഫലങ്ങൾ വ്യക്തമാകുന്ന താണ്.

   കാരണസാമഗ്രിസമ്പാദമത്തി, പുരുഷപ്രയത്നത്തിൽ ഈർഷ്യ

യോടുകൂടിയ നല്ല കൂറുമത്സരം അവശ്യമാണെങ്കിലും ഫലസിദ്ധിയിൽ ക്ഷമകൂടാതെ മത്സരിക്കരുത്. ഈ വക കൂറുമത്സരങ്ങളെ ഏർപ്പെടുത്തിയ വരായ പൂർവ്വത്മാർ ഈ തത്വത്തെ ധരിച്ചിട്ടുള്ളവരാണ്. സദ്വിഷയ ത്തിൽ പരസ്പരോൽക്കർഷത്തിന്നു പരിശ്രമിക്കുകയും, സഫലപരിശ്രമന്മാ രായിട്ടുള്ളവരെ ആദരപൂർവ്വമായി ബഹുമാനിക്കയും ചെയ്യുന്നതാണ് ഉത്തമമായ കൂറുമത്സരത്തിന്റെ മർമ്മം. മറുകൂററുകാരുടെ നടുവിൽചെന്നു മെച്ചംനേടി ബഹുമാനംസമ്പാദിച്ചു പോരുവാനുള്ള ഇച്ച ഇല്ലെങ്കിൽ ത്രശ്ശിവപേരൂരും തിരുനാവായയുമുള്ള യോഗങ്ങളിൽ ഇത്ര വേദജ്ഞബ്രാ പ്മണരുണ്ടാകയില്ലായിരുന്നു ഇന്നു നിശ്ചയമാണ്. യശസ്സിങ്കലോ ധന ത്തിങ്ക ഐഹികമായ മററുവല്ല കാർയ്യങ്ങളിലോ ആശകൂടാതെ കേവ ലം പുണ്യകാംക്ഷകൊണ്ടുമാത്രം ഇത്രവലിയ ദീർഘപ്രയത്നം ചെയ്യുവാൻ ജനങ്ങൾ സന്നദ്ധന്മാരാകുമെന്നും തോന്നുന്നില്ല. നമ്പൂതിരിമാരുടെ ഇടയിൽ മാത്രമല്ല മററു സകലമനുഷ്യരുടെ ഇടയിലും വിദ്യാഭിവൃദ്ധി മുത ലായ സകല അഭ്യുദയങ്ങളും പരസ്പരമത്സരം മൂലമായിട്ടുണ്ടായവയാണെ ന്നുള്ളതും സംശയമററ സംഗതിയാവുന്നു. പണ്ടത്തെകാലത്തെ ഭട്ടത്താ നങ്ങൾ, ശാസ്ത്രസദസ്സുകൾ മുതലായവ എല്ലാം ഓരോരൊ ഗുരുശിഷ്യവം

ശ്ശങ്ങളുടെയും പാഠശാലക്കാരുടേയും കൂറുമത്സരംമൂലമുള്ള ജയാപജയ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/120&oldid=165309" എന്ന താളിൽനിന്ന് ശേഖരിച്ചത്