ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൩ കൂറുമത്സരം സ്ഥാപനസ്ഥാനങ്ങളാണ്. ഇപ്പോഴത്തെ മാതിരി സർവ്വ പ രീക്ഷകളും മററും ഇങ്ങിനെതന്നെയാകുന്നു. ഈവിധമുള്ള കൂറുമത്സരം, ഗുണഗ്രാഹികൾ ആഗ്രഹച്ചിവരുന്ന ഗുണഗണങ്ങളെ മ ൽ കാണുകയാൽ പരസ്പരം ഐകമത്യം വർദ്ധിക്കുവാൻ കാരണമായ രു കയും ചെയ്യും.

    ഇങ്ങിനെയൊക്കയും അഭ്യുദയസിദ്ധിക്കു കാരണമാണെകിലു കൂറു

മത്സരം വേണ്ടതുപോലെയല്ലാതെ ഉപയോഗിച്ചാൽ വളരെ ദോഷ ളു മുണ്ടവാനുണ്ട്. എങ്ങിനെയെന്നാൽ കാരണത്തിന്മേൽ (അതായതു പ്രയത്നത്തിന്മേൽ) ഈർഷ്യയോടുകൂടി മത്സരിക്കാതെ മടിപിടിച്ചിരുന്നു ഫലസിദ്ധിയിമ്മേൽ ഈർഷ്യപ്പെട്ട മരുകക്ഷിയുടെ ഗുണത്തിൽ ദോഷാ രോപണംചെയ്തു ചീത്തപ്പെടുത്തുവാൻതുടങ്ങിയാൽ വരുന്ന ദോഷങ്ങൾ ക്കു സംഖ്യയില്ല. ഈ ഒരു തൊററുകൊണ്ട് ഐകമത്യത്തിന്നുതന്നെ മൂല ച്ഛേദം പററുന്നതാണ്.

           ഒരുവനേയൊ ഒരു കൂററുകാരേയൊ യഥായോഗ്യം ആദരിച്ചു ബഹു

മാനിക്കേണ്ടുന്ന ചുമതല മറേറവനോ മറുകൂററുകാക്കൊ ആണെന്നിരിക്കു മ്പോൾ അങ്ങിനെ ചെയ്യാഞ്ഞാലുള്ള കുറവും അവർക്കുതന്നെ ആയിരി പ്പാനേ മാർഗ്ഗമുള്ളു. എന്നിരിക്കെ തങ്ങളെ അങ്ങിനെമാനിക്കണം, ഇങ്ങിനെ ആദരിക്കണം, എന്നൊക്കെ വാശിപിടിച്ചു ശഠിക്കുന്ന കൂട്ടർ താന്താങ്ങളെത്തന്നെ അവമാനിക്കുകയാണെന്നേ പറവാൻ കാണുന്നുള്ളു ഈമാതിരി ലഘൂകരണകാരണങ്ങളായ ശാഠ്യങ്ങൾ പൌരുഷത്തിന്റെ പരമശത്രുവായ മടിയുടെ പടുമൊളകളാണെന്നാണു സ്ത്രക്ഷ്മദർശികളായ ലോകജ്ഞത്മാർ പറയുന്നത്. ഈവക മൌഢ്യങ്ങൾ നമ്മുടെ ഇടയിൽ പലർക്കും പററിപോകുന്നുണ്ടെന്നു ലജ്ജയോടുകൂടിപ്പറയേണ്ടിവരുന്നു.

     നമ്പൂതിരിമാരുടെ വർഗ്ഗത്തിൽ ഇത്തരം അനാവശ്യവാശികളും ദുര

ഭിമാനഗോഷ്ഠികളും വളരെകുറവായിരുന്നു. എന്നുമാത്രമല്ല, വല്ല സമ ക്ഷങ്ങളിലും അവമാനത്തിന്നൊ പരിഹാസത്തിന്നൊ സംഗതിയായി പ്പോയാൽ അതുതന്നെ അവർക്കു മാഹാത്മ്യസമ്പാദകമായിത്തീരത്തക്കവ ണ്ണം പരിശ്രമിച്ചു ജയം നേടിയവരായ അനേകം നമ്പൂതിരിമാരുടെ പൂർവ്വചരിത്രങ്ങൾ കേൾപ്പാനുമുണ്ട്. മേപ്പത്തൂർ നാരായണൻഭട്ടതിരിയു ണ്ടാക്കിയ സൂക്തഗ്ളോകളുടേയും രാജസൂയപ്രബന്ധത്തിന്റേയും ഉത്ഭവം ഈവക അവമാനങ്ങൾവഴിക്കാണെന്നു പ്രസിദ്ധമാണല്ലൊ.

കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/121&oldid=165310" എന്ന താളിൽനിന്ന് ശേഖരിച്ചത്