ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ത്യയിലെവജ്രഖനികൾ

ഇന്ത്യാചക്രവർത്തിയുടെ മകുടമണ്ഡനമായ 'പ്രഭാഗിരി' എന്നു വിളിക്കപ്പെടുന്ന 'കൊഹിനോർ' രത്നത്തെപററി അറിയാത്തവർ വായന ക്കാരിൽ അധികം ഉണ്ടായിരിപ്പാൻ മാർഗ്ഗമില്ല. ഈ അനർഘരത്നത്തിന്റെയും, 'മെ ഗാൾ' എന്നും ' പിററ് ' എന്നും രണ്ടു മഹാരത്നങ്ങളു ടെയും ജന്മഭൂമി ഇന്ത്യയാണെന്നു ധരിച്ചിട്ടുള്ള വരോട് ഈ രാജ്യത്തിലെ വജ്രഖനികളടെ ബാഹുല്യത്തെപ്പററി അധികം പറഞ്ഞിട്ടാവശ്യമില്ല. സർവ്വരത്നങ്ങളിലും വെച്ചു വിലയേറിയ ഈതരം കല്ലുകൾ പുരാതനകാലത്ത് ഇന്ത്യയിൽ നിന്നു മാത്രമെ കിട്ടിവന്നിരുന്നുള്ളു. ആകാലങ്ങളിൽ രത്നങ്ങൾക്കെന്നു തന്നെയല്ല സർവ്വാതിശായികളായ മാനസജ്ഞാനരത്നങ്ങൾക്കൂടി ഈ രാജ്യം കേൾവിപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അങ്ങിനെയല്ല. മഹ ത്തായും ഉപയോഗകരമായും ഉളള എല്ലാകാർയ്യങ്ങളിലും അന്യരാജ്യ ങ്ങൾക്കു ഇപ്പോൾ അധികം പ്രമാണ്യം സിദ്ധിച്ചിട്ടുണ്ട്. രത്നങ്ങളുടെ കാർയ്യത്തിൽ ദക്ഷിണഅമേരിക്കയിലെ ബ്രസീലും ആഫ്റിക്കയിലെ കേ പ്പുകോളനിയും മാനസജ്ഞാനദീപ്തിയിൽ യൂറോപ്പും ഇന്ത്യയെ തോല്പി ച്ചിരിന്നു.

      ഇന്ത്യയിൽ ഇപ്പോൾ വജ്രം കിട്ടിവരുന്നതു വളരെ ദുർല്ലഭമായിട്ടു

മാത്രമാണ്. നമ്മുടെ പുരാണഗ്രന്ഥങ്ങളിൽ താഴെപറയുന്ന എട്ടു സ്ഥ ലങ്ങളിൽനിന്നു രത്നക്കല്ലുകൾ എടുത്തുവന്നിരുന്നതായി കാണുന്നുണ്ട്. അവ, ൧, ഹിമവാൻപർവതത്തിലുള്ള ഹൈമം ൨. മാതംഗം (ഗോൾ ക്കൊണ്ട) ൩.. സൌരാഷ്ട്രം (സൂറത്ത്) ൪. പൌണ്ഡ്രം (ചൊട്ടാനാഗ പുരം)൫. കലിംഗം (മദിരാശിസംസ്ഥാനത്തിന്റെ ഉത്തരഭാഗം)൬ം കോസലം (അയോദ്ധ്യ) ൭. വീണാഗംഗ (വേയിൻഗംഗ) ൮. സൌവിരം (പഞ്ചനദം) എന്നീ രാജ്യങ്ങൾ ആകുന്നു. ഈ സ്ഥലങ്ങളിൽ ചിലത് അയൽരാജ്യങ്ങളിലുണ്ടാവുന്ന കല്ലുകൾ വാങ്ങിവില്പനക്കു ശേഖരിച്ചി രുന്ന കച്ചവടസ്ഥലങ്ങളിലായി മാത്രമേ ഗണിക്കപ്പെടുവാൻ കാരണം കാ

ണുന്നുള്ളു. സൌരാഷ്ട്രം, അല്ലെങ്കിൽ ഇന്നത്തെ സൂറത്ത് ഇതിന്ന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/122&oldid=165311" എന്ന താളിൽനിന്ന് ശേഖരിച്ചത്