ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൬ മംഗളോദയം (പപസ്തകം൫)

കേപ്പിലും വജ്രംകണ്ടെത്തുന്നതിന്നുമുമ്പ് ഇന്ത്യയിലെ ഗോൾകൊണ്ടയും ഇന്ത്യാദ്വീപയോഗത്തിൽചേർന്ന ബോർണ്ണിയൊ എന്ന സ്ഥലവും മാത്ര മെ വജ്രഗർഭപ്രദേശങ്ങളായി ലോകമൊട്ടുക്ക് അറിഞ്ഞിരുന്നുള്ളു. ഈ വിധം ഖ്യാതിസമ്പാദിച്ചിട്ടുള്ള ഗോൾക്കൊണ്ടഖനികൾകൂടി മുതൽമുട്ടാ യ്ക്കയാൽ ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.ഇതിന്റെ സമീപങ്ങളിൽ പൂർവ്വകാലത്ത് അനവധി അമൂല്യരത്നങ്ങൾ കിട്ടിവന്നിരുന്നതുകൊണ്ട് അന്നീ ഇതിന്ന് ലോകപ്രസിദ്ധിയുണ്ടായതിൽ അതിശയിപ്പാനില്ല.ഈ ദിക്കിൽനിന്നാണ് മൊഗൾ,പിററ്,നൈസാം എന്ന മഹാരത്നങ്ങൾ കണ്ടെത്തിയത്. ​ഇതിൽ മൊഗൾവജ്രത്തിന്റെ ജന്മഭൂമി കൊല്ലൂർ എന്ന സ്ഥലമാണ്.

   മദ്ധ്യപ്രദേശങ്ങളിൽ മുമ്പു വജ്രങ്ങൾ എടുത്തുവന്നിരുന്നതു സാം

ബാലപുരം ജില്ലയിലും ചാന്ദജില്ലയിൽപെട്ട വൈരഗാർ എന്ന സ്ഥല ത്തും ആണ്. ഇംഗ്ളണ്ടിൽ അടക്കേണ്ടുന്ന പണത്തിനു പകരമായി വജ്രം കയററി അയക്കുന്നത് ഏററവും നല്ലതായിരിക്കുമെന്നുകരുതി ഇ വിടെ പണവജ്രകല്ലുകൾ വാങ്ങിക്കൊണ്ടുവരുന്നതിലെക്ക് വിശ്വസ്ത

നായ ഉരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി നിയമിക്കെണ്ടതാ

ണെന്ന് ൧െ൬൬-ൽ ക്ളൈർവപ്രഭ മദിരാശിഗവർണ്ണരോട് ആവശ്യപ്പെ ടുകയുണ്ടായി. എന്നാൽ രത്നങ്ങൾ ആവശ്യമുള്ളേടുത്തോള ഇവിടെ കിട്ടായ്കനിമിത്തം ഈ അഭിപ്രായം നിഷ്ഫലമായിതീർന്നു. മദ്ധ്യപ്രദേ ശങ്ങളി ഒരു ഖനിയിലും ഇപ്പോൾ വേലചെയ്യുന്നില്ല.

       അക്ബർ, ജിഹാംഗീർ എന്നീ ചക്രവർത്തികളുടെ കാലത്തു ചൊട്ടാ

നാഗപുരത്തിലെ ഖനികൾ അധികജയം പ്രാപിച്ചിരുന്നു. എങ്കിലും ഇ പ്പോൾ അതുകളും വിട്ടൊഴിഞ്ഞിരിക്കുന്നു. ഈ ഖനിരളിനിന്നും അന്നു കിട്ടിവന്നിരുന്ന അമിതരത്നത്തെക്കണ്ടിട്ടാണ് അന്നു കോക്ര എന്നുവിളി ക്കപ്പെട്ടിരുന്ന ചൊട്ടാനാഗപുരത്തിന്റെ ചില മലപ്രദേശങ്ങൾ അ കാബർ പിടിച്ചടക്കി അവിടുത്തെ സ്വതന്ത്രരാജാവായ മധുസിംഹനെ അക്ബരുടെ മഹാരാജ്യത്തിൻകീഴിൽ ഒരു ഉപരാജാവാക്കിയത്. ഒറീസ്സ വിൽ ആഫ്ഘൻകാരായി നടന്ന യുദ്ധത്തിൽ മനുസിംഹൻ എന്ന മഹാ സേനാധിപന്നു ഈ മധുസിംഹൻ അപാരമായ സഹായം ചെയ്തുകൊടു ത്തിട്ടുള്ളതും മററും ചരിത്രസംഗതികളുമാണല്ലോ.ചൊട്ടാമാഗപുരം വജ്രത്തെപററി ജിഹാംഗിർചക്രവർത്തി അദ്ദേഹത്തിന്റെ ചരിത്രത്തിൽ

ഈവിധം എഴുതിയിരിക്കുന്നു. "ഈ സ്ഥലംസുബ്ബബിഹാരിയിൽപെട്ടതും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/124&oldid=165313" എന്ന താളിൽനിന്ന് ശേഖരിച്ചത്