ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൧൮ മംഗളോദയം (പുസ്തകം) അമേരിക്കയിൽ ന്യുയോർക്ക്നഗരത്തിൽവെച്ചു ചെയ്യുതായ പ്രസഉതപ്ര സംഗം സ്വാമികളുടെ ഗുരുവായ ശ്രീരാമകൃഷ്ണ്പരമഹാസരുടെ ജീവച രിത്രത്തെ പ്രതിപാദിക്കുന്നതാണ്. സാധാരണയായി പല ചരിത്രങ്ങ ളിലും കാണുന്ന മാതിരി ഊരു പേരും നാളും തിയ്യതിയും എഴുതി നീട്ടി വലിച്ച കുറെ വർണ്ണുക്കുകയല്ലാ ഈ ജീവചരിത്രത്തിൽ ചെയ്തിട്ടുള്ളത്. ഇതിൽനിന്ന് ആത്മീയങ്ങളായ അനേകം തത്വങ്ങൾ പഠിച്ചറിയേണ്ട തായിട്ടുണ്ട് . ഒരു ശ്യഷ്യൻ തനിക്കുള്ള ഗുരുഭക്തിയെ പ്രദർശിപ്പിക്കേണ്ടത് ഇന്നവിധത്തിലാണെന്നും ഇതിൽനിന്നറിയാവുന്നതാണ്. ഇങ്ങിനെ ജീവചരിത്രമെഴുതുന്നവർക്ക് ഒരു മാതൃകാഗ്രന്ഥമാണെന്നു പാറാവുന്ന പ്രസഉതപ്രസംഗത്തെ മലയാളഭാഷയിൽ തർജ്ജമച്ചെയ്തു പ്രസിദ്ധപ്പെടു ത്തിയ മ-രാ-രാ സി. കെ. രാജാ അവർകൾ ഭാഷക്കും നാട്ടുകാർക്കും ചെ യ്തിട്ടുള്ള ഉപകാരം വിസ്തരിക്കത്തതല്ല. തർജ്ജമ വളരെ മെച്ചമായിട്ടു ണ്ടെന്നും പറഞ്ഞുകുടാം എന്നാൽ, രാജാ അവർകളുടെ ഒന്നാമത്തെ കൃതി യാ​ണ് ഇതെന്നറിയുബോൾ അദ്ദേഹംമുഖേന ഇനിയും അനേകം ഉത്ത മഗ്രന്ഥങ്ങൾമലയാളികൾക്കു കിട്ടാനിയുണ്ടാറുമെന്നുധാരാളം വിശ്വസി ക്കാം. ഇതിന്നുവില ൫ണ യാണ്.

       ൨           ഗുരുവായൂർദീപസ്തംഭം.

ഇക്കഴിഞ്ഞ ചിങ്ങമാസം ഗുരുവായൂർ കിഴക്കേ നടയിൽ മ-രാ-രാ ജസറ്റീസ് സി. ശങ്കരൻനായരവർകളുടെ വഴിവാടായി ഒരു ദീപ സ്തംഭം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതിനെപ്പാറ്റി, കേരളത്തിലുള്ള അനേകം കവി കളാൽ ഉണ്ടാക്കപ്പെട്ട ഒട്ടുംവളരെ പദ്യങ്ങളെ ഒന്നിച്ചുകൂട്ടി അച്ചടിപ്പി ച്ച, ഗുരുവായൂർദേവസ കായ്യസ്ഥനായ മ-രാ-രാ എം കോന്തിമേനോ നവർകൾ പ്രസിദ്ധപ്പെടുത്തീടുള്ള ഒരു പുതിയപൂസ്തകമാണ് പ്രകൃത ഗ്രന്ഥം. സംസ്കൃതത്തിലും മലാളത്തിലുമായി എഴുതപ്പെട്ടിട്ടുള്ളവയാ ചെയ്ത മഹാത്മാവിന്റെയും ഇതിനുവേണ്ടി പ്രധാനാമായി പരിശ്രമിച്ച കോന്തിമേനോനവർകളുടെയും ഗുണഗണങ്ങളെ വർണ്ണിക്കുന്നവയാണാ. പുസ്തകത്തിന്റെ ആദിയിൽ സ്തംഭത്തിന്റ ഒരു ഛായാപടം കൊടുത്തിട്ടു ള്ളത് ഉചിതമായിട്ടുണ്ട്. കൊച്ചി ൧൧-ാംകൂർ രാമവർമ്മ (അപ്പൻ) തമ്പു

രാൻ തിരുമനസ്സിലെ രമണീയമായ മൃഖപുരം ഇതിന്നൊരലങ്കാരമായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/126&oldid=165315" എന്ന താളിൽനിന്ന് ശേഖരിച്ചത്