ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൩ പലവം ൧൧൯


ത്തീന്നിട്ടുണ്ട്. പ്രസാധകന്റെ വകയായ പീഠിക സ്തംഭത്തിന്റെ ആഗ മത്തെ വിവരിക്കുന്നതുകൊണ്ട്. മഹാശ്ചയ്യമായ ഈ ദീപസ്തംഭത്തെ ക്കുറിച്ച് ൫൨ കവികളുടെ പകയായി ൩൨൬ പദ്യങ്ങൾ കിട്ടിയതിൽ ആശ്ചയ്യപ്പെടുവാനില്ല. ആകപ്പാടെ ഈ ദീപസ്തംഭംവഴിയായി ഒരു പുസ്തകം മലയാളികൾക്കു ലഭിച്ചതു ഗുരുവായൂരപ്പന്റെ കരുണാവിശേ ഷാകൊണ്ടുതന്നെയാണ്. ഇതിന്നു വില ൬​​ണ യാകുന്നു.

                         -------- ++ ---------
             ൩          ച ര മ ശ്ശോ ക ങ്ങ ൾ.

ഇയ്യിടയിൽ തീപ്പെട്ടുപോയ സാമൂതിരിപ്പാടുതമ്പുരാൻ തിരുമന സ്സിലെ ചരമഗതിയെക്കുറിച്ചു പൂമരത്തിൽ രേവുണ്ണിനെടുങ്ങാടി അവർകൾ ഉണ്ടാക്കീയ ചരമാർദ്ധശതമാണ് ഈ പുസ്തകം. പുസ്തകം ഞങ്ങൾവായിച്ചുനോക്കിയാതിൽ, കുറെസാഫിത്യപരിചയവും കവിതാപരിശ്രമവും ചെയ്യതിന്നു ശേഷാ മതിയായിരുന്നു ഗ്രന്ഥകത്താവിന്റെ അരങ്ങേറ്റമെന്നാണു തോന്നിയത്. ഇത്രമാത്രം പറയുന്നതല്ലാതെ, കവിതയിൽ ദോഷംപറഞ്ഞു പ്രണേതാവിന്നും തൽപ്രണയികൾക്കുംവൈരസ്യം ജനിപ്പിക്കുവാൻ ഞങ്ങൾ ഒരുങ്ങുന്നില്ല.കവിതയിൽനിന്നുവല്ലഭാഗവും എടു ത്തുകാണിക്കുന്നതായാൽ അതും സാഹസമായിത്തീരും. ഇതിന്ന് ഒരണവിലയാണെന്നു കാണുന്നു.


                   പലവക
                   ----+----
 റഷ്യയിലും   ഡച്ചുരാജ്യത്തും  ഉള്ള  ഓരൊ  സസ്യശാസ്രജ്ഞന്മാർ,

വ്യാഴം, ശനി എന്നി ഗ്രഹങ്ങളിൽ സസ്യങ്ങളും പുഷ്പങ്ങളുമുള്ളതായി കണ്ടുപിടിച്ചിരിക്കുന്നുവത്രേ!.

                      *   *    *    *    *   *
 പണ്ഡിതർ  ആർ. വി.  കൃഷ്ണമാചായ്യരവർകൾ  അയച്ചുതന്നിട്ടുള്ള

സംസ്കൃതവ്യാകരണം ക്രോഡപത്രപുസ്തകവും, ദേശമംഗലം പ്രസ്സ് മാനേജരവർകൾ തന്നിട്ടുള്ള ഗുരുവായൂരപ്പന്റെ കഥയും സസന്തോഷം സ്വീകരിച്ചിരിക്കുന്നു. അഭിപ്രായം വഴിയെ.

* * * * * * * *










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/127&oldid=165316" എന്ന താളിൽനിന്ന് ശേഖരിച്ചത്