ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧] വർത്തമാനപത്രങ്ങൾ ൧൧

വാനുംകൂടി ഇതിന്നുപുറമെ ൧൫൦൦൦ ആളുകളുമുണ്ട്. അമേരിക്കയിൽ
ഏറ്റവും നല്ല വിദ്വാന്മാരെ അവർക്കിഷ്ടപ്രകാരമുള്ള ശമ്പളം കൊടുത്ത്
ആയാൾ തന്റെ കീഴിൽ നിശ്ചയിച്ചിരിക്കുന്നു. ഇവരുടെ കൂട്ടത്തിൽമാസ
ത്തിൽ മാസത്തിൽ ൧൦൦൦ ഉറുപ്പിക ശമ്പളത്തിൽ ഒരാളും, ൧൦൦൦ ഉറുപ്പിക ശമ്പ
ളത്തിൽ ഒരാളും, ൬൦൦൦ ഉറുപ്പിക ശമ്പളമുള്ള
അഞ്ചാളുകളും ഉണ്ട്. എന്നാൽ ഈ വലിയ ചിലവിനടുത്ത വരവും
അയാൾക്കുണ്ടാകാതിരിക്കയില്ലല്ലൊ. ഈ പത്രങ്ങൾ കാരണമായി ആ
യാൾക്ക് ആ രാജ്യത്തുള്ള ശക്തിക്കവസാനമില്ല. അമേരിക്കരാജ്യത്തു
മുഴുവൻ ഹർസ്റ്റ എന്ന പേരുകേട്ടാൽ ഒന്നു നടുങ്ങാത്ത ആളുകളില്ല. ആ
രാജ്യത്തുള്ള പത്രങ്ങളുടെ പരാക്രമങ്ങളിങ്ങനെയാകുന്നു. മറ്റുള്ള പരി
ഷ്കൃതരാജ്യങ്ങളിലെ പത്രങ്ങളുടേയും അവസ്ഥ ഏകദേശം ഇതുപോലെ
തന്നെ. എന്നാൽ അതെല്ലാം വിവരിക്കുന്നതായാൽ പിഷ്ടപേഷണമാ
യിത്തീർന്നേക്കാമെന്നു ഭയപ്പെട്ടു ഞാൻ അതു തൽക്കാലം വേണ്ടെന്നു
വെക്കുന്നു.

     ഇതെല്ലാം വിചാരിച്ചുനോക്കുമ്പോൾ ഇന്ത്യയിലെ പത്രങ്ങളുടെ
കഥ എത്ര ഉപായമാകുന്നു!. മേൽപ്പറഞ്ഞ പത്രങ്ങളുടെ പ്രചാരത്തിൽ
പത്തിലൊന്നു പ്രചാരമുള്ള ഒരു പത്രമെങ്കിലും ഇവിടെ ഇല്ലല്ലൊ. ഇതു
നമുക്കൊരു കറവായ സംഗതിയാണെങ്കിലും, നമുക്ക് ഈ സംഗതിയിൽ
തീരെ നിരാശപ്പെടുവാനില്ല. യൂറോപ്പ്, അമേരിക്ക മുതലായ ദിക്കുകളി
ലുള്ള വർത്തമാനപത്രങ്ങൾക്കു വളരെ പഴക്കം ചെന്നിരിക്കുന്നു. നമ്മുടെ
വർത്തമാനപത്രങ്ങൾക്ക് അതിൽ പകുതി പഴക്കമുണ്ടോ എന്നു സംശയ
മാണ്. നഷ്ടോത്സാഹന്മാരായ നമ്മുടെ പത്രങ്ങൾക്ക് ഇത്രകാലംകൊ
ണ്ട് ഇത്രയെങ്കിലും പ്രചാരമുണ്ടായല്ലോ എന്നുവിചാരിച്ചഭിനന്ദിക്കുക
യാണു വേണ്ടത്. കാലംകൊണ്ട് നമുക്ക് ഗുണം വരുമെന്നു തന്നെകരു
തുക. ഒരു രാജ്യത്തുള്ള ജനങ്ങൾക്കു പരിഷ്കാരവും അഭ്യുദയും വരുത്തു
ന്ന പ്രധാനകാരണങ്ങളുടെ കൂട്ടത്തിലാകുന്നു വർത്തമാനപത്രങ്ങളെന്നുള്ള
തത്വം ഒരിക്കലും മറക്കാതെ, അവ വർദ്ധിക്കുവാനുള്ള മാർഗ്ഗങ്ങളാലോചി
ച്ചു പ്രവർത്തിക്കുന്നതായാൽ നമ്മുടെ രാജ്യവും ക്രമത്തിൽ യൂറോപ്പു മുതലാ
യ രാജ്യങ്ങൾക്കു തുല്യമാകുമെന്നുള്ള എന്റെ നിശ്വാസത്തെ വ്യക്തമാ
യി പറഞ്ഞുകൊണ്ടു തൽക്കാലം ഈ ലേഖനം അവസാനിപ്പിക്കുന്നു.

കെ. സി. വീരരായൻരാജാ ബി.എ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/14&oldid=165330" എന്ന താളിൽനിന്ന് ശേഖരിച്ചത്