ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

       ൧ംവ്യദ്ര

പുസ്തക ൨ കംഭഗാനം ലക്കം ർ

     മംഗളം

സുഖമെന്തു ജനത്തിനാകവേ ചിൽ- സുഖമൊന്നെന്നുപദേശമുദ്രകാട്ടി സുഖമായ്പാടമണ്ഡപത്തിൽ വാഴും മുഖമഞ്ചുള്ള മുനീന്ദ്രനെത്തൊഴുന്നേൻ.

      എളേടത്തു  തയ്ക്കാട്ട്   നാരായണൻമൂസ്സ്.
            ------***------
  പഞ്ചാംഗഗണിതപരിഷ്കാരം
വൈദികമതാനുയായികളായ  ഹിന്തുക്കളുടെ  എല്ലാ കർമ്മങ്ങൾ

ക്കും കാലപരിജ്ഞാനം ഒഴിക്കാൻ പാടില്ലാത്ത ഒരു കാർയ്യമാണെന്നറി യാത്തവർ ആരും ഉണ്ടായിരിക്കയില്ല. അതുപോലെ തന്നെ കാലജ്ഞാനത്തിനുള്ള സാമഗ്രികളെ യഥാ ർത്ഥമായും വ്യക്തമായും സമ്പാദിച്ച് ഒട്ടും തെറ്റുക്കൂടാ തെ കർമ്മങ്ങളെ അനുഷ്ഠിക്കുന്നവരും അധികം ഉണ്ടാ യിരിപ്പാനിടയില്ല. സുർയ്യൻ മുതലായ ഗ്രഹങ്ങളുടെ ഗതിവിശേഷങ്ങളെ അറിയുന്നതാണല്ലൊ കാല ജ്ഞാനത്തിന്റെ മർമ്മാ. ആവക ഗ്രഹങ്ങളുടെ പരിവർത്തനക്രമങ്ങളെ വ്യക്തമായി മനസിലാക്കേണമെങ്കിൽ ഗോളജ്ഞാനംകൂടാതെ ഒരിക്കലും സാധിക്കുന്നതല്ല. ഗോളങ്ങൾക്കും കാലക്രമംകൊണ്ടു ചലനവ്യത്യാസം വ രാവുന്നതാകയാൽ ഒരു കാലത്ത് ഒരു പ്രകാരത്തിൽ അറിയപ്പെട്ടിരുന്ന

കാലത്തെ മറ്റൊരുകാലത്തുമറ്റൊരുവിധത്തിൽ അറിയേണ്ടതായിട്ടുവരും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/141&oldid=165332" എന്ന താളിൽനിന്ന് ശേഖരിച്ചത്