ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൨൬ മംഗളോദയം പുസ്തകം ൨


അതിനാൽ കാലപ്രതിപാദകങ്ങളായ പഞ്ചാംഗങ്ങളെ ഗണിക്കുന്നതിൽ എന്നും വ്യത്യാസംവരാത്തതായ ഒരു മാർഗ്ഗം ഉണ്ടായിരിപ്പാൻ തരമില്ലെ ന്നു വരുന്നു.

      ഇപ്പോൾ  നമ്മുടെ  ഇടയിൽ  നടപ്പുള്ളതായ  പഞ്ചാംഗഗണിതം,

പരഹിതമെന്നും ദൃക എന്നും രണ്ടുപ്രകാരത്തിലാണല്ലൊ . ഈ രണ്ടു സമ്പ്രദായങ്ങൾക്കും സൂക്ഷ്മത്തിൽ ഏറക്കുറെ അന്തരമുള്ളതിനാൽ ചില കാർയ്യങ്ങളിൽ പരഹിതവും മറ്റും ചില കാർയ്യങ്ങളിൽ ദൃക്കും ആണ് ഉപാ ദേയമായിട്ടുള്ളതെന്നു ഒരു വ്യവസ്ഥയും ശാസ്ത്രജ്ഞൻമാരാൽ നിശ്ചയിക്ക പ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങളായിട്ടുള്ള ഗ്രഹണാദികളിൽ ദൃക്കും അദൃശ്യങ്ങളായ ശ്രാദ്ധാദികളിൽ പരഹിതവും അണുപ്രമാണമായിട്ടുള്ളത്. കുറെക്കാലമാ യി നടന്നുവരുന്ന ഈ സമ്പ്രദായത്തെ അവലംമ്പിച്ചു ഗണിച്ചുണ്ടാക്കു ന്ന കാലങ്ങളിൽ ഇപ്പോൾ അല്പാല്പം വ്യത്യാസം കാണുന്നുവെന്നു ശാസ്ത്ര ജ്ഞൻമാർ പ്രസ്താവിച്ചു തുടങ്ങിയിരിക്കുന്നു. സദാ പരിവർത്തനശീലങ്ങളാ യ ഗ്രഹഗോളങ്ങളുടെ ചലനഭേദത്താൽ അവശ്യം സംഭവിക്കാവുന്നതാ യ ഈ അസ്ഫുടുതയെ വാസ്തവമായിക്കണ്ടുപിടിച്ചു പരിഹരിപ്പാനുള്ള കാലം അതിക്രമിക്കുകയും ചെയ്തിരിക്കുന്നു. അങ്ങിനെ ചെയ്യാത്തപക്ഷം നാം എല്ലാ കർമ്മങ്ങളിലും അംഗീകരിച്ചുവരുന്ന സമയം തെറ്റി പ്പോവാ തിരിപ്പാൻമാർഗ്ഗമില്ല.

    മേൽപ്പറഞ സംഗതികളെപ്പര്യയാലോചിക്കുമ്പോൾ പഞ്ചാംഗഗ

ണിതത്തിൽ തക്കതായ ആലോചന ചെയ്ത് സൂക്ഷ്മവും വിദ്വത്സമ്മതവും ആ. ഒരു സിദ്ധാന്തം ഉണ്ടക്കുന്നത് അത്യന്താപേക്ഷിതമായിക്കാണുന്നു. ഭാരതഖണ്ഡത്തിലുള്ള എല്ലാ ഹിന്തുക്കൾക്കും ഒരു പോലെ സംബന്ധി ക്കുന്നതായ ഈ കാർയ്യം , വന്ദ്യശ്രി ശൃംഗേരിമറം ശങ്കരാചാർയ്യസ്വാമികളു ടെ ശ്രദ്ധക്കു വിഷയിഭവിച്ചതിനാൽ അവിടുന്നുതന്നെ ഈ കാർയ്യത്തിൽ വേണ്ടതൊക്കെ പ്രവർത്തിപ്പാനായി ഒരുങ്ങിപ്പുറപ്പെട്ടിരിക്കുന്നു. ആർമതാ ൻയായികളായ അനേകം വിദ്വാന്മാരുടെ അഭിപ്രായങ്ങൾക്കനുസരിച്ച്, കുറച്ചു ദിവസങ്ങൾക്കു മുമ്പ് പാപവിനാശം എന്ന സ്ഥലത്തുവച്ചു സ്വാ മികൾ ഇതിന്നായി ഒരു ജ്യോതിശ്ശാസ്ത്രസംഘാ കൂട്ടുകയും അതിൽ അനേ കം ഫണ്ഡിതന്മാർ ഹാജരാവുകയും ചെയ്തിരുന്നു . ആ സംഘത്തിൽ


(1) മംഗളോദയം 2-ാം പുസ്തകം 2-ാം ലക്കത്തിൽ എ.ആർ. രാജരാജവർമ്മാ എം . എ, എം. ആർ .എ .എസ്സ്. എഴുതിയ ‌‌കാലഗണന നോക്കുന്നതായാൽ ഈ

വക സംഗതികൾ വ്യക്തമാമാകുന്നതാണ്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/142&oldid=165333" എന്ന താളിൽനിന്ന് ശേഖരിച്ചത്