ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൪ ] പഞ്ചാംഗഗണിതപരിഷ്കാരം ൧൨൭


വെച്ചുതന്നെ ഈ ആലോചനക്കുതക്കതായ പരിപാകം സിദ്ധിച്ചുവെ ങ്കിലും ,ജ്യോതിശാസ്ക്രത്തിന്റെ ചില പ്രസ്താനങ്ങളെപ്പറ്റി വാദിക്കുന്ന വിദ്വാന്മാരുടെ അഭിപ്രായങ്ങൾ വ്യക്തമായി അറിയുവാൻ അന്നു സാ ധിക്കാതെ പോയാതിനാൽ ആ കാർയ്യം മറ്റൊരവസരത്തിലെക്കു നീട്ടി വെ ച്ചിരുന്നു. ഇപ്പോൾ ആദിഗുരുശ്രീ ശങ്കരാചാർയ്യസ്വാമികളുടെ സ്മാര കമായി ‌അവിടുത്തെ ജന്മഭൂമിയായ കാലടിയിൽ പണിചെയ്തുവരുന്ന ക്ഷേത്രത്തിലെ പ്രതിഷ്ഠാകലശം ഈ മാസം ൧0-ാം നുക്കു നിശ്ചയിച്ചിരി ക്കുന്നതു നിർവ്വഹിപ്പാനായി സ്വാമികൾ കാലടിയിൽ എത്തിയിരിക്കുന്നതൂ കൊണ്ട് ആ പ്രതിഷ്ഠാകലശത്തോടു സംബന്ധിച്ച് ഈ കാർയ്യവും ആലോ ചിപ്പാനായിനിശ്ചയിച്ചിരിക്കുന്നു. ആ അവസരത്തിൽ ജ്യോതിശാസ്ത്ര പണ്ഡിതന്മാരും ധാർമ്മികന്മാരുമായ മഹാന്മാർ യോഗത്തിൽ സന്നിധാനം ചെയ്ത് ഈ ആലോചനയിൽ പങ്കുകൊള്ളണ്ടതൂാ , ആ യോഗത്തിൽ നിന്നുതന്നെ പഞ്ചാഗഗണിതത്തിൽ അത്യാവശ്യങ്ങളായ ഏർപ്പാടുകൾ ചെയ്യേണ്ടതുമാണ്. പരിശുദ്ധമായ ഈ ഭാരതഖണ്ഡത്തിൽ ആകെ യുള്ള ജനസംഖ്യയിൽ ഒരു വലിയ ഭാഗത്തിന് ഒട്ടാകെ തട്ടുന്ന പ്രസ്തുത കാർയ്യത്തിൽ കേരളിയന്മാരായ പണ്ഡിതന്മാരും ഉദാസീനത കാണിക്കാതി രിക്കേണ്ടതാണ. യോഗനടവടികളുടെ പൂർണ്ണമായ വിവരം , മഹാമഹി മശ്രീ കേരളവർമ്മ വലിയ കോയിത്തമ്പുരാൻ (സി.എസ്സ്.ഐ.) തിരുമനസ്സുമുഖേന പ്രസിദ്ധപ്പെടുത്തിയതായ താഴെ ചേർക്കുന്ന വിവര ണപത്രത്തിൽ നിന്നറിയാവുന്നതാകുന്നു,-

  ദിവ്യശ്രീ ശൃാഗേരി  ജഗൽഗുരുസ്വാമികളുടെ  അദ്ധ്യക്ഷതയിൽ പാ

പനാശത്തുവച്ച് രണ്ടുമാസം മുമ്പു ജ്യോതിശ്ശാസ്ത്രജ്ഞർന്മാരുടെ ഒരു യോഗം കൂടുകയും അന്നു സ്വാമികൾ അദ്വൈത്തത്വവാദിയും മഹാ യോഗിയും ആയ ആദിശ്രീ ശങ്കരാചാർയ്യസ്വാമികളുടെ ജന്മഭൂമിയായ കാലടിയിൽ വെച്ച് രണ്ടാമതു ഒരു യോഗം കൂടണമെന്നു തീർച്ചയാക്കുകയും ചെയ്തിരുന്നു. കാലടിയിൽ ഇപ്പോൾ ഒരു ഉത്തമക്ഷേത്രവും അതിർനോടു ചേർന്നു അടുത്തുള്ള പൂഴയിൽ ഒരു സ്നാനഘട്ടവും കെട്ടിവരുന്നുണ്ട് '. ക്ഷേ ത്രത്തിൽ സരസ്വതീദേവിയേയും ശ്രീശങ്കരാചാർയ്യരേയും ൧നു ൧ം ഫേബ്ര വരി ൨ ൧-ാനു ശൃംഗേരി സ്വാമികളുടെ ആജ്ഞാനുസരണം പ്രതിഷ്ഠ ചെയ്യുന്നതാണ്. ശൃംഗേരിമഠാ കാർയ്യദർശിയായ ബ്രപ്മശ്രീ ശ്രീക​ണ്ഠശാ സ്തികൾ ഈ വിഷയങ്ങളിൽ അത്യന്തം ജാഗ്രത കാണിക്കുന്നുണ്ടെന്നു മാ ത്രമല്ല , ഒരോ പഞ്ചാംഗങ്ങൾക്കും തമ്മിലുള്ള വ്യത്യാസങ്ങളെ പരിഹരി

ക്കുന്നതിൻ ശ്രമിക്കുന്നുമുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/143&oldid=165334" എന്ന താളിൽനിന്ന് ശേഖരിച്ചത്