ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൫ മംഗളോദയം [ പുസ്തകം

                                                                      ഒരുപദേശം

൧- പുരുവേദാന്തസിദ്ധാന്ത
    പ്പൊരുളെന്നു പുകൾന്നവൻ
    ദുരുദോവിന്ദനാന്ദ-
    ക്കരുകാക്കട്ടെ നമ്മളെ.
൨- നരനായിപ്പിറന്നേവം
    മരകത്തിക്കളിക്കുവോർ
    കരകേറാൻ ചിദാനന്ദ-
    പരനെത്തന്നെയോർക്കണം
൩ -കാണുന്നതൊന്നുമിങ്ങില്ലെ-
    ന്നാന്നുറക്കേണ്ട,തെങ്കിലോ
    താണുപോകാതുയർച്ചക്കു
     കാണും മാർഗ്ഗം ജനങ്ങളേ!.
൪- മായാമയനുറക്കത്തി-
    ലായാൽത്തീർന്നൂ ചരാചരം
    പോയാക്ഷണത്തിലടയു-
    മായാളിലടവല്ലിത്.
൫- ചുട്ടികുത്തിച്ചുടൻ വേഷം
     കെട്ടിച്ചിന്നിട്ടു നമ്മളെ
    കൊട്ടിപ്പാടിക്കളിപ്പിച്ചു
    വിഡ്ഢിയ്ക്കുന്നുമാധവൻ
൬ -വേഷം നന്നാകുവാനോരോ
    ഭോഷത്വം നമ്മൾ കാട്ടിടും
    ശേഷശായിത്തിരിപ്പാണെ-
    ന്നീഷലില്ലറിയില്ലൊരാൾ
൭- കലാശമവതാളത്തിൽ
    ക്കലാശിക്കുന്നു നമ്മളും
    ബലാലിക്കളിയിൽപ്പാപ-
     കലാപം ഫലമായ്പരും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/15&oldid=165336" എന്ന താളിൽനിന്ന് ശേഖരിച്ചത്