ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൪ മംഗളോദയം


                ദുരിതം, സുകൃതം രണ്ടും
                സ്മരിക്കണമിതേവനും.
                 
    ൧൬-     ഇഷ്ടബന്ധുക്ക, ളാബ്ഭായ്യ
                തൊട്ട കൂട്ടരശേഷവും               
                കഷ്ടമേ  പട്ടടക്കാട്ടി‌-
                ലിട്ടെറിഞ്ഞു നടന്നിടും
    ൧൭-       ഞാനെന്നുള്ളരഹംഭാവം
                ജ്ഞാനമില്ലായ്കകാരണം
                മാനവർക്കിതുതാൻ മുഖ്യ-
               സ്ഥാനമാപത്തിനോർക്കണം
    ൧൮-      മക്കളേയും ഭായ്യയേയും
                പയ്കളേയും നിനക്കൊലാ-
                ഉൾക്കളേ ജഗദീശന്റെ
                നൽക്കളേബമോർക്കുവിൻ.
   ൧  -       തിരക്കാണിന്നു. ഭഗവൽ-
               സ്നരണം നാളെയെന്നു നാം              
               കരുതായ്ക, മരിച്ചിടു-
               ന്നൊരുനാളാർക്കറിഞ്ഞിടാം.
൨    -       സംസാരിയാതിരുന്നുള്ളിൽ      
              കംസാരിയെ നിനക്കുകിൽ
              സംസാരം നീങ്ങുമെന്നുള്ളാ-                  
              സ്സംസാരം നിങ്ങളോർക്കണം

൨൧- തനിയെ ജഗദാധാര-

              ക്കനിയെക്കരുതീടുകിൽ       
              ജനിത്രീജഠരപ്രാപ്തി
              യിനിവേണ്ടിവരാ ദൃഢം.

൨൨- ഞാനിപ്പറഞ്ഞ തത്വങ്ങൾ

             മാനിച്ചേവം നടക്കുകിൽ
            ഹാനി പറ്റില്ല ജനതേ!

ധ്യാനിക്കുക പരാൽപരം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/17&oldid=165338" എന്ന താളിൽനിന്ന് ശേഖരിച്ചത്