ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൧ വീരമംഗലത്തു നന്വൂതിരി


              ൨൩-സൃഷ്ടിച്ചുള്ള  ചരാചരങ്ങൾ മുഴുവൻ
                         കല്പന്തകാലങ്ങളിൽ
                ചുട്ടിച്ചാനുദുരത്തിനുള്ളിലവനം 
                         ചെയ്യുന്നചിൽക്കാതലേ!
                കെട്ടിച്ചുറ്റിവലീച്ചീടുന്നൊരു മഹാ
                        സാസാരപാശം ഭവാൻ
              പൊട്ടിച്ചാർപ്പിയകറ്റണം കരുണയാ
                        കാർവ്വർണ്ണ! കാത്തീടണം.


                                         നടുവത്ത് മഹൻനന്വൂതിരി.      


                       വീരമംഗലത്തു  നംപൂതിരി


        മകരവ്യാഴം.   കുംഭഞായറ്റിലെ കറുത്തദശമിദിവസം.  മലനാ
ട്ടുകര സ്വരൂപത്തിന്നും പരിവാരങ്ങളും ഏകാദശിത്തണ്ടോറം പ്രമാണിച്ചു
മലവട്ടത്തെക്കു പോയിട്ടു നാലു
നാളായി. എണ്ണായിരം നാ
യർക്കു തലവനാകുന്ന ഉണ്ണിരാമ
ത്തലച്ചണ്ണവരും അയ്യായിരക്കൂ
റും പടമിക്കതും വാൾനന്വിയും
അകന്വടിയും തെക്കും വടക്കും
നന്വിടികളും മാടന്വികളും ചേകവരും കൊത്തുവാളും കോയ്മകളും പെട്ടി
പ്രമാണങ്ങളും എഴുന്നള്ളത്തിന്നു മുന്വിൽത്തന്നെ പോയിരിക്കന്നു. നാ
ട്ടാരിലും ഉടയവരും അടിയരും മൂത്തവരും എളിയവരും കഴകങ്ങളും കി
ടാങ്ങളും അമ്മമാരും പുണ്യദിവസങ്ങളിലെ വിളക്കും
വേലയും കാണ്മാനായി പേരാറ്റിലെ മുഖ്യസ്ഥലമാകുന്ന ഭാരതക്കടവിന്ന
രികികെ എത്തിപ്പാർക്കുന്നതിനാൽ പേരാറ്റുവീതിനാട്ടിലെ മറ്റുപ്രദേ
ശങ്ങളെല്ലാം വിജനമെന്നുതന്നെ പറയാം.

കാക്കയുടെ ശബ്ദവുംകൂടി കേൾക്കാതിരിക്കുന്ന നട്ടുച്ചസമയത്തു കു
ന്നിന്മേലുള്ള ഭഗവതിക്ഷേത്രത്തിൽനിന്നു വടക്കോട്ടിറങ്ങി കൊട്ടാരത്തിൽ
നിന്ന് ഏമൂർ കോട്ടയിലേക്കുള്ള പാതയ്ക്കുനേരെ നാലാളുകൾ വരുന്നുണ്ട്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/18&oldid=165346" എന്ന താളിൽനിന്ന് ശേഖരിച്ചത്