ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൫ സാംഖ്യശാസൂം ൧൬൯

                                               സാംഖ്യശാസൂം 
    ആർയ്യന്മാരുടെ  പുരാതനസ്വത്തായ ആമ  തത്ത്വദർശനങ്ങൾ ലോകപ്രസിദ്ധങ്ങളാണല്ലൊ . കപിലമഹർഷിയാൽ 

കല്പിതമായ സാംഖ്യദർശനം അതുകളിൽവെച്ച്. ഒട്ടും അപ്രധാനമല്ലാത്ത ഒന്നാകുന്നു . അപാരമായ സംസാരസാഗരത്തിൽ ആണ്ടുകുഴങ്ങുന്നു ജീവജാലത്തിന്ന് ആത്മാനാത്മവിവേകം വഴിയായി ആനന്തത്തെ നല്കുവാൻ പരമകാരുണികനായ ഈശ്വരൻ മഹർഷികളുടെ രൂപത്തെ ധരിച്ചു തത്ത്വോപദേശമാകുന്ന ശാസ്രജാലത്തെ പ്രവർത്തിപ്പിച്ചിരിക്കുന്നു.

     എല്ലാ തത്ത്വശാസ്രപ്രവർത്തകന്മാരും ഈശ്വരാംശഭൂതന്മാരാണെന്നിരിക്കിലും സാംഖ്യത്തിൻറ  പിതാവു സാഷാൽ  ഈശ്വരൻ തന്നെയാണെന്നുവേണാവിചാരിപ്പാൻ  .  കർദ്ദമപ്രജാപതിയിൽതിന്നുദേവഹ്രതിയിൽ  അവതരിച്ച  കപിലവാസുദേവഗേവാനാണു സാംഖ്യശാസ്രത്തിൻറ പ്രവർത്തകൻ  . അതുകൊണ്ടു  സാംഖ്യശാസ്രത്തിന്നു കാപിലമെന്നപേർ സ്ദ്ധിച്ചിരിക്കുന്നു. ആ    മഹാത്മാവു  മാതാവിന്നു  കൊടുത്ത ഉപദേശങ്ങൾ സാംഖ്യശാസ്രത്തിൻറ ജീവഭൂതങ്ങളാകുന്നു
         സംഖ്യാ എന്ന ശബ്ദത്തിന്നു ജ്ഞാനം എന്നർത്ഥമുണ്ട്. ജ്ഞാനപ്രതിപാദകമാകയാൽ  കാപിലതന്ത്രത്തിന്നു സാംഖ്യം  എന്നു പേർപറയപ്പെടുന്നു . സംഖ്യാ എന്ന വാക്കിന്നീ എണ്ണം ​എന്നർത്ഥമാകുമ്പോഴും  സാംഖ്യം  എന്ന പേർ  അന്വർത്ഥമാകുന്നു . 

എന്തുകൊണ്ടെന്നാൽ സാംഖ്യന്മാർ തത്ത്വങ്ങളെ സംഖ്യ കൊണ്ടു പരിച്ഛേദിച്ചിരിക്കുന്നു.

    സാംഖ്യദർശനത്തിന്നു  വേദാന്തത്തേക്കാൾ  പ്രാചീനതയുണ്ടെന്നുള്ളകാർയ്യം  നിർവ്വിവാദമാണ്  . വേദാന്തപ്രവർത്തകനായ വ്യാസമഹർഷി ഭാഗവതത്തിലും ഭാരതത്തിൽ പലേടത്തും  സാംഖ്യതത്ത്വത്തെ . പ്രതിപാദിച്ചുകാണുന്നു .വ്യാസപ്രണീതമായ 

ബ്രഹ്മസൂത്രങ്ങളിൽ ഒന്നാമതായി ഖണ്ഡിക്കപ്പെട്ടിട്ടുള്ള പൂർവ്വപക്ഷി സാംഖ്യനാകുന്നു . അതുകൊണ്ടു സാംഖ്യമതത്തിൻറെ പ്രാചീനതയെപ്പററി പറയുന്നതായാൽ അതു ദർശനങ്ങളിൽവെച്ചു പ്രഥമമാണെന്നുതന്നെ പറയാം

       സാംഖ്യമതം  വേദാനുസാരിയായിട്ടുള്ളതുതന്നെയാണ്. സാംഖ്യ

43*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/189&oldid=165349" എന്ന താളിൽനിന്ന് ശേഖരിച്ചത്