ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬ മംഗളോദയം [പുസ്തകം

കച്ചയും തലയുൽകെട്ടും കെട്ടി ചന്ദനംതേച്ചു പത്തിവാളും പരിചയുമായി
വട്ടംചവട്ടി താണുകുമ്പിട്ടു വെവ്വേറെ പതിനെട്ടടവും എടുത്തുകൊണ്ടു
ചെമ്പാറക്കുറുപ്പു മുമ്പിലും , വട്ടകയും വാൽകണ്ണാടിയും കുത്തുവിളക്കുമാ
യി ഇടയ്കിടെ പിന്തിരിഞ്ഞുനോക്കിക്കൊണ്ടു കിട്ടുണ്ണിപ്പിഷാരടി കുറുപ്പി
ന്റെ പിന്നിലും നടക്കുന്നു. താറുടുത്തു കുടുമപിരിച്ചു കൈകൊണ്ടു ചില
മുദ്രകൾകാട്ടി ഒപ്പത്തിനൊപ്പം നടക്കുന്ന രണ്ടി ശാന്തികളോ കുറുപ്പോ
പിഷാരടിയോ നട്ടപ്പറവെയിലിന്റെ ചൂടറിയുന്നില്ല. ഉച്ചക്കണം മുട്ടാ
തെ കഴിച്ചുകൊണ്ടതിനാലുള്ള ഉത്സാഹത്തിനാലായിരിക്കാമത്. നാലാളും
പാതയ്കടുത്തു. കുറുപ്പു കോലന്വിള്ളി സമ്പ്രദായം വന്ദിച്ച് അടുക്കും ആ
ചാരവും കാട്ടി നിവാടുനിന്ന് അടവവസാനിപ്പിച്ചു നേരെ കിഴക്കോട്ടും,
മററവർ പടിഞ്ഞാട്ടും യാത്രയായി. കുറച്ചുനടന്നതിനുശേഷം:-
പിഷാരടി- കുറുപ്പു ചതിച്ചേക്കുമോ? അയാൾ ദൈവാട്ടമെന്നത്രേ കരു
തിയിരുന്നത്. ഉച്ചക്കണമാണെന്നു കഴിഞ്ഞപ്പോഴേ അറിഞ്ഞുള്ളു.
ഒന്നാംശാന്തി- ഉണ്ണിരാമന്റെ കണ്ണിലുണ്ണിയായ ഉണിക്കാളി കുറിപ്പിനു
മരുമകളല്ലെങ്കിൽ വടകരക്കേളപ്പന്റെ വാളും കാട്ടുശ്ശേരിക്കുന്നിന്മേൽ
ശവം തിന്നുന്ന കുറുക്കന്മാരും ഉണ്ട്.
പിഷാ- തലച്ചണ്ണവർക്കു കണ്ണിലുണ്ണിയല്ലാത്ത പെണ്ണ്! ചെമ്പററക്കുറുപ്പും
കേളപ്പനും നല്ല ഇണനൂറുകേളപ്പൻവേണം.
ഒന്നാംശാന്തി-കള്ളും കലശവും കരിങ്കട്ടിയും ഉണ്ടായാൽ ഒരു കേളപ്പൻ
പോരെ.
പിഷാ-എന്തായാലും കറുപ്പു കറുപ്പുതന്നെ.
രണ്ടാംശാന്തി- കുറുപ്പിനെപ്പറ്റി നിങ്ങൾസംശയിക്കേണ്ട. അയാൾ
ആണാണ്. കണം കഴിഞ്ഞിട്ടുണ്ടങ്കിൽ കാർയ്യവും സാധിക്കും. ഗോള
കയുടെ കാർയ്യംഓർമ്മവെച്ചാൽ മതി.
പിഷാ-ആണാകയാലത്രേ സംശയിക്കേണ്ടിവന്നത്.

ഇങ്ങിനെ പാഞ്ഞുകൊണ്ടു മൂന്നാളും ഒരോ വഴിക്കു പിരിഞ്ഞു.
നേരം അസ്തമിച്ചു . മലവട്ടത്തുള്ള പുരുഷാരത്തിന്നു കയ്യും കണക്കുമില്ല .
മലനാട്ടുകരത്തമ്പുരാൻ ആൾ, അകമ്പടി, ആന, അമ്പവാരി, നെടുകുട,
നെറ്റിപ്പട്ടം, നിയമവെടി, നടവിളി, വിരുതു, വാദ്യം മുതലായ ആചാര
ങ്ങളോടുകൂടി മതലകത്ത് എഴുന്നള്ളിയിരിക്കുന്നു. നമ്പടികളും പരി
ഷയും തെമ്മലപ്പുറം മൂവ്വായിരവും വടമലപ്പുറം അയ്യായിരവും നായർക്കു
നായകനായ കാഞ്ഞുമേൽപടനായർ, വള്ളിക്കാട്ടുമൂത്താ ർ,നേർപ്പോട്ടു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/19&oldid=165350" എന്ന താളിൽനിന്ന് ശേഖരിച്ചത്