ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ള്ളിയെ കൊല്ലിച്ചതുകൊണ്ടു മുനകൂർത്ത മനക്കോട്ടുമേനോന് ഈ സംഗത ഒരേണിയുയിത്തീരും.അല്ലെങ്കിൽ അതു സാരമില്ല.അകംകണ പരിചയുടെ പുറം കാണാത്ത നായ്ക്കന്മാർ അയ്യായിരമല്ല പതിനായിരമായാലെന്താണ്?ഐതലനായ്ക്കൻ ഒരുവൻ മതി!ആകയാൽ മേനോനെക്കുറിച്ചു നിരൂപിക്കേണ്ടതില്ല.പിന്നെ പത്തരമാറ്റുള്ള കറകളഞ്ഞ തങ്കം എടുപ്പാനാണ്.അതിനു തങ്കത്തിന്റെ സമ്മതം നോക്കുമാറില്ല.അതു നാടുവാഴ്ചയ്ക്കവകാശപ്പെട്ടതാണ്.വാഴ്ചയ്ക്കുമുമ്പിലെങ്ങിനെ എന്നു മാത്രമേ ആലോചിക്കേണ്ടതുള്ളു".മതിലകത്തെക്കു പുറപ്പെട്ട തലച്ചണ്ണവരുടെ മനോരാജ്യം ഈ ഘട്ടത്തിലെത്തിയപ്പോഴേക്കും പിന്നിൽ നിന്ന് ഒരു കാൽപെരുമാറ്റം കേട്ടു തിരിഞ്ഞുനിന്നു.അപ്പോൾ വന്ന ആൾ-ആരത്? തല-പൊയ്ക്കൊൾക. ആൾ-മഹിമയുടയ തലച്ചണ്ണവരാണ് സത്യം ആളേപ്പറയായ്കിൽ തല പോവും. തല-ആളെ അറിഞ്ഞ് അല്പം ആലോചിച്ച ഗൌരവത്തോടുകൂടി 'വെന്നിപ്പടേ!ഉടയവരിൽ അത്ര നന്ദിയുള്ള പടയാളി ഉടയവരുടെ കല്പന അനുസരിക്കാതെ ഇവിടെ വരുവാൻ കാരണം?'എന്നു ചോദിച്ച് അടുത്തു ചെന്നു. വെന്നിപ്പടനായർ-'ഉടയവർ കാക്കണം'എന്നു പറഞ്ഞു താണുതൊഴുതുകൊണ്ട് "നെടുതലനായ്ക്കനെ കാണ്മാനില്ല.കാട്ടുശ്ശേരിക്കുന്നിന്റെ കിഴക്കേപള്ളയിൽ കേളപ്പൻ ചത്തുകിടക്കുന്നു.വെട്ടികൊന്നതാണ്.ആ പുലിയെ കണ്ടുപിടിപ്പാൻ നായ്ക്കളെ വിട്ടിട്ടുണ്ട്.ഈ മലവഴിക്കു മാറിവന്നിട്ടുണ്ടോ എന്നറിവാൻ വെന്നിപ്പടതന്നെ പുറപ്പെട്ടതാണ്."തല-ശവം കണ്ടതും നായ്ക്കനെ കാണാതായതും പകലോ രാത്രിയാലോ? പടനായർ-നാലുനാഴിക രാച്ചെന്നതിൽപിന്നെ.

തല-'കേളപ്പനെകൊന്നതു കുറുപ്പുതന്നെയായിരിക്കണം.കണം കഴിഞ്ഞതു നെടുതലകുറുക്കൻ അറിഞ്ഞിരിക്കുമോ?ഇനി താമസിക്കുകയല്ല നല്ലത്.'എന്നിങ്ങനെ വിചാരിച്ചുകൊണ്ടു കുറച്ചുനേരം നിന്നിട്ട് 'പന്തിരുവീടന്മാരോടൊക്കത്തക്കച്ചെന്ന് ഉടൻ കോട്ട കയ്യേറുകയത്രേ വേണ്ടത് എന്നാൽ നെടുതല പുറത്തുവരും."കണം കുറുപ്പിന്റെ തലയിൽ"എന്നു ശാന്തികളെ അറിയിക്കണം.കാര്യം നാലുനാൾക്കുള്ളിൽ കഴിയും'എന്നുകല്പിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/21&oldid=165357" എന്ന താളിൽനിന്ന് ശേഖരിച്ചത്