ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൬ വസൂരികീറിവെക്കൽ ൨൨൧


ഈ സ്ത്രി ഭർത്താവിനോടൊന്നിച്ചു തുർക്കിയിൽ പാർക്കുന്ന കാലത്ത് അദ്ദേഹത്തിനു മുഹമ്മദിയർ വസൂരിക്കു പ്രതിവിധിയായി കീറിവെക്കുന്ന സമ്പ്രദായം കണ്ടുമനസ്സിലാക്കാൻ സംഗതിവന്നു. യൂറോപ്യന്മാർപലരും അതു മുമ്പു കണ്ടിട്ടുണ്ടായിരുന്നുവെങ്കിലും അതു നടത്തുവാൻ അവർക്കാർക്കും ധൈർയ്യമുണ്ടായില്ല. ഈസ്ത്രിയുടെ ധൈർയം ഈ സാഗതിയിൽ നല്ലവണ്ണം പ്രകാശിച്ചു. ഇതുകൊണ്ടു ഗുണമുണ്ടെന്നു കണ്ടഉടനെ അദ്ദേഹംതന്റെ മകനെ കീറിവെപ്പിച്ചു. അതിന്റെശേഷം ഈ വിദുഷി ഇതിന്റെ ഗുണങ്ങളെപ്പറ്റിഇംഗ്ലണ്ടിലുണ്ടായിരുന്ന തന്റെ സ്നേഹിതന്മാർക്കായും പത്രങ്ങളിലെക്കായും അനേകംലേഖനങ്ങൾ എഴുതി അയച്ചു. തനിക്കു നാട്ടിലേക്കു പോകുവാൻ അവസരം കിട്ടിയപ്പോൾ താൻ അവിടെച്ചെന്നു ഈ നടവടി അവിടെ പ്രചരിപ്പിക്കുവാൻ വേണ്ടി മനസുകൊണ്ടും വാക്കുകൊണ്ടും കർമ്മംകൊണ്ടും കഴിയുന്ന യത്നമെല്ലാം ചൊയ്യുകയും ചെയ്തു. ഈ സ്ത്രീയുടെ ഉത്സാഹംകൊണ്ടു ജനങ്ങളുടെ ഇടയിലും ഉത്സാഹവും ധൈർയവും ഉണ്ടായിതുടങ്ങി. ചില പ്രമാണികളെല്ലാംകൂടി ഈ വിദ്യ ചിലരുടെ മേൽ പരീക്ഷിച്ചത്. ഇവർക്കു വലിയ ദോഷമൊന്നും കൂടാതെകഴിഞ്ഞു. അതിന്റെശേഷം നന്നേദരിദ്രന്മരും ഉടമസ്ഥനില്ലാത്തവരുമായ ചില കുട്ടികളുടെമേൽ പരീക്ഷിച്ചു. അവയ്ക്കുംവൈഷമ്യമൊന്നും ഉണ്ടായില്ല.അതിൽപ്പിന്നെ ചില പ്രഭുക്കന്മാർ ഇതു അവരവരുടെമേൽത്തന്നെ വെച്ചുഃനൊക്കി.

    ഒടുവിൽ   രാജാവുതന്നെ  തന്റെ   കുടുംമ്പത്തിലുള്ള രാജകുമാരന്മാരുടെമേൽ കീറിവെപ്പിച്ചു.ഇത്രത്തോളമായപ്പോഴേക്കു  ജനങ്ങൽക്കു  ഇതിനെപ്പറ്റിയുള്ള  വിശ്വാസക്കേടെല്ലാംതീരെ  നീങ്ങിപ്പോയി.എല്ലാവരും  വസൂരികീറിവെപ്പിക്കുവാൻ  തുടങ്ങുകയും  ചെയ്തു.  
   മനുഷ്യവസൂരിയെടുത്തു  മനുഷ്യന്നുകീറിവെയ്ക്കുന്ന   സമ്പ്രദായം  മേൽ  പറഞ്ഞപ്രകാരം  ഇംഗ്ലണ്ടിൽ  ധാരാളം  നടപ്പായതിന്റെ  ശേഷം  യൂറോപ്പിളുള്ള  ശേഷംരാജ്യക്കാർ  അതു തങ്ങളുടെ  ഇടയിലേക്കു  കൊണ്ടുചെന്നു  നടപ്പാക്കി.ഇതിന്റെ  ആവീർഭാവത്തിന്റെ പിന്നീടു  ആദ്യകാലങ്ങളിൽ  ആളുകളടെ ഇടയിൽ  വസൂരികൊണ്ടുള്ള മരണത്തിനുവളരെ   കുറവു  കണ്ടിരുന്നുവെങ്കലും  ഇതിനു  സ്വതസ്സിദ്ധങ്ങളായ  ചില  ന്യൂനതകൾ  ഉണ്ടായിരുന്നില്ല.മേൽപ്രകാരം  കീറീവച്ചുവച്ചുവന്നു  ഒരുമാതിരി   വസൂരിയുണ്ടാകും.ഈ വസൂരിക്കുസാധാരണയായി  പ്രാൺഹാനിവരുത്തത്തക്ക  ശക്തിഉണ്ടാവില്ലെങ്കിലും  ജനങ്ങൽക്കു  വൈരൂപ്യംവരുത്തുവാൻ

56*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/245&oldid=165361" എന്ന താളിൽനിന്ന് ശേഖരിച്ചത്