ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൨ മംഗളോദയം [പുസ്തകം ൨


മതിയായ കരുത്തുണ്ടാവും.ചിലസമയങ്ങളിൽ കീറിവെക്കപ്പെടുന്ന ശരീരത്തിന്റെ ദോഷങ്ങൾവല്ലാതെ കോപിച്ചു വലിയതരം വസൂരിതന്നെ ഉണ്ടായി എന്നുവരും.ഒരു ശരീരത്തിന്മേൽകീറിവെച്ചിട്ടുണ്ടായ ലഘു വസുരി വേറെയൊരു ശരീരത്തിൻമേൽ പകരുന്നതായാൽ രണ്ടാമത്തെ ശരീരത്തിനു മഹാകഠിനമായ വസൂരിഉണ്ടാകുവാനാണെളുപ്പം. ഈ വകയാണു മനുഷ്യവസൂരി കീറിവെക്കുന്നതിൽനിന്നുണ്ടാകുന്ന ദോഷങ്ങൾ . ഇതെല്ലാം അല്പകാലത്തിനുള്ളിൽ യൂറോപ്പിലെല്ലാദിക്കിലും നല്ലവണ്ണം അനുഭവപ്പെടുകയും ചെയ്തു . ഇതിന്റെശേഷം ഈവക ദോഷങ്ങളൊന്നുമില്ലാത്ത വല്ല വിദ്യയും കണ്ടുപിടിപ്പാനായി അതാതുദിക്കിലുള്ള വൈദ്യന്മാർ യത്നംചെയ്തുതുടങ്ങി.ഈ യത്നത്തിന്റെ ഫലമാണ് നമ്മുടെ ഇടയിൽ ഇപ്പോൾനടപ്പുള്ളവിധം ഗോവസൂരിക്കീറിവെക്കുകഎന്ന സമ്പ്രദായം.ഇതു കണ്ടുപിടിച്ച ജനങ്ങൾക്കുപകാരമാക്കിത്തീർത്ത് അതുകൊണ്ടു കീർത്തി യും പണവും സമ്പാദിക്കുവാനുള്ള ഭാഗ്യം ഝന്നർ എന്നു പേരായ ഒര് ഇംഗ്ലീഷു വൈദ്യനാണുണ്ടായത്.

                  ഈ ഝന്നമടെ ജനനാ ക്രിസ്താബ്ദം ൧൭൪നു_ മതിലായിരുന്നു.ഇയ്യാൾ ചെറുപ്പത്തിൽത്തന്നെ വൈദ്യവിഷയത്തിൽ തനിക്കുണ്ടായിരുന്ന വാസനയെ   പ്രദർശിപ്പിച്ചതികൊണ്ടു അയാളുടെ രക്ഷിതാവായിരുന്ന മൂത്ത ജേഷ്ഠൻ ഈ ശാസ്ത്രം പഠിക്കുവാനും പരിചയിപ്പാനുംവേണ്ടി അയാളെ ലഡലോ എന്നുപേരായ ഒരു വൈദ്യന്റെ

അരികെകൊണ്ടയാക്കി . അങ്ങിനെ ഝന്നർ ലഡ്വിന്റെ ഒരുമിച്ചു പാർക്കുന്നകാലത്തു ഒരുദിവസം ഒരു യുവതി തനിക്കുണ്ടായിരുന്ന ഒരു വ്യാധി ആ വൈദ്യനെകൊണ്ടു ചികിത്സിപ്പിച്ചാൽ കൊള്ളാമെന്നുകരുതി അവിടെചെന്നു .വൈദ്യൻ ദീനംകണ്ടഉടനെ അതു വസൂരിയാണെന്നുപറഞ്ഞു.ഇതുകോട്ടപ്പോൾ ആ യുവതി"അങ്ങനെവരുവാൻതരമില്ല.എനിക്കുഗോവസൂരിയുണ്ടായിരുന്നുവല്ലൊ" എന്നുത്തരംപറഞ്ഞു. ഗുരുവിന്റെ അരികെ നിന്നിരുന്ന ഝന്നർ ഇതുകേട്ടു. ഗോവസൂരി മനുഷ്യവസൂരിയുടെ ശത്രുവാണെന്നും അതുണ്ടായാപിന്നെ മനുഷ്യവസൂരിയുണ്ടാവില്ലെന്നും അയാളുടെ നാട്ടിലുണ്ടായിരുന്ന ഒരു സംസാരം ഝന്നർ മുമ്പുതന്നെ കേട്ടിട്ടുണ്ടായിരുന്നു. എന്നാൽ ഈസ്ത്രീഇതുപറഞ്ഞപ്പോഴാണ് ആയാൾക്കു അതൊന്നുപരീക്ഷിച്ചുജനങ്ങൾക്കുപകാരമാക്കിതീർത്താൽ നന്നായിരുന്നുവെന്നു തോന്നിയത് . ഈ അഭിപ്രായം തന്റെ ഗുരുവിനോടു പറഞ്ഞപ്പോൾ ആ മഹാൻ അതത്ര സാരമാക്കിയില്ല. എങ്കിലും ബുദ്ധിക്ഷ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/246&oldid=165362" എന്ന താളിൽനിന്ന് ശേഖരിച്ചത്