ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൬] വസൂരികീറിവെക്കൽ ൨൨൫


നല്ലവണ്ണം ഉണങ്ങമ്പോഴേക്കു മുഖത്തിന്റെആക്രതിഒരുകാളയുടെതിനെപ്പോലെയാകും. തലയിൽ വലിയരണ്ടു പൊളുകനുണ്ടാകും . അതു പൊട്ടി അതിന്റെ ഉള്ളിൽനിന്നും രണ്ടു കൊമ്പു മുളക്കും മനുഷ്യശബ്ദമെല്ലാംപോയി മൂരിമുക്കായയിത്തീരും. ഇങ്ങനെയാകുന്നു അന്നു അതിനെപ്പറ്റി നടന്നിരുന്ന ചില സംസാരങ്ങൾ. ഈവക സംസാരങ്ങൾ ആളുകൾ വിശ്വസിച്ചിരുന്നുവെന്നുകേൾക്കുമ്പോ ഇക്കാലത്തുള്ള നമുക്കു വലിയ അത്ഭുതം തോന്നുമായിരിക്കാം. എന്നാൽ അന്നത്തെകാലത്തെ പരിഷ്കാരതിയെയും അപരിഷ്ക്രതന്മാർക്കു തങ്ങൾക്കറിവില്ലാത്ത വസ്തുക്കളെപ്പറ്റി വല്ല ഭോഷ്കും കേട്ടാൽ അതു വിശ്വസിപ്പാനുള്ള വാസനയെയും കുറിച്ചാലോചിച്ചാൽ ഈ അത്ഭുതം തീരുന്നതാണ്. മേൽപ്പറഞ്ഞ തടസ്ഥങ്ങളൊന്നുംകൂട്ടാക്കാതെ ഝന്നർ താൻ കണ്ടുപിടിച്ച ഗോവസൂരി നാട്ടിലെല്ലാംപ്രചാരിപ്പിക്കാൻവേണ്ടുന്ന യത്നങ്ങളെല്ലാംചെയ്തകൊണ്ടുതന്നെഇരുന്നു.സത്യത്തിന്റെയുംസ്ഥിരോത്സാഹത്തിന്റെയും ശക്തി ആർക്കാണു തീരെ തടുപ്പാൻകഴിയുന്നത്? അല്പകാലം കഴിഞ്ഞപ്പോഴേക്കു ഗോവസൂരിക്കുള്ളഗുണങ്ങൾനാട്ടുകാർക്കെല്ലാംവളരെസമ്മതമായിത്തീർന്നു;ആക്ഷേപക്ഷേപക്കാരുടെ വാദങ്ങളെല്ലാം നിശ്ശേഷം ഇല്ലാതെയുമായി. ഫിപ്സിനെക്കീറിവെച്ചതിന്നുഃശേഷം അഞ്ചാമകൊല്ലംകഴിയുമ്പോഴേക്കു ഗോവസൂരികീറിവെക്കുന്ന സമ്പ്രദായം നാട്ടിലെല്ലാം നല്ലവണ്ണം പരന്നു. ഝന്നർ ജനോപകാരികളിൽവച്ചു മുഖ്യനായിത്തീർന്നു. സകല ആളുകളും ആയാളെ ശ്ലാഘച്ചുതുടങ്ങി.ഇഗ്ലണ്ടിലെരാജാവുംറാണിയുംയുവരാജാവുംആയാളെആളയച്ചുവരുത്തി മുഖദാവിൽ ആയാളെ അഭിനന്ദിക്കുകയും ചെയ്തു.

ബ്രിട്ടീഷുരാജവിന്റെയും നാട്ടുകാരുടേയും സാക്ഷിപത്രം ലഭിച്ചതിന്നുഃശേഷം ഗോവസൂരി യൂറോപ്പിൽ ശേഷമുള്ള നാടുകളിലെല്ലാംപ്രയാസം കൂടാതെ പ്രചരിച്ചു. അതിന്റെനേരെയുള്ള ഭ്രമംകെണ്ട് ഓരോ രാജ്യക്കാർ ഝന്നറേയും അതിനേയുംപററി ചെയ്ത ബഹുമാനത്തിനുയാതൊരുകണക്കുമില്ല. ചിലദിക്കിൽ ഝന്നറുടെ ജന്മനക്ഷത്രം ഒരു ശുഭദിനമായി ആളുകൾ ആഘോഷിച്ചുതുടങ്ങി . മററുചിലദിക്കിൽ ഫിപ്സിന്നു കീറിവെച്ച ദിവസംഒരു വിശേഷദിവസമാണെന്നു കരുതിത്തുടങ്ങി. വേറെചിലസ്ഥലങ്ങളിൽ ഝന്നറുടെ പ്രതിമയുണ്ടാക്കി ആളുകൾ കഴുത്തിൽ കയറ്റിവിഥിതോമ എഴുന്നള്ളിപ്പാൻ നിശ്ചയിച്ചു. കച്ചവടക്കാർ പുതുതായവല്ല ചരക്കും ഉണ്ടാക്കിയാൽ അതിന്നു ഝന്നറുടെ പേരുകൊടുത്തു പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/249&oldid=165365" എന്ന താളിൽനിന്ന് ശേഖരിച്ചത്