ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൬] വസൂരികീറിവെക്കൽ ൨൨൭

        ----------------------------------------------------------------

ജിയുടെചോടെ ഹരജിക്കാരന്റെ ഒപ്പുകണ്ടപ്പോൾ വേഗം ഭർത്താവിനോടു"ഈ ഹരജിയുടെ കർത്താവു ഝന്നാംണ"എന്നുപറഞ്ഞു.അതുകേട്ടപ്പോൾ രാജാവു "ഇങ്ങിനെയുള്ളൊരുയാചകനെന്താണ്ഒരുവൻകൊടുക്കാതിരിക്കുക?"എന്നുചോദിച്ച് അതിൽ ആവശ്യപ്പെട്ട ആളുകളെ വിട്ടയപ്പാൻ കല്പിക്കുകയും ചെയ്തു. ഇപ്രകാരമായിരുന്നുഗോവസൂരിജനങ്ങൾക്കുപകരിക്കത്തക്കനിലയിലാക്കിയതുകൊണ്ടു ഝന്നർക്കുണ്ടായ കീർത്തി.ഈ ഗോവസൂരിക്ക് മനുഷ്യവസൂരിക്കുണ്ടെന്നുപറയുന്ന ദോഷങ്ങളൊന്നുമില്ല. മനുഷ്യവസൂരി കീറിവെച്ചാൽ ഒരുമാതിരി ചെറുവസൂരിതന്നെ ഉണ്ടാകുമെന്നു പറഞ്ഞുവല്ലോ . ഗോവസൂരിയായാൽ കീറിവെച്ച സ്ഥലത്തുമാത്രമെ പൊളുകൻ പൊങ്ങുകയുള്ളു.ഉപദ്രവം വളരെക്കുറയും .വൈരുപ്യം വരുന്നതല്ല മനുഷ്യവസൂരിപോലെ വേഗത്തുൽ പകരുകയില്ല. പകർന്നാൽതന്നെ പകർന്നസ്ഥലത്ത് ഒരു പൊളുകനുണ്ടായിപ്പഴുത്ത് ഉണങ്ങുന്നതല്ലാതെ വലിയ വൃണങ്ങൾഒന്നും ഉണ്ടാകുന്നതല്ല. ഗോവസൂരി പശുവിന്റെ അകിട്ടിൽനിന്നെടുത്തു നേരെ മനുഷ്യശരീരത്തിൽ കൂറിവെക്കുന്നതിനേക്കാൾ നല്ലത് അതു കീറിവെച്ച ഒരാളുടെ പൊളുകനിൽനിന്നു ചലമെടുത്തു കീറിവെക്കുകയാകുന്നു. ഈ വിവരങ്ങളെല്ലാം ജനങ്ങൾക്കു മനസ്സിലാവുംതോറും ഗോവസൂരികീറിവെക്കാൻ മോഹം അവർക്കധികമായിവന്നു. മനുഷ്യവസൂരിക്കീറിവെക്കുന്നതിന്റെ നേരെയുള്ള വൈരാഗ്യവും അതുപോലെ വർദ്ധിച്ചു. പത്തൊമ്പതാംനൂറ്റാണ്ടിന്റെ മദ്ധത്തിൽ ബ്രിട്ടീഷുരാജ്യങ്ങളിലെങ്ങും മനുഷ്യവസൂരികീറിവെച്ചുകൂടാ എന്നു പാർലിമെണ്ടിലൊരു നിയമം ഉണ്ടാക്കുകയും ചെയ്തു.ഗോവസൂരിയുണ്ടായതും ഒതു മനുഷ്യരുടെ ഇടയിൽ പ്രചരിച്ചു മനുഷ്യവസൂരി കീറിവെക്കുന്ന

 സമ്പ്രദായത്തെ തീരെ ഇല്ലാതാക്കിയതും മേൽപറഞ്ഞപ്രകാരമാകുന്നു. ഇപ്പോൾ ഇതു നടപ്പില്ലാട്ട പരിഷ്ക്രതരാജ്യങ്ങളൊന്നുമില്ല. ആ അവസ്ഥക്കു മലയാളബ്രാഹ്മണർക്കുമാത്രം അതു സമ്മതമല്ലെന്നുമരുന്നതും അവർക്കൊരു കുറവാണെന്നുമാത്രമെ പറയുവാനുള്ളൂ. ഗോവസൂരി കീറിവെക്കുന്നതുകൊണ്ടു യാതൊരു ഫലവമില്ലെന്നാണ് ഇവരുതെ കൂട്ടത്തിൽ ചിലരുടെ അഭിപ്രായം . ഈ അഭിപ്രായം വിശ്വാസയോഗ്യമാണെന്നതോന്നുന്നില്ല. അതു നടപ്പായതിന്റെശേഷം വസൂരിയാലുണ്ടാവുന്നമരണത്തിനുവളരെകുറവുണ്ട്.അതുകണ്ടുപിടിക്കുന്നതിന്റെമുമ്പു  ലണ്ടൻപട്ടണത്തിൽ കൊല്ലംതോറും വസൂകൊണ്ടു സുമാറ രണ്ടായിരംരാജ്യങ്ങൾ

മരിച്ചിരുന്നു. ഇതു നടപ്പാക്കിയതിന്റെ ശേ

______________________________________________________________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/251&oldid=165368" എന്ന താളിൽനിന്ന് ശേഖരിച്ചത്