ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൨൮ മംഗളോദയം [പുസ്തകം ൯

    ------------------------------------------------------------------
         ഷം  ആ സംഖ്യ  എഴുനൂറ്റിലകമായിരിക്കുന്നു. ഇതുപോലെ മറ്റുരാജ്യങ്ങളിലും കുറഞ്ഞുവരുന്നുണ്ട്. കീറിവെച്ചാൽ
         പിന്നെവരുന്ന വസൂരിക്കു ശക്തികുറയുമെന്നകാര്യത്തിൽ ഈ ലേഖകൻ അനുഭവസ്ഥനാകുന്നു. ലേഖകൻ
         ൧നു0൨ ൽ മദിരാശി പഠിച്ചുതാമസ്സിക്കുകയ്യിരുന്നു. അക്കൊല്ലം സ്കൂൾപൂട്ടി നാട്ടിൽവന്നപ്പോൾ അവിടെ വസൂരി 
         മഹാഭയങ്കരമായിരുന്നു. കല്പനക്കാലംമുഴുവൻ വസൂരിയുടെമദ്ധ്യത്തിൽ പാർക്കേണ്ടിവന്നു.അതുകഴിഞ്ഞു മദി
         രാശിയെത്തിയ ഉടനെ പനിതുടങ്ങി. മുഖത്തു നാലഞ്ചു സ്പോടങ്ങൾ മുളക്കുകയുംചെയ്തു എന്നാൽ ഇതു വസൂരി
         യായിരിക്കുമൊ എന്നാർക്കും സംശയം തോന്നിയില്ല. പനിക്കു ചികിത്സിക്കുവാൻവേണ്ടി ഒരു ഇംഗ്ലീഷുവൈദ്യ
         നെവരുത്തി. ഒരാഴ്ചകഴിഞ്ഞപ്പോഴക്കു ദീനമെല്ലാം സുഖപ്പെട്ടു . അതിന്റേശേഷം വൈദ്യൻപറഞ്ഞപ്പോഴേ 
         ദീനം വസൂരിയാണെന്നു മനസ്സിലായുള്ളു. മുഖത്തുണ്ടായതുപോലെ നാലഞ്ചെണ്ണം ശരീരത്തിന്മേലും ഉണ്ടായിരു
         ന്നു. അതത്രചുരുക്കത്തിൽ കഴിഞ്ഞുകൂടിയതു കീറിവെച്ചതുകൊണ്ടല്ലാതെ വരുവാൻതരമില്ലെന്നു വൈദ്യൻ
         തീർച്ചയായി ലേഖകനോടു പറയുകയുണ്ടായി.ഇതു സ്വന്തം അനുഭവമാകുന്നു. ഇതില്ലെങ്കിൽതന്നെ എല്ലാകാര്യ
         ത്തിലും ജനങ്ങൾക്കുള്ള വിശ്വാസക്കേടിന്റെ അത്യുച്ചകാലമാടിരുന്ന പത്തൊമ്പതാംശതവർഷത്തിന്റെ ആദ്യം
         മുതൽ അവസാനംവരക്കും അതിന്നുശേഷവും ഈ നടപടിക്കു യാതൊരു വീഴ്ചയും വന്നില്ലെന്നു മാത്രമല്ല കൊല്ലം
         തോറും അതിന്റെ പ്രചാരം അധികരിച്ചതേയുള്ളു എന്നുള്ളസംഗതിതന്നെ അതിന്റെ സഫലതയെക്കുറിച്ചു മതിയാ
         യൊരു തെളിവില്ലയൊ?
              പിന്നെയൊരാക്ഷേപമുള്ളത് ഇതു നമ്മുടെ പുരാണങ്ങളിലൊന്നിൽ തീരെ വിരോധിക്കപ്പെട്ടിരിക്കുന്നുവെന്നാണ്.
        ഈ  ആക്ഷേപത്തിന്ന്  അടിസ്ഥാനമുണ്ടെന്നു തോന്നുന്നില്ല. ഗോവസൂരികണ്ടുപിടിച്ചിട്ട് ഇരുനൂറ്റിൽചില്വാനം വർഷമേ
        ആയിച്ചുള്ളൂ. അതുകൊണ്ടു പുരാണങ്ങളേതെങ്കിലും വസൂരികൂറിവെക്കുന്നതു നിഷിദ്ധമെന്നുപറയുന്നുണ്ടെങ്കിൽ അതു
        ഗോവസൂരിയാവാൻ തരമില്ല. മനുഷ്യവസൂരികീറിവെക്കുന്നതായിരിക്കുണം അങ്ങിനെ നിഷേധിക്കപ്പെട്ടിരിക്കുന്നത്. അതു
        വേണമെന്നു  ഇപ്പോൾ ആരും പറയുന്നതുമില്ല. 
                           പശുവിന്റെ ചലം തന്റെ രക്തത്തിൽ കൂട്ടിച്ചേർക്കുന്നതു ബ്രാഹ്മണ്യത്തിനു ഹാനിവരുത്തുമെന്നാണു
      പിന്നെയൊന്നു പറയുവാനുള്ളത്. ഇതു കേവലം ഇല്ലാത്തതല്ല. എന്നാൽ ഈ കാര്യത്തിൽ ഒന്നേ വിചാ

_____________________________________________________________________________










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/252&oldid=165369" എന്ന താളിൽനിന്ന് ശേഖരിച്ചത്