ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം ൬] ഒരാരണ്യന്റെ ആത്മഗതം ൦൩൧

൭.     ദിവസേശ്വരരശ്മി രാജത-
           ദ്രവപാതാ ധിപതിച്ചു നിർഭരം
           നവമാമഴകാർന്നു മാനസം
           കവരുന്നു കമനീയ ശാഖികൾ.
൮.    കരുതാതിവിടെക്കരംപതി
           യ്ക്കരുതെന്നുള്ളതനാദരിയ്ക്കുകിൽ
           തരുസംഹതി സൂര്യദേവനായ്
           പൊരുതാനോ മുതിരുന്നതിങ്ങിനെ?.

൯. മലമാമുടിവിട്ടു കുത്തനെ

          ബ്ബലമായ്പീണു തകർന്നു പിന്നെയും
          പലപാറകളോടടിച്ചല-
          ഞ്ഞലറിക്കൊണ്ടൊഴുകുന്നിതാമകൾ

൧0. മഹനീയവിചിത്രഗീതിപൂ-

          ണ്ടിഹ മന്ദാനിലധൂതവല്ലിയിൽ
          വിഹഗേന്ദ്രവിലാസിനീകണം
          വിഹരിയ്ക്കുന്നു വിലുപ്തവിപ്ലവം

൧൧. മധുപാധിപനെത്തിടുമ്പൊഴീ

         മധുമാസം ചമയിച്ച മാധവി
         മധുവാർന്നു വിടർന്ന പൂക്കളാൽ
         മധുര സ്വാഗതസൂക്തി ചെയ്കയോ

൧൨. തെളിവോടു ഗുരുദ്രുമാളിയിൽ

        കളിയാടും വരംഭൃംഗവീരനെ
        ഒളിവായ് ചെമമല്ലി ലോലമാം
        തളിരാൽ മാടിവിളിയ്ക്കയല്ലയോ

൧൩. പലമാതിരി മേഘജാലമീ

        മലയോരങ്ങളിലങ്ങുമിങ്ങുമേ
        വിലസുന്നു,പുളിന്ദകന്യമാ-

രുലരാനിട്ടൊരുടുപ്പുപോലവേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/255&oldid=165372" എന്ന താളിൽനിന്ന് ശേഖരിച്ചത്