ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൨ മംഗളോദയം പുസ്തകം ൧൪. അനലൻ പിടിപെട്ടുദിയ്ക്കുമീ

           യനഘശ്യാമളധൂമസഞ്ചയം
           വനലക്ഷ്മിവിടത്തു ചീകിടും
           ഘനവാർകുന്തളമെന്നുതോന്നുമേ

൧൫. പകലത്രയുമസ്തമിച്ചുപോയ്

          പകരം സന്ധ്യയണഞ്ഞു സാമ്പ്രതാ
          പകരുന്നു വിചിത്രദീധിതി
          പ്രകരം വാനിലുമീവനത്തിലും

൧൬. മലർ,പച്ചില,പുല്ലു,ചെന്തളിർ-

         ക്കുലയെന്നുള്ളവ സാന്ധ്യകാന്തിയിൽ
         പലവർണ്ണമെടുക്കവേ വനീ-
         തലമിപ്പോൾ ബഹുചിത്രദർശനം

൧൭. ഒരു ധൂസരകാന്തി ദുരവേ

         പെരുകുന്നു ഘനമായൊരൊച്ചയും
         നിരുപദ്രവമിങ്ങു രാവിതാ
         വരുമിപ്പോൾ പുകവണ്ടിപോലവേ.

൧൮. തുടരെ പകരുന്നു കാല,മീ

        ങ്ങുടനേന്തുന്നു തമോമഷിദ്രവം:
        അടവീതടമാകവേ കരി-
        ങ്കടലിർ കാന്തിയിതാ കലർന്നുപോയ്

൧൯. മടിയന്റെ മനോരഥം കണ-

       ക്കടിമപ്പെട്ടിരുളിന്നു കണ്ണുകൾ
       വെടിയുന്നു ഫലം, നമുക്കിനി
       ക്കുടിൽ പോയ് കുടിങ്കൊൾകയാം സുഖാം

൧൦. പരചിത്സുഖലാഭജന്യയാം

      പരമാർത്തസ്ഥിതിപാർത്തു കാൺവാൻ
      പരമീ വിപിനാന്തവിശ്രമം
      പരമോദാഹൃതിയായിടുന്നു മേ-

കുറ്റിപ്പുറത്തു കേശവൻനായർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/256&oldid=165373" എന്ന താളിൽനിന്ന് ശേഖരിച്ചത്