ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨൩൪ മംഗളോദയം [പുസ്തകം

തിരിക്കുമെന്നുള്ള വിശ്വാസം പുരാതനകാലംമുതല്ക്കുതന്നെ പലവർഗ്ഗക്കാരുടെ ഇടയിലും പ്രബലീഭവിച്ചിട്ടുള്ളതായി കാണുന്നുണ്ട്. ഈജിപ്തുകാർ,ബാബിലോണിയന്മാർ,ചൈനാക്കാർ മുതലായവരുടെ ഇടയിലും ഹിന്ദുക്കളുടെ സമുദായത്തിലെന്നപോലെ പിതൃക്കളുടെ ആരാധന കാണപ്പെട്ടുവരുന്നു. ശരീരത്തിൽ രണ്ടാത്മാവുണ്ടെന്നാണ് പുരാതനന്മാരായ ഈജിപ്തുകാർ വിശ്വസിച്ചിരിക്കുന്നതും.മരണകാലത്തിൽ ശരീരത്തിൽനിന്നു നിർഗ്ഗമിക്കുന്ന ആത്മാവു ശവശരീരം നശിച്ചുപോകുന്നതു വരെ നിലനിൽക്കുന്നുവെന്നും അവർ വിശ്വസിക്കുന്നു അതുകൊണ്ടാണ് അവർ ശവങ്ങളെ സൂക്ഷിപ്പാനായി വലിയ ഗോപുരങ്ങളെ നിർമിച്ചിട്ടുള്ളത്. പുരാതന കാലത്തെ ബേബിലോണിയന്മാരുടെ വിശ്വാസത്തിന്നു ബന്ധുസ്നേഹമില്ലാതാകുന്നുവെന്നും അതു ജീവിച്ചിരിക്കുന്ന മനുഷ്യരെ ഭയപ്പെടുത്തുമെന്നും അവർ കരുതിയിരുന്നു.ചൈനാക്കാരുടെ ഇടയിൽ പിതൃക്കളുടെ ആരാധന ഇപ്പോഴും നിലന്നിന്നു വരുന്നു. ഹിന്ദുക്കളും പിതൃക്കളുടെ പൂജയിൽ വളരെ ശ്രദ്ധയുള്ളവരാണ്. മറ്റുപല വർഗ്ഗക്കാരും പിതൃപൂജനാ ചെയ്തു വരുന്നു.

   മതവിശ്വാസത്തിന്റെ ശൈശവാവസ്ഥ പ്രക്രതിസേവയാണെന്നാണു മറ്റു ചിലരുടെ അഭിപ്രായം. ഋഗ്വേദം മുതലായ ഏറ്റവും പുരാതനങ്ങളായ അയ്യർഗ്രന്ഥങ്ങളിൽ പിത്രാരാധനം കാണപ്പെടുന്നില്ല. പ്രക്രതിയുടെ പരിണാമങ്ങളായ പ്രഥിമാ,കല,അഗ്നി മുതലായ വസ്തുക്കളെ ദേവന്മാരായി കൽപ്പിച്ചു കാണുന്നു. ഗ്രീക്കുകാരും ജർമ്മൻകാരും പ്രക്രതിക്കു ദേവത്വം കല്പിച്ചിട്ടുള്ളതായി കാണുന്നു. പ്രക്രതിയിലുള്ള ഓരോ ആശ്ചര്യങ്ങളെ കാണുമ്പോൾ അതുകളുടെ അക്ഷരതത്ത്വത്തെ ഗ്രഹിപ്പാൻ അത്യാഗ്രഹപ്പെടുത്തുന്ന അന്തുകാരണം അതുകളെ ദേവന്മാരായി സങ്കല്പിക്കുന്നു. അതിൽ നിന്നാണു മതവിശ്വാസത്തിന്റെ ഉല്പത്തിയെന്നു പറയുന്നതും പ്രമാണാനുസാരിയായിരിക്കുന്നുണ്ട്.

എന്നാൽ ഈരണ്ടു മതക്കാരുടേയും അഭിപ്രായത്തെ യോജിപ്പിപ്പാൻ കഴിയുന്നതാണ്. മേല്പറഞ്ഞ രണ്ടു പക്ഷത്തിലും ഒരംശം സമാനമായി കാണപ്പെടുന്നു. നമ്മുടെ ഇന്ദ്രിയഗ്രാമത്തിനു ഗോചരമല്ലാത്ത ഒരു വസ്തുവാണെന്നുള്ള വിശ്വാസം രണ്ടിന്നും ആദികാരണമായി നില്ക്കുന്നു. ഈവിശ്വാസം ലോകസാമാന്യത്തെ വ്യാപിച്ചിരിക്കുന്നു. അതു സ്വത:സിദ്ധവുമാണ്. എല്ലാ മതക്കാരും അവരവരുടെ മത തത്ത്വങ്ങൾ ദിവ്യ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/258&oldid=165375" എന്ന താളിൽനിന്ന് ശേഖരിച്ചത്