ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കം൬ ധൂമകേതു ൨൩൭


                                                                    ധൂമകേതു
                      ചരിത്രകാരന്മാർക്കു കഴിഞ്ഞതിനെക്കുറിച്ചുമാത്രമെ ആലോചിക്കേണ്ടുന്ന ഭാരമുള്ള. നടക്കുന്നതിലും വരുവാൻപോകുന്നതിലും അവരുടെ ശ്രദ്ധ പ്രവേശിക്കേണ്ടതില്ല. എന്നാൽ ശാസ്ത്രഗതിയുടെ മേലുകീഴലോചിക്കുന്നവർക്ക് ബ്രഹ്മാണ്ഡകടാഹത്തിന്റെ ഉള്ളിൽകടന്നു ചുഴിഞ്ഞു ഭ്രതഭവിഷ്യദ്വത്തമാനങ്ങളെ സീക്ഷ്മമാകാവണ്ണം തെളിയിക്കേണ്ട ചുമതലയുണ്ട്. വരുവാൻപോകുന്ന സംഗതികളും അവർ നടക്കുന്നകൂട്ടത്തിൽ കാണേണ്ടതാണ്. എന്നുമാത്രമല്ല വരുവാൻപോകുന്നതു ചിലപ്പോൾ കഴിഞ്ഞതിനേക്കാൾ വ്യക്തമായിട്ടും കാണപ്പെടും.      കാര്യകാരണങ്ങളുടെ സൂക്ഷ്മജ്ഞാനമാകുന്നു അവരെ ഇതിന്നു ശക്തമാക്കിത്തീർക്കുന്നത്. രാജ്യങ്ങൾ മുടിയട്ടെ രാജാക്കന്മാർ നശിക്കട്ടെ ലോകഗതി മാറട്ടെ എന്തുതന്നെ
  വരട്ടെ  സൂര്യനക്ഷത്രാതികൾക്ക് അവരുടെ ഗതിക്കു യാതൊരു നീക്കുപോക്കും വരുന്നതല്ല. അവരെ അവലംബിച്ചു വരുവാൻപോകുന്ന ഗ്രഹണാദികളുടെ  കാലനിയമനംചെയ്യുന്ന യഥാത്ഥഗണിതക്കാർക്കു
  കഴിഞ്ഞതും നടക്കുന്നതും വരുവാൻപോകുന്നതും ഒരുപോലെതന്നെ.
                                         ഗണിതശാസ്ത്രത്തിൽ എല്ലാഭാഗവും ഈ അഭിപ്രായത്തെ പ്രബലപ്പെടുത്തുന്നതാണ്. എന്നാൽ ധൂമകേതുചരിത്രത്തെപ്പോലെ അത്ര നല്ലതായൊരു ലക്ഷ്യം വേറെ
 ഒന്നുംതന്നെയില്ല . അറിയാനിത്ര പ്രയാസമായിട്ടും അറിഞ്ഞാൽ ഇത്ര കൃത്യമായിട്ടും ധൂമകേതുവിന്റെ ഗതിയെപ്പോലെ മറ്റൊന്നുമില്ലന്നു സുപ്രസിദ്ധമാണ് . ന്യൂട്ടൻ എന്നു പ്രസിദ്ധനായ ശാസ്ത്രജ്ഞൻ 
 സൂര്യകടാഹത്തിൽ ഉൾപ്പെട്ടിട്ടുള്ള ഗോളങ്ങളുടെ പോക്കുവരുത്തും തിരിച്ചിലും മറച്ചലും നിയമപ്പെടുത്തുന്നതായ ഒരു ശക്തിവിശേഷം ഉള്ളതായി കണ്ടുപിടിച്ചു. അതിനെയാണു ആകർഷണശക്തി
എന്നു വിളിച്ചുവരുന്നത് . ഈ ശക്തി പരമാണുപര്യന്തം സകലമൂർത്തവസ്തുക്കളിലും ഇരിക്കുന്നതാണ് . ഈ ശക്തിക്കു അടിമപ്പെട്ടുകൊ

60*










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book_2_1909.pdf/261&oldid=165379" എന്ന താളിൽനിന്ന് ശേഖരിച്ചത്